28.9 C
Irinjālakuda
Monday, May 13, 2024
Home Blog Page 661

ഗുരുവായുരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഗുരുവായൂര്‍, മണലൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍

തൃശൂര്‍ : ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദന്‍. നവംബര്‍ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ഓടെ സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില.സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ നാലു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Advertisement

അവിട്ടത്തുരില്‍ മന്ത്രവാദം ആരോപിച്ച് സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.

ഇരിങ്ങാലക്കുട : അവിട്ടത്തുരില്‍ മദ്ധ്യവയസ്‌കന്‍ സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. അവിട്ടത്തൂര്‍ യുവരശ്മി നഗര്‍ സ്വദേശി പട്ടത്ത് വീട്ടില്‍ ചോതിയുടെ ഭാര്യ അല്ലിക്കാണ് വെട്ടേറ്റത്ത് . ചോതിയുടെ സഹോദരന്‍ ഉണിച്ചെക്കന്‍ എന്ന വേലായുധന്‍ യുവതിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്.തലക്കും കൈക്കും വെട്ടേറ്റ് ഗുരുതരവസ്ഥയിലായ അല്ലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മന്ത്രവാദം നടത്തി തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നുആക്രമണം.ഉണിചെക്കന്‍ ഇതിന് മുന്‍പ് ഭാര്യയെ സെപ്റ്റിക്ക് ടാങ്കില്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപോവുകയും ഇയാള്‍ തനിച്ചുമാണ് താമസിക്കുന്നത്.കുടുംബശ്രീ മിറ്റിംങ്ങിനായി പോവുകയായിരുന്ന അല്ലിയെ വീടിന് പിറകിലെ ഇടവഴിയില്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത്.ആക്രമണശേഷം പ്രതി ഓടി രക്ഷപെട്ടു. ആളൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement

‘ആ മാമ്പഴക്കാലം വീണ്ടെടുക്കുവാന്‍ നാട്ടുമാവിനോട് കൂട്ടുചേര്‍ന്ന് ഒരു വൈദീകന്‍’

ഇരിങ്ങാലക്കുട: നഷ്ടപ്പെട്ടുപോയ മാമ്പഴക്കാലം വീണ്ടെടുക്കാനായി ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ വീണ്ടും പടയൊരുക്കം തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയുടെ ചുവട്പിടിച്ച് ഈ വര്‍ഷം പൂര്‍വ്വാധിക ശക്തിയോടെ നടപ്പിലാക്കുന്ന, പുതിയ തലമുറയ്ക്ക് നാടന്‍ മാമ്പഴങ്ങളുടെ രുചി പരിചയപ്പെടുത്താനായി ഈ വര്‍ഷവും തൃശ്ശൂര്‍ ദേവമാത സിഎംഐ വിദ്യാഭ്യാസ വകുപ്പും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും, കോളജിലെ ജൈവവൈവിധ്യ ക്ലബും, എന്‍എസ്എസ് യൂണിറ്റുകളും ക്രൈസ്റ്റ് എന്‍ഞ്ചിനിയറിങ്ങ് കോളജും സംയുക്തമായി ‘എന്റെ മാവ് എന്റെ സ്വന്തം നാട്ട് മാവ്’ പദ്ധതിയിലൂടെ 3000 നാട്ടുമാവിന്റെ തൈകളാണ് വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി നാടന്‍ മാവുകളുടെ വിത്തുകളുടെ ശേഖരണത്തിലാണ് ക്രൈസ്റ്റ് കോളജിലെ കായിക അദ്ധ്യാപകനും കാത്തലിക് സെന്റര്‍ അഡ്മിനിസ്റ്റേറുമായ ഫാ.ജോയ്, ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലേയും വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നുമാണ് നാടന്‍ മാവിന്റെ വിത്തുകള്‍ ശേഖരിച്ചത്. വിത്തുകള്‍ പാകി മുളപ്പിച്ച് വിതരണം ചെയ്യുന്നതിനുളള ശ്രമത്തിലാണ് അദ്ദേഹം. വീടുകളില്‍നിന്നും നാട്ടില്‍നിന്നും അന്യംനിന്നുപോകുന്ന നാടന്‍ മാവുകളെ തിരിച്ചുകൊണ്ട് വരാനുളള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ പച്ചപ്പും തണലും കുളിരും വീണ്ടെടുക്കാന്‍ എല്ലാജീവജാലങ്ങളുടെയും അന്നദാനമായ ഭൂമിയുടെ ആവാസവ്യവസ്തയുടെ താക്കോല്‍ കൂട്ടങ്ങളായ മരങ്ങളെ നട്ടുപിടിപ്പിക്കുവാനുളള പരിശ്രമം. ലോകകപ്പ് ഫുട്‌ബോള്‍ ബന്ധപ്പെട്ടാണ് ഫാ. ജോയ് വൃക്ഷനടീലിന്റെ ശരിക്കും ഗോള്‍വര്‍ഷം നടത്തിയത്. ലോകകപ്പില്‍ വീഴുന്ന ഓരോ ഗോളിനും കോളേജ് ക്യാമ്പസില്‍, നമ്മുടെ മലയാളക്കരയില്‍ ഒരു മരം നടുക എന്നത്. അങ്ങനെ 2010-ല്‍ ആഫ്രിക്കയില്‍ വെച്ച് നടന്ന ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ‘ഒരു ഗോള്‍ ഒരു മരം പദ്ധതി’ വളരെയധികം വിജയകരമായ ഒന്നായിരുന്നു. ആ ലോകകപ്പില്‍ ആകെ 148 ഗോളുകളാണ് പിറന്നതെങ്കിലും ഒരു ഗോളിന് 10 മരം എന്ന കണക്കില്‍ 1500 മരതൈകളാണ് ക്രൈസ്റ്റ് കോളജ് ക്യാംപസിലും പരിസരത്തും നട്ടുപിടിപ്പിച്ചത്. 2014-ല്‍ ബ്രസീലില്‍വെച്ച് നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ അത് നാട്ട്മാവിനോടായി പ്രേമം അന്യംനിന്നുപോകുന്ന നാട്ടാമാവിനെ തിരികെ കൊണ്ടുവരിക അതായിരുന്നു സ്വപ്നം. നാട്ട്മാവിന് പ്രതിരോധശേഷി കൂടും. ഏറെക്കാലം നിലനില്ക്കും. ധാരാളം മാമ്പഴമുണ്ടാകും. നാളത്തേക്കുളളവയാണ് നാട്ടുമാവുകള്‍. അവയെ തിരിച്ചുകൊണ്ടുവരാനുളള ഒരു ശ്രമം ആയിരുന്നു അത്. ഈ ലോകകപ്പിലെ 171 ഗോളുകള്‍ക്ക് പകരമായി 480 നാട്ടുമാവിന്‍ തൈകളാണ് തൃശ്ശൂര്‍ ജില്ലയിലും പരിസരത്തുമായി വെച്ച്പിടിപ്പിച്ചത്. ഒരു വര്‍ഷംമുമ്പ് ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ സിഎംഐ സഭയിലെ ആദ്യ പ്രിയോരും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന പ്രിയോര്‍ മാങ്ങയുടെ 600 മാവിന്റെ തൈകളാണ് ‘ഒരോ വീടിനും ഓരോ പ്രിയോര്‍ മാവിന്‍ തൈ’ എന്ന പേരില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം വിതരണം ചെയ്തത്. ക്രൈസ്റ്റ് കോളജ് ക്യാംപസിനകത്ത് പലവിധത്തിലുളള ഔഷധസസ്യങ്ങളും അപൂര്‍വ്വമായി കണ്ടുവരുന്ന സസ്യജാലകങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ 400 സ്‌ക്വയര്‍ മീറ്റിറില്‍ പോളി ഹൗസ് കൃഷി അച്ചന്റെ മേല്‍നോട്ടത്തിലുണ്ട്. കഴിഞ്ഞവര്‍ഷം മികച്ചരീതിയില്‍ ജൈവകൃഷി നടത്തി എന്‍എസ്എസ് കുട്ടികള്‍ സമൂഹത്തിന് വലിയൊരു മാതൃക നല്കുകയും പഠനത്തോടൊപ്പം കൃഷി അനുഭവം കരസ്ഥമാക്കുകയും ചെയ്തു. കോഴിക്കോട് സര്‍വ്വകലാശാലയുടെ പ്രഥമ ഹരിത ക്യാംപസ് പുരസ്‌കാരവും, കേരളസംസ്ഥാന ജൈവവൈവിധ്യ അവാര്‍ഡും ക്രൈസ്റ്റ് കോളജിനെ തേടിയെത്തിയതും അര്‍ഹതക്കുളള അംഗീകാരമാണ്. അതിന്റെ പുറകിലുളള ഫാ. ജോയിയുടെ അദ്ധ്വാനം എടുത്തു പറയേണ്ടതാണ്.

Advertisement

കറുത്ത പൊന്നിനെ പൊന്നാക്കി മാറ്റി ജോസേട്ടന്‍

കടല്‍ കടന്ന് എത്തിയ വെള്ളക്കാര്‍ക്ക് പണ്ട് കേരളത്തില്‍ ഏറ്റവും അധികം ആകൃഷ്ടരായത് കേരളത്തിന്റെ സ്വന്തം കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകായിരുന്നു.അതിന് വേണ്ടി അവര്‍ നമ്മെ അടിമകളാക്കി .കാലം മാറി .ഇന്ന് കേരളീയരും മറന്നു തുടങ്ങിയിരിക്കുന്നു ഈ കറുത്ത പൊന്നിനെ .ആ കറുത്ത പൊന്നിനെ ശരിക്കും പൊന്നാക്കി മാറ്റുകയാണ് ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കോമ്പാറക്കാരന്‍ സ്വദേശിയായ ജോസേട്ടന്‍ .വീടിനോട് ചേര്‍ന്ന 24 സെന്റ് സ്ഥലത്ത് ജോസേട്ടന്‍ കുരുമുളക് പടര്‍ത്താത്ത  വൃക്ഷങ്ങള്‍ ഒന്നും തന്നെയില്ല.വ്യത്യസ്ത ഇനത്തില്‍പ്പെട്ട(കരിമുണ്ട,പന്നിയൂര്‍ ഒന്ന്,കരിമുണ്ടി,കുറ്റി കുരുമുളക്) നൂറിലധികം കുരുമുളക് പടര്‍പ്പുകള്‍ ജോസേട്ടന്റെ ഇത്തിരി സ്ഥലത്തുണ്ട്.രാസവളങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ ചാണകവും,ആട്ടിന്‍കാഷ്ഠവും ,എല്ലു പൊടിയും മാത്രം ഉപയോഗിച്ച് പൂര്‍ണ്ണമായും ജൈവരീതിയിലാണ് കുരുമുളക് സംരക്ഷണം.വര്‍ഷത്തില്‍ രണ്ട് കിന്റലോളം ഈ കറുത്തപൊന്നില്‍ നിന്ന് ആദായം ലഭിക്കുന്നതായി ജോസേട്ടന്‍ പറയുന്നു.കുരുമുളകിന് ഇടവിളയായി ഇഞ്ചി,ചേന തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട് .സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 8 വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്ത ജോസേട്ടന്‍ തന്റെ റിട്ടയര്‍മെന്റ് ജീവിതം കൃഷിക്കായി മാറ്റി വെച്ചിരിക്കയാണ്.അദ്ദേഹത്തിന് കൂട്ടായി ഭാര്യ റാണിയും ഒപ്പമുണ്ട്.അധികം മുടക്ക് മുതല്‍ ഇല്ലാതെ തന്നെ വര്‍ഷത്തില്‍ ഒന്നര ലക്ഷം രൂപയുടെ ലാഭമുണ്ടാക്കാന്‍ ഈ കറുത്ത പൊന്നിന് സാധിക്കുന്നുണ്ടെന്ന് ജോസേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു.
Advertisement

എന്നെക്കാള്‍ ഒരടി മുന്നില്‍ ഈ പടവലങ്ങ: ജീന്‍ കെ. ജോസഫ്

ഇരിങ്ങാലക്കുട കുരുതുകുളങ്ങര വീട്ടില്‍ കെ.പി.ഔസേപ്പിന്റെയും ജാന്‍സി ഔസേപ്പിന്റെയും മകനായ ജീന്‍ കെ. ജോസഫിന്റെ വീട്ടിലാണ് തന്നെക്കാള്‍ ഒരടി കൂടുതലുളള പടവലങ്ങ കണ്ടത്. 6.1 അടി വലിപ്പമുളള പടവലങ്ങ കാണിച്ചുതരുമ്പോള്‍ സന്തോഷവും ആ മുഖത്തുണ്ട്. കഴിഞ്ഞ കൊല്ലം കൃഷി ഭവനില്‍ നിന്നു ലഭിച്ച വിത്തുകള്‍ പാകിയായിരുന്നു തുടക്കം. പക്ഷേ തുടക്കത്തില്‍  ഒന്നും അങ്ങു ശരിയായില്ല. 3 മാസങ്ങള്‍ക്കു മുമ്പ് ജീന്‍ വീണ്ടും പടവലങ്ങയടക്കം കുറച്ച് വിത്തുകള്‍ പാകുകയും അത് വീടിന്റെ ടെറസ്സില്‍ ഒരുക്കിയിരുന്നു. ഈ ഒരു നേട്ടം ഉണ്ടാക്കിയത്.  600 sqf ഓളം വരുന്ന വീടിന്റെ മുഖങ്ങളില്‍ പലതരം ഇനങ്ങളില്‍ ഉളള കൃഷി ഉണ്ട് ഇന്ന് കാബേജ്, കോളിഫഌവര്‍, ബ്രൊക്കോല, പടവലങ്ങ, കക്കരിക്ക, തക്കാളി, പയര്‍, പാവക്ക, കുമ്പളങ്ങ, ചീര തുടങ്ങിയ കൃഷികള്‍ ഉണ്ട് ഇവിടെ. സ്വന്തം വീട്ടിലേയ്ക്കുളള കൃഷി സാധനങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ് ഇന്ന് ഈ കുടുംബം. അദ്ദേഹത്തിന് കൂട്ടായി അപ്പനും, അമ്മയും, ഭാര്യ ആന്‍സിയും മക്കള്‍ ആന്‍മരിയയും അനിലയും കൂട്ടിനുണ്ട്. ജൈവകൃഷി പിന്‍തുടരുന്ന ഇദ്ദേഹം വളമായി മണ്ണും കമ്പോസ്റ്റും, ചാളയും, ബെല്ലവും ചേര്‍ത്തുളള മിശ്രിതവും, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ടെറസ്സ് ഫാമിങ്ങ് മറ്റുളളവര്‍ക്ക് ഒരു മാതൃകുകയാണ് ജീന്‍.

Advertisement

ഏത്ത വാഴ

സമ്പൂര്‍ണ്ണ ഭക്ഷണമാണ്‌ ഏത്തപ്പഴം എന്ന്‌ പലര്‍ക്കുമറിയാം. എന്നാല്‍ വാഴ എന്ന ഏറ്റവും വലിയ ഔഷധിയുടെ ഔഷധപ്പെരുമ പൂര്‍ണ്ണമായും നാം അറിഞ്ഞ്‌ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ്‌ സത്യം. വാഴകളില്‍ പോഷകഗുണം കൊണ്ടും ഔഷധ ശക്തി കൊണ്ടും മുന്നില്‍ നില്‍ക്കുന്ന ഏത്ത വാഴ ജന്മം കൊണ്ട്‌ ഭാരതീയനാണ്‌.

ജീവകങ്ങളുടേയും മൂലകങ്ങളുടേയും കലവറയ ഏത്തപ്പഴം. ആയുര്‍വേദ വിധിപ്രകാരം വാത, പിത്തങ്ങളെ ശമിപ്പിക്കും.

ഔഷധ ഗുണങ്ങളും ഉപയോഗ രീതികളും

1.പച്ച ഏത്തക്കായ ഉണക്കി പൊടിച്ച്‌ നെയ്യില്‍ വറുത്ത്‌ നല്‍കിയാല്‍ കുട്ടികളുടെ അമിതക്ഷീണം മാറും.

2.ഏത്തപ്പഴത്തിന്റെ തൊലി കഷായമാക്കി സേവിച്ചാല്‍ മൂത്ര തടസ്സം മാറും.

3. പച്ചക്കായയുടെ കറ കഞ്ഞിയില്‍ ചേര്‍ത്ത്‌ സേവിച്ചാല്‍ വയറിളക്കം മാറും.

4.വാഴക്കൂമ്പ്‌ അരച്ചിടുന്നത്‌ പൊള്ളലിനുള്ള നല്ല പ്രതിവിധിയാണ്‌.

Advertisement

ജ്യോതിസ് കോളേജില്‍ ‘സൂപ്പര്‍ 20’ പ്രോഗ്രാമും ഹൈടെക്ക് സെമിനാര്‍ ഹാളും ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: വിദൃാര്‍ത്ഥികളുടെ നൈപുണൃവികസനം ലക്ഷ്യം വച്ച്‌   ജ്യോതിസ് കോളേജ് സംഘടിപ്പിക്കുന്ന 20 പരിപാടികളുടെ സമാഹാരമാണ് സൂപ്പര്‍ 20 പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  പുതുമ തേടുന്ന പുതു തലമുറക്ക് മുന്നില്‍ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ മികച്ച വിദ്യാഭ്യാസവും, തോഴിലും, കരിയറും പ്രധാനം ചെയ്യാന്‍ ഉപയുക്തമായ പദ്ധതിയാണ് സൂപ്പര്‍ 20 പ്രോഗ്രാം.  ഐക്യു,ഇ ക്യു സന്തുലനത്തിലൂടെ ജീവിത വിജയത്തിനും ലക്ഷ്യ സാക്ഷാത്ക്കാരത്തിനും വിദ്യാര്‍ത്ഥികളെ പ്രച്ചോദിപ്പിക്കുന്നതാണ് പദ്ധതി.  സൂപ്പര്‍  20 പ്രോഗ്രാം, ചാവറ മെമ്മോറിയല്‍ ഹൈടക്ക് സെമിനാര്‍ ഹാളും കാത്തോലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ജോയ് പീനിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.  പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എ എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജ്യോതിസ്  ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരിച്ചു.  ബ്ലെസ്സി സാജു, ബിജു വര്‍ഗീസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു .  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ എം എ സ്വാഗതവും പ്രിയ ബൈജു നന്ദിയും പറഞ്ഞു.

Advertisement

കൂടല്‍മാണിക്യം ക്ഷേത്രഭൂമി ഹരിതാഭമാക്കാന്‍ കുട്ടിവനം പദ്ധതി

കൂടല്‍മാണിക്യം ക്ഷേത്രഭൂമി ഹരിതാഭമാക്കാനായി കുട്ടിവനം പദ്ധതി തുടങ്ങി. ദേവസ്വം ഭരണസമിതിയുടെയും ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസിന്റെയും നാഷണല്‍ എച്ച്.എസ്.എസ്സിലെ പരിസ്ഥിതിക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം കൊട്ടിലാക്കല്‍ വളപ്പില്‍ ഇലഞ്ഞിമരത്തൈ വെച്ച് ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. റെയിഞ്ച് ഓഫീസര്‍ ഇ.എസ്. സദാനന്ദന്‍ അദ്ധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി സി., ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.കെ. സച്ചിദാനന്ദന്‍, ദേവസ്വം കമ്മിറ്റിയംഗങ്ങളായ വിനോദ് തറയില്‍, വി.പി. രാമചന്ദ്രന്‍, ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, പി.ടി. സുധാകരന്‍, വിദ്യാര്‍ത്ഥികളായ ആദിത്ത് പി., രോഹിത്ത് വിജയന്‍, അക്ഷയ് പി.ഒ., അര്‍ജ്ജുന്‍ പി.ബി., നിഖില്‍ സി.ഡി., അഞ്ജലി എം.ആര്.!, നവ്യ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
അശോകം, കറുവാപ്പട്ട, ഇലഞ്ഞി, മഹാഗണി തുടങ്ങി എഴുപതോളം മരങ്ങളാണ് നട്ടത്.
Advertisement

കൂട്ടയി കൂട്ടമായി കൂര്‍ക്ക കൃഷി -രണ്ടാംഘട്ട വിളവെടുപ്പ്

ഇരിങ്ങാലക്കുട ബോയ്‌സ് സ്‌ക്കൂളില്‍ രണ്ടാംഘട്ട  കൂര്‍ക്ക വിളവെടുപ്പ് നടത്തി .ഇത്തവണ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് തരിശു ഭൂമി കൃഷിയിടമാക്കിയ സ്ഥലത്ത് കൂര്‍ക്കകൃഷി നടത്തി നല്ല വിളവ് ലഭിച്ച സന്തോഷത്തിലാണ്.2 സെന്റ് ഭൂമിയില്‍ നിന്നു മാത്രം 50 കി.ഗ്രാം. കൂര്‍ക്ക വിളവെടുക്കാനായി എന്നത് കൗമാര കര്‍ഷകര്‍ക്ക്  അത്ഭുതാവഹമാകുകയും കൃഷിയില്‍ കൂടുതല്‍ താത്പര്യം വളരാനും സഹായകമായി.ഔപചാരിക വിപണോദ്ഘാടനം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ മേരിക്കുട്ടി ജോയി നിര്‍വ്വഹിച്ചു.ജൈവരീതിയില്‍ ചെയ്ത വിളവായതിനാല്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു.വൃത്തിയാക്കിയ കൂര്‍ക്ക -മൂല്യ വര്‍ദ്ധിത ഉത്പന്നമായി വിപണനത്തിന് തയ്യാറാക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈയ്യെടുത്തതും പ്രോത്സാഹന ജനകമായി.കൃഷിയില്‍ നിന്നും ലഭിക്കുന്ന പണം പഠനത്തില്‍ മിടുക്കരായ പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കാന്‍ കുട്ടികളെടുത്ത് തീരുമാനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റി.

Advertisement

പാട്ടും മധുരവും യൂണിഫോറവുമായി മുകുന്ദപുരത്തെ കുരുന്നുകള്‍

കൊറ്റനല്ലൂര്‍ ആശാനിലയം സ്‌പെഷല്‍ സ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളെ പാട്ടിന്റെ ചിറകിലേറ്റി മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ മാനവസ്‌നേഹത്തിന്റെ മഹാമാതൃക സൃഷ്ടിച്ചു. സംഗീതജ്ഞന്‍ ജോസ്.സി.ജോസഫിനും പ്രിന്‍സിപ്പല്‍ ടി.എം.വെങ്കിടേശ്വരനുമൊപ്പം ഇരുത്തിയാണ് കുട്ടികള്‍ തങ്ങളുടെ ആഗ്രഹം സഫലമാക്കിയത്. യൂണിഫോം മെക്‌സ് വൈസ്.പ്രസിഡണ്ട് പി.കെ.റോസിലി ഹെഡ്മിസ്ട്രസ് സി.ബീനക്ക് കൈമാറി. യോഗത്തില്‍ മെക്‌സ് പ്രസിഡണ്ട് ജോണ്‍സണ്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ട്രഷര്‍ സി.ടി. ചാക്കുണ്ണി ആശംസ നേര്‍ന്നു.

Advertisement

20 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ അരങ്ങൊഴിയുന്നു.

2015 ജൂലൈ 29 ന്‌ വിന്‍ഡോസ്‌ 10 ഇറങ്ങുന്നതോടു കൂടി ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ അരങ്ങൊഴിയുന്നു.മൈക്രോസോഫ്‌റ്റ്‌ എഡ്‌ജ്‌ ആണ്‌ മൈക്രോസോഫ്‌റ്റ്‌ എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമിയായി തയ്യാറാക്കിയിരിക്കുന്നത്‌.ലളിതമായ രൂപകല്‍പനയോടു കൂടിയ എഡ്‌ജ്‌ ബില്‍റ്റ്‌ ഇന്‍ കോര്‍ട്ടാനാ സപ്പോര്‍ട്ട്‌, ബില്‍റ്റ്‌ ഇന്‍ റീഡര്‍ ,നോട്ട്‌ ടെുക്കാനുള്ള ഫീച്ചര്‍ ,ഷെയറിങ്ങാ ഫീച്ചര്‍ തുടങ്ങിയവ ഉണ്ട്‌.ലോഗോയ്‌ക്കും മാറ്റമുണ്ട്‌.

