ഡോണ്‍ബോസ്‌കോയ്ക്ക് ഉജ്ജ്വല വിജയം

460
Advertisement

ഇരിങ്ങാലക്കുട: മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ അഖില കേരള ഡോണ്‍ബോസ്‌കോ ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിന് സമാപനം കുറിച്ചു. രാവിലെ 11 മണിയോടെ ആരംഭിച്ച ഫൈനല്‍ മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇരിങ്ങാലക്കുട, എസ്.എന്‍.വി.എസ്. ആളൂരിനെ പരാജയപ്പെടുത്തി മുരിങ്ങത്തു പറമ്പില്‍ കൊച്ചുദേവസി മെമ്മോറിയല്‍ ട്രോഫി കരസ്ഥമാക്കി. റണ്ണേഴ്‌സ് അപ്പ് ആയ എസ്.എന്‍.വി.എസിന് ഡോണ്‍ബോസ്‌കോ ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി നല്‍കി.സമാപന സമ്മേളനത്തില്‍ കെ.എസ്.ഇ. മാനേജിങ് ഡയറക്ടര്‍ എ.പി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഐ.സി.എസ്.ഇ. പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍ സ്വാഗതവും ഹയര്‍സെക്കന്ററി ഫാ.കുര്യാക്കോസ് ശാസ്താംകാല ആശംസയും പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനം എ.പി.ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.