കെ.എസ്.ടി.എ.സെമിനാര്‍

434
Advertisement

ഇരിങ്ങാലക്കുട: പുരോഗമന അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി മാപ്രാണം സെന്ററില്‍ ‘ഫാസിസവും, സാമൂഹ്യനീതിയും’ എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകനും, സാംസ്‌കാരിക നായകനുമായ പ്രൊഫ.എം.എം.നാരായണന്‍ വിഷയാവതരണം നടത്തി. കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ.രാജന്‍, ജില്ലാ സെക്രട്ടറി ജെയിംസ് പി.പോള്‍ എന്നിവര്‍ അനുബന്ധ ഭാഷണം നടത്തി. കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് കെ.ജി.മോഹനന്‍ അദ്ധ്യക്ഷനായി. എം.ബി.രാജു സ്വാഗതവും, ജിജോ രാജ് നന്ദിയും പറഞ്ഞു.

Advertisement