Advertisement

സ്‌മാര്‍ട്ടായി ഹെല്‍മെറ്റും

Skully AR-1 സ്‌മാര്‍ട്ട്‌ ഹെല്‍മെറ്റുകള്‍ തരംഗമാകുന്നു.റോഡപകടങ്ങളില്‍ നമ്മുടെ തലകള്‍ക്ക്‌ സുരക്ഷ നല്‍കുന്നു എന്നതില്‍ നിന്നും മാറി ദിശകള്‍ കൃത്യമായി അറിയാനുള്ള ജി.പി.എസ്‌ സംവിധാനങ്ങളും ബ്ലൂടൂത്തും ക്യാമറയും സ്‌മാര്‍ട്ട്‌ ഹെല്‍മെറ്റിനെ ആളുകളുടെ പ്രിയങ്കരനാക്കുന്നു .ഫോണ്‍കോളുകള്‍ കൈകള്‍ ഉപയോഗിക്കാതെ കോളിങ്ങ്‌ നടത്താനും ഇന്റര്‍നെറ്റ്‌ മ്യൂസിക്‌ സ്‌ട്രീം ചെയ്യാനും സാധിക്കുന്ന ഇത്തരം ഹെല്‍മെറ്റിന്‌ ഭാരം കുറവും എയ്‌റോ ഡൈനാമിക്‌ രൂപകല്‍പ്പന ചെയ്‌തവയുമാണ്‌.90000 രൂപയാണ്‌ വില.

Advertisement

സ്‌ക്രാച്ചസ്‌ ഉളള സിഡിയില്‍ നിന്നും ഡാറ്റാ റിക്കവര്‍ ചെയ്യാം

സ്‌ക്രാച്ചസ്‌ മൂലമോ റൈറ്റ്‌ ചെയ്‌തപ്പോഴോ ഉണ്ടാകുന്ന കുഴപ്പം നിമിത്തമോ പലപ്പോഴും സിഡികള്‍ റീഡാകാതിരിക്കാം.എന്നാല്‍ ഇത്തരത്തിലുള്ള സിഡികളിലെ ഡേറ്റാ റിക്കവര്‍ ചെയ്യുന്നതിനുള്ള സോഫ്‌റ്റ്‌വെയര്‍ ആണ്‌ സിഡി റിക്കവറി ടൂള്‍ ബോക്‌സ്‌.സിഡി റിക്കവറി ടൂള്‍ ബോക്‌സ്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ താഴെ കാണുന്ന ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക

http://www.techspot.com/downloads/4358-cd-recovery-toolbox-free.html

Advertisement

ടെയില്‍സ് ഫ്രീ ഓ എസ് – സുരക്ഷയില്‍ ഒരു പടി മുന്നില്‍

ലിനക്സ് അധിഷ്ടിത ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ അനവധിയുണ്ട്. എന്നാല്‍ അവയുടെ ഇടയില്‍ സുരക്ഷയുടെ കാര്യത്തില്‍ മറ്റേതു ഓപ്പന്‍ സോഴ്സ് ഓ എസ്സിനെക്കാലും വെല്ലുന്നതാണ് ടെയില്‍സ്. അമേരിക്കയുടെ സൈബര്‍ ചാര പ്രവര്‍ത്തനങ്ങളെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചിരുന്നത് എന്ന ഖ്യാതിയും ഇവന് സ്വന്തം. എവിടെയിരുന്നും ഇതു കമ്പ്യൂട്ടര്‍ ഉപയോഗിച്ചും നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ അറിയാതെ ചെയ്തു തീര്‍ക്കാന്‍ കഴിയും എന്നതാണ് ഈ ഓ എസ്സിന്‍റെ പ്രത്യേകത. ടെയില്‍സ് ഒരു ഡെബിയന്‍ ലിനക്സ് അധിഷ്ഠിത സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റം ആണ്. (The Amnesic Incognito Live System). USB, DVD, SD Card എന്നിവയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാം എന്നതും ഇതിന്‍റെ എടുത്തു പറയേണ്ട മേന്മയാണ്. ഇന്റര്‍നെറ്റില്‍ നമ്മെ അജ്ഞാതമാക്കി നിര്‍ത്താനും നമ്മുടെ വിവരങ്ങള്‍ മികച്ച രീതിയില്‍ എന്ക്രിപ്റ്റ് ചെയ്യാനും സാധിക്കും. അത്യാവശ്യം വേണ്ടുന്ന ഇമേജ് സൗണ്ട് എഡിറ്റിംഗ് ടൂളുകള്‍ , വെബ്‌ ബ്രൌസര്‍ , മെസ്സെന്ജ്ജേര്‍ , ഓഫീസ് സ്യൂട്ട് എന്നിവ പ്രത്യേകം ഇ ഓ എസ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മാത്രമല്ല ടെയില്‍സ് ഒരു ലൈവ് സിസ്റ്റം ആണ്, ഒരു കമ്പ്യൂട്ടറില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിനു യാതൊരു വിധത്തിലും പ്രശ്നം ഉണ്ടാക്കാത്ത വിധത്തില്‍ ഇത് പ്രവര്‍ത്തിക്കും. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പോലുള്ള മെമ്മറികള്‍ ഇത് ഉപയോഗിക്കില്ല. ടോര്‍ നെറ്റ് വര്‍ക്ക്‌ ഉപയോഗിച്ചാണ് ബ്രൌസിംഗ് മുഴുവന്‍ നടക്കുന്നത്, അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന സിസ്റ്റം ട്രാക്ക് ചെയ്യുക എന്നതും അല്പം വിഷമകരമായ ജോലിയാകുന്നു. ആരാണ് ടെയില്‍സിനു പുറകില്‍ എന്നതും അജ്ഞാതം തന്നെ.


ഓപറേറ്റിങ്ങ്‌ സിസ്റ്റം ഡൌണ്‍ലോഡ് ചെയ്യാം
https://tails.boum.org/

Advertisement

ഒ.എന്‍.വി. കവിതയുടെ അന്ത:സത്ത

ചിതയില്‍ നിന്നുണ്ടാ
 നുയിര്‍ത്തെഴുനേല്‍ക്കും!
 ചിറകുകള്‍ പൂ പോല്‍.
 വിടര്‍ത്തെഴുന്നേല്‍ക്കും   (ഫീനിക്സ്)
പുരാണ പ്രസിദ്ധമായ ഫീനിക്സിനെപ്പോലെ ഒ.എന്‍.വി.യുടെ കാവ്യസിദ്ധികള്‍ പാരമ്പ്യത്തിന്റെ പൊന്‍ തൂവല്‍ പെട്ടിച്ച് അനശ്വരമായ അനുഭൂതി മണ്ഡലത്തിലേക്ക് അനുവാചകനെ ആനയിക്കുന്നു. വിപ്ലവ കവിതകളും, കാല്പനികശൈലിയും അദ്ദേഹത്തിന്റെ ആദ്യകാല കവിതകളുടെ പ്രത്യേകതയായിരുന്നു. സമകാലീനരായ പി.ഭാസ്‌കരനും വയലാറും സ്വന്തം പ്രവൃത്തിപഥംവിട്ട് ചലച്ചിത്രരംഗവുമായി ഇഴുകിച്ചേര്‍ന്നപ്പോഴും അദ്ദേഹം കവിതയെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല.ഗ്രാമീണ കാവ്യനിര്‍മ്മിതിയില്‍ ഒ.എന്‍.വി. പ്രത്യേകമൊരു പ്രാഗത്ഭ്യം പ്രകടിപ്പിച്ചിരുന്ന ഒരു കാലത്ത് എല്ലാവരുടെ ചുണ്ടുകളിലും തത്തിക്കളിച്ചിരുന്ന പൊന്നരിവാളമ്പളിയില്‍ ….. തുടങ്ങിയ ഗാനങ്ങള്‍ ഗ്രാമ്യസംഗീതത്തിന്റെയും നാടന്‍ സംസ്‌ക്കാരത്തിന്റെയും ആവാസഭൂമിയാണ്,  ഏതുവിഷയമായാലും ശരി അതിനെ കൈകാര്യം ചെയ്യുന്ന പ്രത്യേകതകളിലാണ് ഒരു കലാകാരന്റെ വ്യക്തിത്വം കുടികൊള്ളുന്നത് എന്ന ആശയം സാക്ഷാത്കരിയ്ക്കുന്നു, ഒ.എന്‍.വി. കവിത. സംഗീതമെന്ന സ്വയം അനുഭൂതിദായകമായ അന്തരീക്ഷത്തിലേക്ക് അനുവാചകനെ ആകര്‍ഷിക്കുന്നു കവിതകളോരോന്നും. എഴുത്തുകാരനും, വായനക്കാരനും തമ്മിലുള്ള അകലം കുറയ്ക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നതും ഈ മായിക സംഗീതത്തിന്‍രെ സ്വാശ്രയഭംഗിയാണ്. വ്യക്തികള്‍ അടങ്ങുന്ന സമൂഹത്തിന് ചില പൊതുവായ പ്രശ്നങ്ങള്‍, വിഷയങ്ങളുണ്ടങ്കിലും, വ്യക്തിയുടെ ലോലവും, നിഗൂഢവുമായ അനുഭൂതിമേഖലകള്‍ അനാവരണം ചെയ്യുമ്പോഴാണ് ഒ.എന്‍.വി. കവിതയുടെ തനിമ പൂര്‍ണ്ണമായി അനുഭവപ്പെടുന്നത്്. സ്വകാര്യ ദുഖങ്ങളുടെ ഭണ്ഡാഗാരവുംപേറി ഒരു മുത്തുച്ചിപ്പിയെപ്പോലെ തപസ്സു ചെയ്തീരുന്ന കവി മലയാളശാഖയിലെ ഒരു ഏകാന്ത പഥികനായിരുന്നു. തന്റെ ഏകാന്തതയും ദുഖവും കരളില്‍പേറുമ്പോഴും, ഏതെങ്കിലുമൊരു നല്ല നാളെയില്‍ ചിപ്പിതുറക്കപ്പെടുമെന്നും, മുത്തിനെ പ്പോലെ പുഞ്ചിരിപൊഴിക്കാനാവുമെന്നും കവി പ്രത്യാശിക്കുന്നു.ഒ.എന്‍.വി. കവിതയെ സമീപിയ്ക്കുമ്പോള്‍ നമ്മെ കൂടുതലാകര്‍ഷിക്കുന്നത്് ദുഖത്തിന്റെ അന്തര്‍ധാരകളാണ്്. ദുഖത്തെ ആവഹിച്ച്്, തന്നിലേക്കടുപ്പിച്ച് തന്റെ ദുഖമാക്കിമാറ്റുന്ന ( ഒരര്‍ത്ഥത്തില്‍ കൂടുവിട്ട് കൂടുമാറി) ഒരു രാസപ്രക്രിയയായിരുന്നു, അദ്ദേഹത്തിന് കവിതാ നിര്‍മ്മാണം. ബീജത്തെ വഹിക്കുന്ന മാതാവിന്റെ ഗര്‍ഭപാത്രംപോലെ, പാകതവന്ന് ശരിയായ രൂപഭാവങ്ങളില്‍ മാത്രമേ അദ്ദേഹത്തില്‍ കാവ്യശിശുവായി അവതരിക്കാറുള്ളു. പുഴുവെ പൂമ്പാറ്റയാക്കി മാറ്റുന്ന ദീര്‍ഘതപസിയും, അന്വേഷണ ബുദ്ധിയും ഒന്നിണങ്ങിയ ഒ.എന്‍.വി. കവിതകള്‍ അനുവാചകര്‍ ഇനിയും അടുത്തറിയാനിരിയ്ക്കുന്നേയുള്ളൂ.
Advertisement

