വേളൂക്കര പഞ്ചായത്തിൽ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

67

വേളൂക്കര: വേളൂക്കര പഞ്ചായത്തിൽ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രസിഡണ്ടിന്റെ ഭാഗത്ത് നിന്ന് ധാർമ്മികതക്ക് നിരക്കാത്ത പ്രവ്യത്തി ഉണ്ടായെന്ന് ആരോപിച്ചാണ് 8 യുഡിഎഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയം നല്കിയിരുന്നത് . 18 അംഗങ്ങളുള്ള വേളൂക്കര പഞ്ചായത്തിൽ 8 യുഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവും അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ച് വോട്ടു ചെയ്തു ഭരണ പക്ഷമായ 8 എൽഡിഎഫ് അംഗങ്ങൾ അവിശ്വാസത്തെ പ്രതികൂലിച്ച വോട്ട് രേഖപ്പെടുത്തി.ഒന്നിലധികം അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ അവിശ്വാസ പ്രമേയം പാസാക്കുക യുള്ളൂ.1 ബി ജെ പി അംഗത്തെ നേരം വൈകീയെന്ന കാരണത്താല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല ഇതിനെ ചൊല്ലി പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പോടെയാണ് യോഗം ആരംഭിച്ചത്.എന്നാൽ നോട്ടീസിൽ കൊടുത്തിരുന്ന 11 മണിക്ക് തന്നെ ഹാളിൽ എത്തിച്ചേരണമെന്നാണ് നിയമമെന്ന് വരണാധികാരി വ്യക്തമാക്കി.നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം ഓപ്പൺ ബാലറ്റിലൂടെയാണ് വോട്ടിംഗ് നടന്നത് അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ വേളൂക്കരയിൽ ആഹ്ളാദപ്രകടനം നടത്തി.

Advertisement