‘ഉണര്‍വ്വ്-2017’ ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പ്

423

ഇരിങ്ങാലക്കുട: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ 2017-18ലെ പ്രോജക്ട് പ്രകാരം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ‘ഉണര്‍വ്വ്-2017’ ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പ് ഒന്നാംഘട്ടം ഇരിങ്ങാലക്കുട ഗാന്ധിഗ്രാം എന്‍.എസ്.എസ്. കരയോഗ ഹാളില്‍ ആരംഭിച്ചു. ‘മുന്‍കരുതല്‍ സ്വീകരിക്കൂ ചികിത്സ ഉറപ്പാക്കൂ’ എന്ന സന്ദേശവുമായി ആരംഭിച്ച ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോള്‍ എ.എ. സ്വാഗതവും, വാര്‍ഡ് കൗണ്‍സിലര്‍  ധന്യ ജിജു കോട്ടോളി ആശംസകളും നേര്‍ന്ന് സംസാരിച്ചു. പി.എച്ച്.എന്‍. മണി എന്‍.സി. നന്ദി പറഞ്ഞു.

Advertisement