തിരുവാതിര നോറ്റ് മലയാളി മങ്കമാര്‍

കേരളീയരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഉത്സവങ്ങളാണ് ഓണം, വിഷു, തിരുവാതിര. പൗരാണികകാലം മുതല്‍ ഈ ദിനങ്ങള്‍ നമ്മുടെ സാമൂഹ്യ സാംസ്‌കാരിക തലങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. വിഷുപുതുവത്സരവും, ഓണം പുരുഷന്മാരുടേയും, തിരുവാതിര സ്ത്രീകളുടേയും ഉത്സവങ്ങളായി ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ധനുമാസത്തില്‍ അശ്വതി മുതല്‍ പുണര്‍തം വരെയുള്ള ഏഴുദിവസമാണ് തിരുവാതിര ഉത്സവം. സ്ത്രീയും പുരുഷനും പ്രപഞ്ചത്തിന്റെ നിനനിലനില്പിന് അത്യന്താപേക്ഷിതമാണെന്ന് ഈ ആചരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അച്ഛനും അമ്മയും മകളും സഹോദരങ്ങളുമടങ്ങുന്ന ഓരോ കുടുംബവും നാടിന്റെ സമ്പത്താണെന്നും, അവരുടെ ഉന്നമനത്തിലൂടെ മാത്രമേ ഐശ്വര്യപൂര്‍ണ്ണമായ സമൂഹം കെട്ടിപടുക്കാനാവൂ എന്നും തിരുവാതിര ഓര്‍മ്മിപ്പിക്കുന്നു. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ് ഏതൊരു സ്ത്രീയുടേയും ആത്യന്തകമായ ആവശ്യമാണ്. മകയിര്യം സല്‍പുത്രന്മാര്‍ക്കും, പുണര്‍തം സഹോദരങ്ങള്‍ക്ക് വേണ്ടിയും വ്രതമെടുക്കുന്നു. പരമശിവന്റെ ജന്മദിനമായ തിരുവാതിരനാള്‍ ശ്രീപാര്‍വ്വതി ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി വ്രതമെടുക്കുന്നു എന്നതാണ് ഐതീഹ്യം. മുഖ്യമായ ചടങ്ങ് സ്‌നാനമാണ്, അശ്വതിനാള്‍ അശ്വതിയുണരും മുന്‍പേ ഭരണിനാള്‍ ഭര്‍ത്തവുണരും മുമ്പേ, കാര്‍ത്തികനാള്‍ കാക്ക കരയും മുമ്പേ, രോഹിണിനാള്‍ രോമം കാണും മുമ്പേ, കരയിരം നാള്‍ മക്കളുണരും മുമ്പേ, തിരിവാതിരനാള്‍ പുലര്‍ച്ചേ മൂന്നുമണിക്ക്മുമ്പേ എന്നാണ് സമയനിഷ്ഠ. അഷ്ടമംഗല്യത്തോടെ കുളിക്കാന്‍പോകുന്നത് തിരുവാതിര പാട്ടിന്റെ അകമ്പടിയോടെയാണ്. കുളിയുടെ വിവിധ ഘട്ടങ്ങളില്‍ അനുയോജ്യമായ പാട്ട് പാടി കുളിച്ചു തിമര്‍ക്കുന്ന മങ്കമാര്‍, തുടര്‍ന്ന ശിവക്ഷേത്ര ദര്‍ശനം നടത്തുന്നു. കുളിയും ക്ഷേത്രദര്‍ശനവും കഴിഞ്ഞാല്‍ ഇലംനീര്‍, ചെറുപഴങ്ങള്‍,കൂവനൂറ് മുതലായ വ്രതഭക്ഷണങ്ങള്‍ കഴിക്കാം. ഇവയില്‍ കൂവനൂറ് പേരുപറയാതെ ഭക്ഷിക്കണം എന്നാണ് വിധി. തിരുവാതിരനൊയമ്പ് അതിവിശിഷ്ടമാണ്. വരിനെല്ലരിയോ, അതുമല്ലെങ്കില്‍ ചാമയരിയോ, ഗോതമ്പരിയോ നിര്‍ബന്ധമാണ്. മുതിര, ചേമ്പ്, ചേന,കാച്ചില്‍, കായ ഇവ ഒന്നിച്ച് ചേര്‍ത്ത് വേവിച്ച് പുഴുക്കും, കാച്ചിയ പപ്പടവുമാണ് പകല്‍ഭക്ഷണം. കാലാവസ്ഥ വ്യതിയാനങ്ങള്‍ അലട്ടാറില്ലാത്ത അക്കാലങ്ങളില്‍ കടുത്തമഞ്ഞിനേയും, വേനലിനേയും നേരിടാന്‍ ശരീരത്തെസജ്ജമാക്കുന്നതിനു കൂടിയും മുതിര വേവിച്ചുഭക്ഷിക്കുന്നത്. തിരുവാതിരയുടെ പ്രധാന ചടങ്ങുകളിലൊന്ന് ഉറക്കമൊഴിക്കലാണ്. രാത്രിയില്‍ തിരുവാതിരനക്ഷത്രം ഉണ്ടായിരിക്കണമെന്നാണിതിന്നടിസ്ഥാനം. ശ്രീഭഗവതിയെ പ്രതിനിധീകരിക്കുന്ന വാല്‍ക്കണ്ണാടി അഷ്ടമംഗല്യത്തോടെ നടുവുല്‍വെച്ചും അതിനുചുറ്റും പാതിരാത്രിവരെ കൈകൊട്ടിക്കുളിച്ച്തിമര്‍ക്കുന്ന മങ്കമാര്‍ പാതിരാത്രിക്കാണ് പ്രസിദ്ധമായ പാതിരാചൂണ്ടല്‍. ഓരോരുത്തരും 101 വെറ്റില മുറുക്കണമെന്നാണ് ചിട്ട. ദീര്‍ഘായുസ്സിന്റെ അടയാളമാണല്ലോ വെറ്റില. പാതിരാപൂചൂടാനുപയോഗിക്കുന്ന പൂക്കള്‍ അതീവശ്രദ്ധേയവും അതിലേറെ ശ്രേഷ്ഠവുമാണ്. അഞ്ച് കര്‍മ്മേന്ദ്രിയങ്ങളെ പ്രതിനിധീകരിക്കുന്ന ദശപുഷ്പങ്ങള്‍, ജീവത്മാവിനെ സാക്ഷാത്ക്കരിക്കാന്‍ അടക്കാമണിയന്‍, ആകാശത്തിന്റെ അപരിമേയത്ത്വത്തെ പ്രകാശിപ്പിക്കുന്ന കൊടുവേലിപ്പൂവ്, വായുതത്വത്തെ ഓര്‍മ്മിപ്പിക്കുന്ന എരുക്കില, അഗ്നി, ജലം, ഭൂമി ഇവയെ പ്രതിനിധാനം ചെയ്യുന്ന വെള്ളിലം, കൂടാതെ ധനുമാസത്തിന്റെ പുണ്യമായി പൂക്കുന്ന കൈതപ്പൂവും അണിനിരത്തുന്നു. കുങ്കുമം, ചാന്ത്, കണ്‍മഷി, കളഭം, വെറ്റില, അടക്ക, ഗ്രന്ഥം, അലക്കിയവസ്ത്രം, ഇവയാണ് അഷ്ടമംഗല്യക്കൂട്ട് . കയ്യുണ്ണി, മുക്കുറ്റി, പൂവ്വാംകുരുന്നില, നിലപ്പന, ഉഴിഞ്ഞ, ചെറുള, കറുക, തിരുതാളി, മുയല്‍ചെവിയന്‍, വിഷ്ണുക്രാന്തി, എന്നിവയാണ് പ്രസിദ്ധമായ ദശപുഷ്പങ്ങള്‍. തിരുവാതിര വെറും ആചാരനുഷ്ഠാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. മനുഷ്യനും, പ്രകൃതിയുമായുള്ള ഏകോപനമാണ് പ്രധാനമായിവിടെ കാണാന്‍ കഴിയുന്നത്. സ്ത്രീമുന്നേറ്റത്തെക്കുറിച്ച് പ്രസ്താവനകളിറക്കാത്ത അക്കാലത്ത് സ്ത്രീയെ സ്‌നേഹിക്കാനും, അംഗീകരിക്കാനും, ആദരിക്കാനും തയ്യാറുള്ള സമൂഹമനസ്സാക്ഷിയെയും ഇവിടെ ദര്‍ശിക്കാം. കൂട്ടുകുടുംബവ്യവസ്ഥയില്‍ വിശ്വസിച്ചീരുന്ന കഴിഞ്ഞ സുവര്‍ണ്ണക്കാലഘട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കി നെടുവീര്‍പ്പിടാന്‍ മാത്രമേ ,സ്വാര്‍ത്ഥമതികളായ അണുകുടുംബാംഗങ്ങളായ നമുക്ക് കഴിയുന്നുള്ളു. മാത്രമല്ല അക്കാലത്ത് മിക്കവാറുമെല്ലാ വീടുകളിലും ചെറുതായതോതില്‍ ഔഷധസസ്യങ്ങല്‍ വെച്ചു പിടിപ്പിച്ചു സംരക്ഷിക്കുന്ന രീതി നിലനിന്നീരുന്നു. തുളസി, വേപ്പ്, ആടലോടകം, മുക്കുറ്റി, നന്ത്യാര്‍വട്ടം, തുടങ്ങിയവയുടെ സജീവസാന്നിധ്യമുള്ള ഗൃഹവൈദ്യം വളര്‍ന്ന് വികസിക്കുന്നതിന് ഇടനല്‍കിയതും പ്രകൃതിയും പ്രകൃതിയുമായുള്ള അഭേദ്യബന്ധംമായിരുന്നു. ഈ ബന്ധം തുടരണമെന്നാണ് തിരുവാതിര ഓര്‍മ്മിപ്പിക്കുന്നത്.

Advertisement

ടി.വി.കൊച്ചുബാവയെ അനുസ്‌മരിക്കുമ്പോള്‍ …….

ഇരിങ്ങാലക്കുട : “രസമയരാജ്യസീമ കാണ്മാന്‍, തനിക്ക്‌ ഏഴാമിന്ദ്രീയമിനിയമ്പോടേകുമമ്മേ”! (കാവ്യകല)
എന്നാണ്‌ മഹാകവി കുമാരനാശാന്‍ പ്രാര്‍ത്ഥിച്ചത്‌. തന്റെ കലാസ്‌ൃഷ്ടി അനുപമവും, അനുവാചകഹൃദയങ്ങളെ ആകര്‍ഷിക്കുന്നതുമായിരിക്കണമെന്ന്‌്‌ ഓരോ കലാകാരന്മാരും ആഗ്രഹിയ്‌ക്കുന്നു. പക്ഷെ, ഉദ്ധിഷ്ടകാര്യസിദ്ധി എല്ലാവരും അര്‍ഹിക്കുന്നു. പക്ഷേ, ഉദ്ധിഷ്ട കാര്യസിദ്ധി എല്ലാവരും അര്‍ഹിക്കുന്നുണ്ടോ? സിദ്ധിയും സാധനയുമാണ്‌ എഴുത്തുകാരന്റെ കൈ മുതല്‍. ഇതു രണ്ടും സമന്വയിച്ചവരെ കലാദേവത കനിഞ്ഞനുഗ്രഹിക്കുന്നു. അവരാണ്‌ യഥാര്‍ത്ഥ പ്രതിഭാശാലികള്‍. കാലത്തെ കടന്നുചെന്ന്‌ അനുവാചകഹൃദയങ്ങളെ പ്രകമ്പനം കൊള്ളിച്ച എഴുത്തുകാരനാണ്‌ കാട്ടൂര്‍ സ്വദേശിയായ ടി.വി.കൊച്ചുബാവ. അദ്ദേഹം പ്രതികൂലസാഹചര്യങ്ങളെപ്പോലും അനുകൂല സാഹചര്യമാക്കി മാറ്റി കലാസൃഷ്ടി നടത്തിയ നിരവധി സന്ദര്‍ഭങ്ങള്‍ നമുക്കോര്‍മ്മ വരുന്നു.
സുഹൃത്തുക്കള്‍ ബാവയുടെ ദൗര്‍ബല്യവും അതോടൊപ്പം ഏറ്റവും വലിയ സമ്പത്തുമായിരുന്നു. ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും പരിചയപ്പെട്ടവര്‍ തീര്‍ച്ചയായും ആ പെരുമാറ്റത്തില്‍, സത്യസന്ധതയില്‍ ആകൃഷ്ടരാകാതിരിക്കയില്ല. ഇരിങ്ങാലക്കുടയും പരിസരപ്രദേശങ്ങളുമാണ്‌ കൊച്ചുബാവ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയത്‌. മലയാള ചെറുകഥ, നോവല്‍ പ്രസ്ഥാനത്തില്‍ എക്കാലവും അഭിമാനിക്കാവുന്ന അപൂര്‍വ്വം സൃഷ്ടികളുടെ ഉടമയാണദ്ദേഹം.
അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ ആവിഷ്‌ക്കരിയ്‌ക്കുന്നതില്‍ അസൂയാര്‍ഹമായ പാടവം പ്രദര്‍ശിപ്പിച്ച ബാവ തന്റെ നിയോഗം എഴുത്താണെന്ന്‌ നന്നെ ചെറുപ്പത്തില്‍ത്തന്നെ തിരിച്ചറിഞ്ഞു. വാക്കുകള്‍, സന്ദര്‍ഭങ്ങള്‍ നക്ഷത്രശോഭയോടെ തെരഞ്ഞെടുക്കുന്നതിലും, പ്രയോഗിയ്‌ക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു. മാതൃകകളിലും ചേതോഹരമായ ഒരു വാങ്‌മയ ലോകം പടുത്തുയര്‍ത്തിയിട്ടാണദ്ദേഹം അകാലത്തില്‍ നമ്മെവിട്ടുപിരിഞ്ഞത്‌. അനുഭവപ്പെടുമ്പോഴാണ്‌ ആസ്വാദനം പൂര്‍ണ്ണതയിലെത്തുന്നതെന്ന്‌ ഓരോ സൃഷ്ടിയും വായനക്കാരനെ ബോദ്ധ്യപ്പെടുത്തുന്നു.
‘വൃദ്ധസദനം’ എന്ന ഒരു നോവല്‍ മാത്രം മതി കൊച്ചുബാവ ചിരസ്‌മരണീയനാകാനെന്ന്‌ അഭിപ്രായപ്പെടുത്‌ സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായരാണ്‌. സമൂഹത്തില്‍ ഇന്ന്‌ സര്‍വ്വസാധാരണവും അന്ന്‌ അപൂര്‍വ്വവുമായിരുന്ന വൃദ്ധസദനത്തെ അസാധാരണമായി ആവിഷ്‌ക്കരിച്ച ബാവ, അക്ഷരങ്ങളിലെ ആഴക്കടല്‍ അപ്പാടെ അനുവാചകനു മുന്നില്‍ തുറന്നു തരുന്നു. കുറെക്കാലം കൂടി കലാലോകം അടക്കിവാണിരുന്നെങ്കില്‍ മാലയാളഭാഷയും, സാഹിത്യവും കുറെക്കൂടി ധന്യമാകുമായിരുന്നു.

യാതൊരു മുന്‍പരിചയവുമില്ലാതെ തിരകഥാരംഗത്ത്‌, ആത്മവിശ്വാസവും, ആത്മാര്‍ത്ഥതയും മുറുകെപ്പിടിച്ച്‌ രൂപപ്പെടുത്തിയ ‘ബലൂണ്‍’ സമ്മാനര്‍ഹമായപ്പോള്‍ ഇരട്ടിമധുരമായി. തൊട്ടതെല്ലാം പൊന്നാക്കിയ ആ വര പ്രസാദം തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ നീളുമ്പോള്‍ കൊച്ചുബാവ നമുക്കിടയില്‍ ഇപ്പോഴും ജീവിയ്‌ക്കുന്നു എന്ന അനുഭവം ഈ ആത്മസുഹൃത്ത്‌ രുചിച്ചറിയുന്നു. അക്ഷരങ്ങളെ അനുപമ സുന്ദരമാക്കിയ ആ പ്രതിഭാശാലി മലയാളത്തിന്റെ പുണ്യം തന്നെ സംശയമില്ല.

Advertisement

ദേശീയ അദ്ധ്യാപക ദിനത്തില്‍ ഒരു ശിഷ്യ പ്രണാമം മാതൃകാദ്ധ്യാപകനും വിമര്‍ശകനുമായ പ്രൊഫ. മാമ്പുഴ കുമാരന്‍

അദ്ധ്യാപകര്‍ എപ്രകാരമായിരിക്കണമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ കണ്‍മുന്നില്‍ തെളിഞ്ഞുവരുന്നത് പ്രൊഫ. മാമ്പുഴ കുമാരന്‍ സാറിന്റെ മനോഹര രൂപമാണ്. സ്‌നേഹസമ്പന്നനായ അദ്ധ്യാപകന്‍ അക്ഷരങ്ങളെ ഉപാസനാപൂര്‍വ്വ പ്രയോഗിക്കുന്ന ഉത്തമനായ എഴുത്തുകാരന്‍ ല്ലെവരെയും ഹഠദാകര്‍ഷിക്കുന്ന ശബ്ദസൗകുമാരിത്തുന്നുടമ ന്നെീ നിലകളില്‍ സമൂഹത്തിന്റെ സമഗ്ര ആദരവ് പിടിച്ചു പറ്റിയ അദ്ദേഹം വര്‍ഷങ്ങള്‍ പലതു പിന്നിട്ടിട്ടും വീണ്ടും തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സ്‌നേഹത്തിന്റെ കല്പവൃക്ഷമായി നിലകൊളളുന്ന തന്റെ ഏതു പ്രവര്‍ത്തിയിലും  സര്‍ഗ്ഗ ചൈതന്യത്തിന്റെ തെളിനീര്‍ പ്രവാഹം നിലനിര്‍ത്താന്‍ സാധിച്ചത് അഥവാ തനിക്ക് പ്രിയപ്പെട്ടവരുടെ  മനസ്സില്‍ഡ സ്വന്തം മൗലിക പ്രതിഭയുടെ പ്രതിഫലനം കൊണ്ടുമാത്രമാണ്.  അദ്ദേഹത്തിന്റെ വന്ദ്യ ഗുരുനാഥനും മലയാള ഭാഷ പ്രണയികള്‍ എന്നും കൂപ്പുകൈയോടെ സ്മരിക്കുന്ന പ്രൊഫ. എം.കെ സാനു മാഷ്മായി സംസാരിക്കാനിടവന്ന കൂട്ടത്തില്‍ പ്രിയ ശിഷ്യനായ കുമാരനെകുറിച്ച് അദ്ദേഹത്തിന്റെ ആയിരം നാവായിരുന്നു.  യഥാര്‍ത്ഥ നര്‍മ്മത്തില്‍ പ്രയോഗം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയ എഴുത്തുകാരനാണ് പ്രൊഫ. മാമ്പുഴ എന്ന വാസ്തവം അധികമാര്‍ക്കും അറിയില്ലെന്ന് സാനു മാസ്റ്റര്‍ ഓര്‍മ്മിക്കുന്നു.  യഥാര്‍ത്ഥ വായനക്കാരനാണ് എഴുത്തുകാരെ നിലനിര്‍ത്തുന്നതെങ്കില്‍ യഥാര്‍ത്ഥ എഴുത്തുകാരന്റെ നിലവാരം കാത്തുസൂക്ഷിക്കാനുള്ള കരുത്ത് പകര്‍ന്ന് നല്‍കിയതും അദ്ദേഹത്തെപ്പോലുള്ള അപൂര്‍വ്വ വിമര്‍ശകരോ നിരൂപകര്‍ക്കോ മാത്രമാണ്. തന്റെ ഓരോ ക്ലാസ്സും സാഹിത്യ ശില്പശാലയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി സൗന്ദര്യ ബോധത്തിന്റെ പുതിയ മുഖം പകരാനായത് മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള അളകങ്കമായ അടുപ്പത്തിന്റെ കറകളഞ്ഞ ഉദാഹരണം കൂടിയാണ്.തന്റെ അനുഭവങ്ങളുടെ ആകത്തുക അഭിനയ സാദ്ധ്യതകളോടെ അനുപമമായ ശബ്ദയസൗകുമാര്യത്തോടെ അവതരിപ്പിക്കാനുളള സാദ്ധ്യതയാണ് വന്ദ്യ ഗുരുനാഥന്‍ സ്വായത്തമാക്കിയത്.  കാളിദാസന്‍, എഴുത്തച്ഛന്‍, ഷേക്‌സ്പിയര്‍, കുമാരനാശാന്‍, തുടങ്ങി എസ്.കെ പൊറ്റക്കാട് സമകാലീന എഴുത്തുകാരടക്കമുള്ളവരുടെ കലാസാഹിത്യ സൃഷ്ടികള്‍ അതിന്റെ പതിന്‍മടങ്ങ് ആശയമികവോടെ സൗന്ദര്യ പ്രഹര്‍ഷത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  വായന വിശിഷ്ടാനുഭവമാണെന്നും അതിലൂടെ സുന്ദരമായ അനുഭൂതിയിലൂടെ ഏഴാം സ്വര്‍ഗ്ഗം ദര്‍ശിക്കാമെന്നും വിമര്‍ശക ശ്രേഷഠനായ അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.  കൂട്ടത്തില്‍ മറ്റെന്തിനേക്കാളും വിലപിടിച്ചത് തന്റെ വിപുലമായ ശിഷ്യ സമ്പത്താണെന്നും അവരിലൂടെ താന്‍ വിഭാവനം ചെയ്ത മഹത്തായ കലാസാഹിത്യ സംസ്‌ക്കാര പാരമ്പര്യം നിലനില്‍ക്കുമെന്നും പ്രൊഫ. മാമ്പുഴ വിശ്വസിക്കുന്നു.

Advertisement

രാമലീല – ഒരു വ്യത്യസ്ത അനുഭവം

ദിലീപ് എന്ന നമ്മുടെ ജനപ്രിയനായകന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സമയത്തെ റിലീസാണ് രാമലീല.. വ്യക്തി ജീവിതത്തില്‍ ഒട്ടും കൈ കടത്താത്തതിനാല്‍ സ്ഥിരം ചളി ഫോര്‍മാറ്റില്‍ നിന്ന് മാറി നല്ല ഒരു ചിത്രം ആകണം എന്ന നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളു. ദിലീപിനൊടുള്ള ഇഷ്ടം ആര്‍ക്കും കുറഞ്ഞിട്ടില്ലന്ന് തെളിയിക്കുന്നതായിരുന്നു സിനിമയ്ക്കുള്ള തിരക്ക് അതോ ആദ്യദിനം ഫാന്‍സ് കൈയേറിയതാണോ എന്നറിയില്ലാ.ജനപ്രിയനായകന്‍ എന്ന് എഴുതിയ മുതല്‍ ഉള്ള കയ്യടി ആയിരുന്നു. സച്ചിക്കും, ടോമിച്ചനും, അരുണ്‍ ഗോപിക്കും കിട്ടി കിടിലം കയ്യടി.അനാവശ്യമായ ഒരു സീന്‍ പോലും ഇല്ലാതെ ഒതുക്കത്തോടെ ചെയ്ത മികച്ച ടോപ്പ് ക്ലാസ്സ് തിരക്കഥ സച്ചി ഒരുക്കി പ്രിയ എഴുത്തുകാരന്‍ ആ പേരു നില നിര്‍ത്തി.അരുണ്‍ ഗോപിയുടെ 4 വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ല. വളരെ മികച്ച മേക്കിംങ് ആയിരുന്നു.ടൈറ്റില്‍ സോങ് അടക്കം മൂന്ന് ഗാനങ്ങള്‍ ആണ് ഉള്ളത്.എല്ലാം സന്ദര്‍ഭത്തിനു ഇണങ്ങിയതും മികച്ചതും ആയിരുന്നു.158 മിനുട്ടുള്ള ചിത്രത്തെ ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്തും വിധം അരുണ്‍ ഗോപി ഒരുക്കി. ഗോപി സുന്ദറിന്റെ മരണമാസ് ബി ജി എം ചിത്രത്തെ പിടിച്ചുയര്‍ത്തി.കട്ടക്ക് കട്ടക്ക് നില്‍ക്കുന്ന കാസ്റ്റിംഗും ആയിരുന്നു.ദിലീപ് ഷാജോണ് കോംബോ കലക്കി.സലിം കുമാര്‍ ചെറിയ റോളില്‍ ഉണ്ടായിരുന്നു.നന്നായി ചെയ്തു.പ്രയാഗ ഒരു പ്രധാന റോള്‍ ചെയ്തു വെറുപ്പിക്കാതെ ഭംഗിയായി തന്നെ ചെയ്തു.സായ്കുമാര്‍, സിദ്ധിക്ക്, വിജയരാഘവന്‍, രാധിക ശരത്കുമാര്‍, രഞ്ജി പണിക്കര്‍ എന്ന തുടങ്ങി എലാവരും നന്നായി തന്നെ ചെയ്തു.പൊളിറ്റിക്കല്‍ ഡ്രാമ ആയി മുന്നോട്ട് പോയ ചിത്രം ഒരു വഴിത്തിരിവില്‍ ക്രൈം ത്രില്ലര്‍ ആയി മാറുന്നു.ഇനിയെന്ത് എന്ന് ആകാംഷ ഭരിതരായി പിടിച്ചിരുത്താന്‍ അണിയറക്കാര്‍ക്ക് സാധിച്ചു.ഒരു ത്രില്ലറിന്റെ ഏറ്റവും മുഖ്യ ഭാഗം ആണ് ക്ലൈമാക്‌സ്.ക്ലൈമാക്‌സ് പിഴച്ചാല്‍ എല്ലാം തീര്‍ന്നു എന്നാല്‍, ഊഹിക്കാവുന്ന ക്ലൈമാക്‌സ് ആയിട്ട് പോലും മേക്കിംങ്ങിലൂടെ അതിനെ മറ്റൊരു ലെവെലിലേക്ക് എത്തിച്ചിരുന്നു.

Advertisement

വിവേകം ആദ്യദിനം തന്നെ മികച്ച പ്രതികരണം

വിവേകം ആദ്യ ദിവസം തന്നെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുന്നേറുന്നു. തമിഴ് സിനിമ എന്നല്ല ഇന്ത്യന്‍ സിനിമ തന്നെ കാണാന്‍ പോകുന്ന ഒരു മാസ്മരിക ആക്ഷന്‍ ത്രില്ലെര്‍ ആണ് വിവേകം എന്ന അജിത് ചിത്രം.ഒരിക്കല്‍ ആന്റി ടെററിസം സ്‌ക്വാഡ് തലവന്‍ ആയിരുന്ന എന്നാല്‍ ഇന്ന് ഇന്റലിജന്‍സ് തേടിക്കൊണ്ടിരിക്കുന്ന അതിബുദ്ധിശാലിയായ അജിത് കുമാര്‍ കഥാപാത്രത്തെ. ആണ് സിനിമയുടെ തുടക്കം മുതല്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.സ്‌ക്വാഡ് തലവന്‍ ആയിരിക്കെ നടാഷ എന്ന ഹാക്കര്‍നെ പറ്റിയുള്ള അന്വേഷണം അവരുടെ കയ്യില്‍ ഉള്ള ന്യൂക്ലിയര്‍ വെപ്പം ലോഞ്ച് ചെയ്യാന്‍ ഉള്ള പാസ്സ്വേര്‍ഡ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിലേക്കു തിരിയുന്നു. ടെററിസ്‌റ് ഗ്രൂപ്പില്‍ നിന്ന് കണ്ടെത്തുന്ന ന്യൂക്ലിയര്‍ വെപ്പണ്‍സിനെ പറ്റി വിവരങ്ങള്‍ ഉള്ള ആ ഹാര്‍ഡ് ഡിസ്‌ക് ആണ് കഥയില്‍ കഥാപാത്രത്തെ അപ്പാടെ മാറ്റിയെടുക്കുന്നത്.സ്‌ക്വാഡ് ആയിരിക്കെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ ആണ് അജിത്തിനെ പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്നത്. Aryan Singha (Vivek Anand Oberoi), Mike (Serge Crozon), Rachael (Amila Terzimehic) and Shawn (Arav Chowdharry) എന്നിവരാണ് ഇന്ന് വിവേക ശാലിയായ ആ ഹീറോയെ തേടിക്കൊണ്ടിരിക്കുന്നതു.വിവേക് ഒബ്റോയ് കഥാപാത്രം വളരെ സ്റ്റൈലിഷ് ആയാണ് പലപ്പോളും വെള്ളിത്തിരയില്‍ പ്രെത്യക്ഷപെടുന്നത്. ചില സീനുകള്‍ അദ്ദേഹം അജിത് ഇന് ഒരുപടി മുന്നില്‍ തന്നെ ആണ് എന്ന് തുറന്നു സമ്മതിക്കേണ്ടി വരും. അജിത്തിന്റെ ഭാര്യയായി കാജല്‍ അഗര്‍വാള്‍ ആണ് വേഷമിട്ടിരിക്കുന്നത്.വിവേക് ഒബ്റോയിക് വേണ്ടി ശബ്ദം ഡബ് ചെയ്തിരിക്കുന്നത് കൊണ്ട് അത് ഒരല്പം ഡബ്ഡ് ചിത്രത്തിന്റെ ഫീല്‍ ആണ് പ്രേക്ഷകന് നല്‍കുന്നത്.അജിത് ഏറ്റെടുക്കുന്ന മിഷന്‍ അദ്ദേഹത്തിന്റെ ഗര്‍ഭിണി ആയ ഭാര്യയെയും അപകടകരമായ സന്ദര്‍ഭത്തിലേക്കു വലിച്ചിഴക്കുന്ന രംഗങ്ങളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ചിത്രത്തിലെ പല ആക്ഷന്‍ രംഗങ്ങളും ബാഹുബലി പോലെ ഉള്ള വമ്പന്‍ ചിത്രങ്ങളുടെ ശൈലിയില്‍ ഉള്ള മികച്ച VFX ആണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.ആദ്യ പകുതി അതിഗംഭീരം എന്നാണ് തിയേറ്റര്‍ റിപോര്‍ട്ടുകള്‍ കാണിക്കുന്നത്. വിവേകം ആദ്യ ദിവസം തന്നെ ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടും എന്നുള്ളത് നിസംശയം പറയാവുന്നതാണ്.
Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe