കറുത്ത പൊന്നിനെ പൊന്നാക്കി മാറ്റി ജോസേട്ടന്‍

356
കടല്‍ കടന്ന് എത്തിയ വെള്ളക്കാര്‍ക്ക് പണ്ട് കേരളത്തില്‍ ഏറ്റവും അധികം ആകൃഷ്ടരായത് കേരളത്തിന്റെ സ്വന്തം കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകായിരുന്നു.അതിന് വേണ്ടി അവര്‍ നമ്മെ അടിമകളാക്കി .കാലം മാറി .ഇന്ന് കേരളീയരും മറന്നു തുടങ്ങിയിരിക്കുന്നു ഈ കറുത്ത പൊന്നിനെ .ആ കറുത്ത പൊന്നിനെ ശരിക്കും പൊന്നാക്കി മാറ്റുകയാണ് ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കോമ്പാറക്കാരന്‍ സ്വദേശിയായ ജോസേട്ടന്‍ .വീടിനോട് ചേര്‍ന്ന 24 സെന്റ് സ്ഥലത്ത് ജോസേട്ടന്‍ കുരുമുളക് പടര്‍ത്താത്ത  വൃക്ഷങ്ങള്‍ ഒന്നും തന്നെയില്ല.വ്യത്യസ്ത ഇനത്തില്‍പ്പെട്ട(കരിമുണ്ട,പന്നിയൂര്‍ ഒന്ന്,കരിമുണ്ടി,കുറ്റി കുരുമുളക്) നൂറിലധികം കുരുമുളക് പടര്‍പ്പുകള്‍ ജോസേട്ടന്റെ ഇത്തിരി സ്ഥലത്തുണ്ട്.രാസവളങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ ചാണകവും,ആട്ടിന്‍കാഷ്ഠവും ,എല്ലു പൊടിയും മാത്രം ഉപയോഗിച്ച് പൂര്‍ണ്ണമായും ജൈവരീതിയിലാണ് കുരുമുളക് സംരക്ഷണം.വര്‍ഷത്തില്‍ രണ്ട് കിന്റലോളം ഈ കറുത്തപൊന്നില്‍ നിന്ന് ആദായം ലഭിക്കുന്നതായി ജോസേട്ടന്‍ പറയുന്നു.കുരുമുളകിന് ഇടവിളയായി ഇഞ്ചി,ചേന തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട് .സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 8 വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്ത ജോസേട്ടന്‍ തന്റെ റിട്ടയര്‍മെന്റ് ജീവിതം കൃഷിക്കായി മാറ്റി വെച്ചിരിക്കയാണ്.അദ്ദേഹത്തിന് കൂട്ടായി ഭാര്യ റാണിയും ഒപ്പമുണ്ട്.അധികം മുടക്ക് മുതല്‍ ഇല്ലാതെ തന്നെ വര്‍ഷത്തില്‍ ഒന്നര ലക്ഷം രൂപയുടെ ലാഭമുണ്ടാക്കാന്‍ ഈ കറുത്ത പൊന്നിന് സാധിക്കുന്നുണ്ടെന്ന് ജോസേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു.
Advertisement