ഇരിങ്ങാലക്കുട: പുരോഗമന അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി മാപ്രാണം സെന്ററില്‍ ‘ഫാസിസവും, സാമൂഹ്യനീതിയും’ എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകനും, സാംസ്‌കാരിക നായകനുമായ പ്രൊഫ.എം.എം.നാരായണന്‍ വിഷയാവതരണം നടത്തി. കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ.രാജന്‍, ജില്ലാ സെക്രട്ടറി ജെയിംസ് പി.പോള്‍ എന്നിവര്‍ അനുബന്ധ ഭാഷണം നടത്തി. കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് കെ.ജി.മോഹനന്‍ അദ്ധ്യക്ഷനായി. എം.ബി.രാജു സ്വാഗതവും, ജിജോ രാജ് നന്ദിയും പറഞ്ഞു.
ബി.ജെ.പി. പ്രതിഷേധ പ്രകടനം നടത്തി
മൂര്‍ക്കനാട്: കഞ്ചാവ് ഗുണ്ടാ മാഫിയകളുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. മൂര്‍ക്കനാട് അയോദ്ധ്യ നഗറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മൂര്‍ക്കനാട് സെന്ററില്‍ സമാപിച്ചു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും പ്രകടനത്തില്‍ പങ്കാളികളായി. ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സൂരജ് നമ്പ്യാങ്കാവ്, വിജയന്‍ പാറെക്കാട്ട്, ഷാജൂട്ടന്‍, സന്തീഷ്, എന്നിവര്‍ സംസാരിച്ചു. സുനില്‍ ഇല്ലിക്കല്‍, വിഷ്ണു. കെ.പി., ബിജു വര്‍ഗ്ഗീസ്, സത്യന്‍ദേവ്, ജീവന്‍, രാഹുല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
ലഹരി വിമോചനയാത്രയ്ക്ക് സ്വീകരണം നല്‍കി
ഇരിങ്ങാലക്കുട: മദ്യ വിപത്തിനെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിമോചന യാത്രയ്ക്ക് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും, കല്‍പറമ്പ് ബി.വി.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലും സ്വീകരണം നല്‍കി. കത്തീഡ്രല്‍ വികാരി ഡോ. ആന്റു ആലപ്പാടന്‍, ഫാ.ഫ്രാന്‍സിസ് കൊടിയന്‍, ഫാ,പോളി കണ്ണുക്കാടന്‍, സേവ്യര്‍ പള്ളിപ്പാട്ട്, ഷിബു കാച്ചപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ കെ.സി. റെക്റ്റ് സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് ഷേര്‍ളി ജോസ് നന്ദിയും പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്ജ് പാലത്തിങ്കല്‍, ജോയ് മുരളിയ്ക്കല്‍, സൈമണ്‍ കാട്ടൂക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ലോഗോസ് പ്രതിഭപ്പട്ടം വീണ്ടും ഇരിങ്ങാലക്കുട രൂപതയ്ക്ക്
കാലിക്കറ്റ് അത്‌ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് കോളേജ് മുന്നില്‍: 16 വര്‍ഷത്തെ റെക്കോഡ് തിരുത്തി പി.യു.ചിത്ര
നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടിന്റെ വിസ്മയ സംവാദം
ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശതോത്തര സുവര്‍ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച്ച തുടക്കമാകും
