തളര്‍ന്ന യൗവ്വനങ്ങള്‍ക്ക് വിഷു കെെനീട്ടവുമായി സഹകരണബാങ്ക്

56
Advertisement

പടിയൂര്‍:പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രോഗബാധിതരായി കിടപ്പിലായ കുട്ടികളും,ചെറുപ്പക്കാരുംമധ്യവയസ്ക്കരുമായ ഇരുപതോളം പേര്‍ക്ക് മൂവായിരം രൂപ വിഷുകെെനീട്ടവും,ഭക്ഷ്യധാന്യങ്ങളുടെ കിറ്റുമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക്. പെയിന്‍ ആന്റ് പാലിയേറ്റീവില്‍ പേര് രജിസ്റ്റര്‍ ചെയ്ത,അറുപതുവയസ്സില്‍ താഴെ പ്രായമുള്ളവരും സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കാണ് സഹായം നല്‍കിയതെന്ന് പ്രസിഡണ്ട് പി.മണി പറഞ്ഞു.ഡയാലീസീസിന് വിധേയരാകുന്ന സഹകാരികള്‍ക്ക് വര്‍ഷം തോറും പതിനായിരം രൂപയും,മാരകരോഗങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് ചികിത്സാസഹായങ്ങളും ബാങ്ക് നല്‍കിവരുന്നു.ബാങ്ക് പ്രസിഡണ്ട് പി.മണി സഹായം കെെമാറി.വെെസ് പ്രസിഡണ്ട് ടി ആര്‍ ഭൂവനേശ്വരന്‍ ,ടി. വി വിബിന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement