സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഡിസംബര്‍ 28,29,30 തിയ്യതികളില്‍

633

ഇരിങ്ങാലക്കുട : ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഡിസംബര്‍ 28,29,30 തിയ്യതികളില്‍ ഇരിങ്ങാലക്കുട ടൗഹാളില്‍ നടക്കും. 28ന് മുന്‍മന്ത്രിയും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ പി.കെ.ചാത്തന്‍മാസ്റ്ററുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും കെ.സി.ഗംഗാധരന്‍മാസ്റ്റര്‍ നേതൃത്വം നല്‍കുന്ന പതാകജാഥ മുതിര്‍ന്ന സി.പി.ഐ. നേതാവ് വി.ആര്‍.കൃഷ്ണന്‍കുട്ടിയും, തൃശ്ശൂര്‍ ജില്ലാ കൗസിലിന്റെ പ്രഥമ പ്രസിഡന്റ് വി.വി.രാമന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും എന്‍.കെ.ഉദയപ്രകാശ് നേതൃത്വം നല്‍കുന്ന ബാനര്‍ ജാഥ മുന്‍ മണ്ഡലം സെക്രട്ടറി ഇ.കെ.രാജനും, കുട്ടംകുളം സമരനായിക പി.സി.കുറുമ്പയുടെ സ്മൃതിമണ്ഡപത്തില്‍നിന്നും എം.ബി.ലത്തീഫ് നേതൃത്വം നല്‍കുന്ന കൊടിമര ജാഥ സി.പി.ഐ.നേതാവ് എന്‍.ആര്‍.കൊച്ചനും ഉദ്ഘാടനം ചെയ്യും.ജാഥകള്‍ വൈകീട്ട് 4 ന് ഠാണാവിലെ പൂതംകുളം മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് റെഡ് വളണ്ടിയര്‍ പരേഡും വനിതാമാര്‍ച്ചും ആരംഭിക്കും. തുടര്‍ന്ന് ടൗണ്‍ഹാള്‍ അങ്കണത്തില്‍ സി.പി.ഐ.നേതാവ് എം.കെ.കോരന്‍മാസ്റ്റര്‍ പതാക ഉയര്‍ത്തിയതിനുശേഷം ഫാസിസ്റ്റ് വിരുദ്ധ സംഗമം സി.പി.ഐ. സംസ്ഥാന എക്സി.അംഗം പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം.സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ കലാപരിപാടികളും അരങ്ങേറും. 29, 30 തിയ്യതികളിലാണ് പ്രതിനിധിസമ്മേളനം. 29ന് കാലത്ത് 10 ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 200 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പി. മണി, എന്‍.കെ. ഉദയപ്രകാശ്, എം.ബി.ലത്തീഫ്, എം.സി. രമണന്‍, കെ.എസ്.പ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement