സെന്റ്‌ ജോസഫ്സിൽ മുളങ്കാട് പദ്ധതിയുമായി സസ്യശാസ്ത്ര വിഭാഗവും പീച്ചിവനഗവേഷണകേന്ദ്രവും

38

ഇരിങ്ങാലക്കുട :പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗവും പീച്ചിയിലെ സംസ്ഥാന വനഗവേഷനകേന്ദ്രവും ഒരുമിച്ച് സംഘടിപ്പിക്കുന്ന മുളങ്കാട് നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ തെരേസ് നിർവഹിച്ചു. ഈ വർഷം അധ്യാപനവൃത്തിയിൽനിന്നും വിരമിക്കുന്ന ഹിന്ദി വിഭാഗം മേധാവി ഡോ. ലിസ്സമ്മ ജോൺ, ഓഫീസ് സ്റ്റാഫ് ജോയ്‌സി സി. വി, കൗൺസിലർ മിനി സണ്ണി, ബോട്ടണി വിഭാഗത്തിലെഅധ്യാപകർ,വിദ്യാർത്ഥിനികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.പതിനഞ്ച് തരം മുളം തൈകളാണ് ഈ ഒരു പദ്ധതിക്കായി കേരള സംസ്ഥാന വനഗവേഷണകേന്ദ്രം സെന്റ് ജോസഫ്സ് കോളേജിനായിനൽകിയിരുന്നത്.

Advertisement