ധാര്‍മികമൂല്യങ്ങള്‍ക്കും ക്രിസ്തുവിശ്വാസത്തിനും യുവജനങ്ങള്‍ സാക്ഷികളാകണം :മാര്‍പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ധാര്‍മികമൂല്യങ്ങള്‍ക്കും ക്രിസ്തുവിശ്വാസത്തിനും യുവജനങ്ങള്‍ സാക്ഷികളാകണമെന്നും സമൂഹത്തില്‍ ചലനം സൃഷ്ടിക്കുവാന്‍ യുവജനങ്ങള്‍ക്ക ്‌സാധിക്കണമെന്നും ഇരിങ്ങാലക്കുട രൂപത കെ സി വൈ എം യുവജനസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍പോളികണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപതയിലെ 104 കെ സി വൈ എം യൂണിറ്റുകളില്‍ നിന്നായി രണ്ടായിരത്തോളം യുവജനങ്ങള്‍ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പാരിഷ്ഹാളില്‍ വെച്ച് നടന്ന യുവജനസംഗമത്തില്‍ പങ്കെടുത്തു. രൂപത കെ സി വൈ എം ചെയര്‍മാന്‍ ശ്രീലാജോ ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നു മുഖ്യപ്രഭാഷണം നിര്‍വഹിച്ച മോണ്‍ ആന്റോ തച്ചില്‍ ആവശ്യപ്പെട്ടു. വികാരി ജനറാള്‍ മോണ്‍ലാസര്‍ കുറ്റിക്കാടന്‍ യുവജന സന്ദേശം നല്‍കി. കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ആരംഭിച്ച യുവജനറാലിക്ക് സംഗമ വേദിയിലേക്ക് കത്തീഡ്രല്‍ അസി.വികാരി ഫാടിനോ മേച്ചേരി സ്വീകരണം നല്‍കി. രൂപത ഡയറക്ടര്‍ ഫാ.ലിജു മഞ്ഞപ്രക്കാരന്‍ ആമുഖപ്രഭാഷണവും ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. ആലപ്പാടന്‍ അനുഗ്രഹ പ്രഭാഷണവും രൂപത ജനറല്‍ സെക്രട്ടറി ടിറ്റോ തോമസ് സ്വാഗതവും ആശംസിച്ചു. 2016ലെ മികച്ച യുവജനസംഘാടകനായി തെരെഞ്ഞെടുക്കപ്പെട്ട ജെയ്‌സണ്‍ ചക്കേടത്ത്, തേജസ്വിനി 2017 അവാര്‍ഡിനര്‍ഹയായ ഡെനി ഡേവിസ് എന്നിവര്‍ക്ക് അഭിവന്ദ്യ പിതാവ് അവാര്‍ഡ് നല്‍കി. ലോകപഞ്ചഗുസ്തി ചാമ്പ്യന്‍ ജസ്റ്റിന്‍ ജോസ്, റിലയന്‍സ് കേരള ക്രിക്കറ്റ് ടീം അംഗം ആഷിന്‍ പോള്‍, യു. 19 നാഷണല്‍ ടീം അംഗം ജസ്റ്റിന്‍ ജോസ്, ഫൊറോനാ സംഗമം കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ ജോര്‍ജ്ജ് എന്നിവരെ ബിജോയ് ഫ്രാന്‍സിസ്, സിന്‍ഡിക്കേറ്റ് അംഗംങ്ങളായ നൈജോ ആന്റോ, ആന്മരിയ ജോസ്, സെനറ്റ് അംഗങ്ങളായ ജൂലിയ ജോയ്, സിനോജ് തോമസ്, വനിതാ കണ്‍വീനര്‍ നിഖിത വിന്നി, കത്തീഡ്രല്‍ കെ സി വൈ എം വൈ.പ്രസിഡന്റ് ചിഞ്ചു ആന്റോ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സോനു സെബാസ്റ്റ്യന്‍, തോംസണ്‍ എന്നിവര്‍ നയിച്ച മ്യുസിക്കല്‍ ഷോയും വിവിധ യൂണിറ്റുകള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഡോണ്‍ബോസ്‌കോയ്ക്ക് ഉജ്ജ്വല വിജയം
ഇരിങ്ങാലക്കുട: മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ അഖില കേരള ഡോണ്‍ബോസ്‌കോ ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിന് സമാപനം കുറിച്ചു. രാവിലെ 11 മണിയോടെ ആരംഭിച്ച ഫൈനല്‍ മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇരിങ്ങാലക്കുട, എസ്.എന്‍.വി.എസ്. ആളൂരിനെ പരാജയപ്പെടുത്തി മുരിങ്ങത്തു പറമ്പില്‍ കൊച്ചുദേവസി മെമ്മോറിയല്‍ ട്രോഫി കരസ്ഥമാക്കി. റണ്ണേഴ്‌സ് അപ്പ് ആയ എസ്.എന്‍.വി.എസിന് ഡോണ്‍ബോസ്‌കോ ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി നല്‍കി.സമാപന സമ്മേളനത്തില്‍ കെ.എസ്.ഇ. മാനേജിങ് ഡയറക്ടര്‍ എ.പി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഐ.സി.എസ്.ഇ. പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍ സ്വാഗതവും ഹയര്‍സെക്കന്ററി ഫാ.കുര്യാക്കോസ് ശാസ്താംകാല ആശംസയും പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനം എ.പി.ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.
‘പ്രവാസി സിങ്ങര്‍ യു.എ.ഇ. 2017’ വിജയി ഇരിങ്ങാലക്കുടക്കാരന്‍ രജനീഷ് വാസുദേവന്‍
യുവാവ് കാരുണ്യം തേടുന്നു.
പറപ്പൂക്കര: പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍, 5-ാം വാര്‍ഡില്‍, നെല്ലായി വില്ലേജില്‍, പന്തല്ലൂര്‍ ദേശത്ത് താമസിക്കുന്ന ചേന്ദമംഗലത്തുക്കാരന്‍ ഔസേഫ് മകന്‍ പോള്‍സണ്‍ (33) എന്ന യുവാവ് സഹായം തേടുന്നു. ജോലി സംബന്ധമായ ആവശ്യത്തിനായി തൃശ്ശൂരില്‍ പോയി മടങ്ങുമ്പോള്‍ പോള്‍സണും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പുറകിലിടിച്ച് മറിയുകയുകയായിരുന്നു. അപകടത്തില്‍ പോള്‍സണ് തലയ്ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ഒരു കണ്ണിന്റെ കാഴ്ചയും ഒരു ചെവിയുടെ കേള്‍വിയും പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് അപസ്മാരവും വരുന്നുണ്ട്. ദീര്‍ഘകാലം തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു കണ്ണിനും തീരെ കാഴ്ചയില്ലാത്ത മുന്‍ പൊതുപ്രവര്‍ത്തകനും പത്രഏജന്റുമായിരുന്ന ഔസേഫും പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന ആനിയുമാണ് മാതാപിതാക്കള്‍. രണ്ട് ഓപ്പറേഷനുകള്‍ ചെയ്താല്‍ പോള്‍സന്റെ കാഴ്ചയും കേള്‍വിയും തിരിച്ചു കിട്ടുകയും അപസ്മാരം മാറുകയും ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വലിയൊരു തുക ഇതിനായി ചിലവ് വരും. വളരെയേറെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിനുവേണ്ടി പറപ്പൂക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ സാനി രക്ഷധികാരിയായി ഫെഡറല്‍ ബാങ്കില്‍ പുതിയ ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഉദാരമനസ്സുകളുടെ സഹായത്തിനുവേണ്ടി ഈ കുടുംബം അപേക്ഷിക്കുന്നു.
പുല്ലൂര്‍ നാടകരാവിന് തിരി തെളിഞ്ഞു.
പുല്ലൂര്‍: പുല്ലൂര്‍ ചമയം നാടകവേദിയുടെ 22-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘നാടകരാവ്-2017’, പി.പി. തിലകന്‍ നഗറില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്റര്‍ തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് എ.എന്‍.രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, ജില്ലാപഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍, പ്രൊഫ.സാവിത്രി ലക്ഷമണ്‍, തോമസ് തൊകലത്ത്, ജോസ്.ജെ.ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. പ്രദീപ് കാറളം, സുധീര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നവംബര്‍ 19 മുതല്‍ 7 ദിവസം നീണ്ടു നില്‍ക്കുന്ന നില്‍ക്കുന്ന നാടകരാവില്‍ 20-ാം തിയ്യതി മുതല്‍ 24-ാം തിയ്യതി വരെ നാടകമത്സരം നടക്കും. നവംബര്‍ 20ന് 1-ാം ദിവസം അമ്പലപ്പുഴ സാരഥിയുടെ ‘വനിതാ പോലീസ്’, 21ന് വെഞ്ഞാറമൂട് സൗപര്‍ണ്ണികയുടെ ‘നിര്‍ഭയ’, 22ന് തിരുവന്തപുരം സംസ്‌കൃതിയുടെ ‘ഒളിമ്പ്യന്‍ ചക്രപാണി’, 22ന് തിരുവന്തപുരം സംഘകേളിയുടെ ‘ഒരു നാഴി മണ്ണ്’, 24ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി’ എന്നീ നാടകങ്ങളും, നവംബര്‍ 25ന് സമാപനസമ്മേളനവും ചമയം നൈറ്റും തുടര്‍ന്ന് അങ്കമാലി അമ്മ കമ്മ്യൂണിക്കേഷന്‍സിന്റെ നാടകം ‘മാണിക്യപ്പൊന്നി’ന്റെ അവതരണവും നടക്കും. സെക്രട്ടറി അനില്‍ വര്‍ഗ്ഗീസ് സ്വാഗതവും ടി.ജെ.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
അഖിലകേരള വടംവലി മത്സരം നടന്നു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കത്തീഡ്രല്‍ കെ.സി.വൈ.എം. മുനിസിപ്പല്‍ മൈതാനിയില്‍ വച്ച് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ജനമൈത്രി പോലീസും നഗരസഭ കൗണ്‍സിലര്‍മാരും തമ്മില്‍ നടന്ന സൗഹൃദ വടംവലിയില്‍ ജനമൈത്രി പോലീസ് വിജയിച്ചു. ജനമൈത്രി പോലീസിന്റെ കൈക്കരുത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ തന്ത്രങ്ങള്‍ വിജയിച്ചില്ല. കൗണ്‍സിലില്‍ പരസ്പരം ഏറ്റുമുട്ടുന്ന ഭരണപക്ഷവും പ്രതിപക്ഷവും ജനമൈത്രി പോലീസിനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞ് ഒന്നിച്ചു നിന്നെങ്കിലും കയ്യും മെയ്യും മറന്നുള്ള വടംവലിയില്‍ പോലീസ് കൈക്കരുത്തിനെ തോല്‍പ്പിക്കാനായില്ല. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവിന്റെയും മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരിയുടെയും നേതൃത്വത്തില്‍ വനിത കൗണ്‍സിലര്‍മാരും എസ്.ഐ. ഉഷയുടെയും അപര്‍ണ്ണ ലവകുമാറിന്റെയും നേതൃത്വത്തില്‍ വനിതാ പോലീസും നടന്ന ശക്തമായ മത്സരത്തിലും, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീറിന്റെയും പ്രതിപക്ഷ നേതാവ് ശിവകുമാറിന്റെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും എസ്.ഐ. കെ.എസ്. സുശാന്തിന്റെയും ട്രാഫിക് എസ്.ഐ. തോമസ് വടക്കന്റെയും നേതൃത്വത്തില്‍ നടന്ന പുരുഷ വിഭാഗം മത്സരത്തിലും ജനമൈത്രി പോലീസ് ഇരട്ടവിജയം കരസ്ഥമാക്കി. വടംവലി മത്സരം രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി. വര്‍ഗ്ഗീസ്, എസ്.ഐ. സുശാന്ത് കെ.എസ്., കെ.സി.വൈ.എം.പ്രസിഡന്റ് ധനുസ് നെടുമറ്റത്തില്‍, സെക്രട്ടറി ജിഫിന്‍ എപ്പറമ്പന്‍, കോ- ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, കണ്‍വീനര്‍മാരായ തോബിയാസ് സൈമണ്‍, ഡേവിസ് ജൈസണ്‍, എബ്രഹാം പഞ്ഞിക്കാരന്‍, വത്സ ജോണ്‍ കണ്ടംകുളത്തി എന്നിവര്‍ പ്രസംഗിച്ചു. അഖില കേരള വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായ 20000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും ആഹാ ഫ്രണ്ട്‌സ് എടപ്പാളും, രണ്ടാം സമ്മാനമായ 15000 രൂപയും ട്രോഫിയും ന്യൂ സെവന്‍സ് കാട്ടൂരും, 3-ാം സമ്മാനമായ 10000 രൂപയും ട്രോഫിയും വാരിയേഴ്‌സ് വട്ടപ്പാറയും, 4-ാം സമ്മാനമായ 8000 രൂപയും ട്രോഫിയും കിംഗ്‌സ് പറവൂരും നേടി. കെ.സി.വൈ.എം.വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ.ടിനോ മേച്ചേരി സമ്മാനദാനം നിര്‍വ്വഹിച്ചു.
‘ഉണര്‍വ്വ്-2017’ ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പ്
ഇരിങ്ങാലക്കുട: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ 2017-18ലെ പ്രോജക്ട് പ്രകാരം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ‘ഉണര്‍വ്വ്-2017’ ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പ് ഒന്നാംഘട്ടം ഇരിങ്ങാലക്കുട ഗാന്ധിഗ്രാം എന്‍.എസ്.എസ്. കരയോഗ ഹാളില്‍ ആരംഭിച്ചു. ‘മുന്‍കരുതല്‍ സ്വീകരിക്കൂ ചികിത്സ ഉറപ്പാക്കൂ’ എന്ന സന്ദേശവുമായി ആരംഭിച്ച ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോള്‍ എ.എ. സ്വാഗതവും, വാര്‍ഡ് കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി ആശംസകളും നേര്‍ന്ന് സംസാരിച്ചു. പി.എച്ച്.എന്‍. മണി എന്‍.സി. നന്ദി പറഞ്ഞു.
സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെയും ഇരിങ്ങാലക്കുട എസ്.വൈ.എസ്. സാന്ത്വനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാട്ടുങ്ങചിറ നജ്മുന്‍ കോംപ്‌ളക്‌സില്‍ വച്ച് സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ എസ്.വൈ.എസ്. യൂണിറ്റ് പ്രസിഡന്റ് സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. തൃദീപ് സാഗര്‍ എം.ഡി; ഡി.എം., മാര്‍ക്കറ്റിംഗ് മാനേജര്‍ ആന്‍ജോ ജോസ്, എസ്.വൈ.എസ്. ക്ഷേമകാര്യ പ്രസിഡന്റ് സ്വാദിഖ് അലി ഫാളിലി കയ്പമംഗലം എന്നിവര്‍ സംസാരിച്ചു. ഡോ.തൃദീപ് സാഗര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.
വന്ധ്യത, ഗര്‍ഭാശയ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ഫലപ്രദം-ഐ.എച്ച്.കെ
ദയാബായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗവും വിമണ്‍ സെല്ലും സംയുക്തമായി ബുധനാഴ്ച (22/11/2017) നടത്തുന്ന ദേശീയ മനുഷ്യാവകാശ കോണ്‍ഗ്രസില്‍ പ്രമുഖ സാമൂഹ്യ- മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പങ്കെടുക്കും. ബുധനാഴ്ച രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തില്‍ ‘പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ജനശബ്ദം സാഹിത്യത്തില്‍ ‘ എന്ന വിഷയത്തില്‍ അവര്‍ പ്രഭാഷണം നടത്തും. ‘മനുഷ്യാവകാശം’ എന്ന വിഷയത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ ഷോര്‍ട്ട് ഫിലിമുകളുടെ മത്സരവും നടത്തും. പ്രിന്‍സിപ്പല്‍ സി. ക്രിസ്റ്റി അധ്യക്ഷയാകും. ചടങ്ങില്‍ വിമണ്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാലി ആന്റപ്പന്‍, ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ആഷ തോമസ്, ഗീത ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിക്കും.
ദിവ്യജ്യോതി പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ നിന്നും 1500 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനം.
ഇരിങ്ങാലക്കുട : ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ് എന്‍ ഡി പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണം ഡിസംബര്‍ 13-ാം തിയ്യതി ബുധനാഴ്ച്ച കൊടങ്ങല്ലൂരില്‍ എത്തിചേരുമ്പോള്‍ സ്വീകരിക്കുന്നതിനായി മുകുന്ദപുരം യൂണിയനില്‍ നിന്നും 1500 പേരെ പങ്കെടുപ്പിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം,സെക്രട്ടറി പി കെ പ്രസന്നന്‍ എന്നിവര്‍ അറിയിച്ചു.യോഗം ഡയറക്ടര്‍മാരായ സി കെ സുധി,കെ കെ ചന്ദ്രന്‍,കൗണ്‍സിലര്‍മാരായ സുഗതന്‍ മുണ്ടയ്ക്കല്‍,അനീഷ് പി കടവില്‍,കെ എസ് ഷാജു,ബിജോയ് നെല്ലിപറമ്പില്‍,വനിതാസംഘം നേതാക്കളായ മാലിനി പ്രേംകുമാര്‍,സുലഭമനോജ്,എസ് എന്‍ ബി എസ് സമാജം പ്രസിഡന്റ് എം കെ വിശ്വംഭരന്‍, എ എ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗുരുവായുരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഗുരുവായൂര്‍, മണലൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍
തൃശൂര്‍ : ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദന്‍. നവംബര്‍ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ഓടെ സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില.സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ നാലു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.