ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് ജില്ലാശാസ്ത്ര സെമിനാര്‍ നടന്നു. വന്ധ്യത ,ഗര്‍ഭാശയ രോഗങ്ങള്‍ ഇവയ്ക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദമെന്ന് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള(ഐ.എച്ച്.കെ. ) ഡോ.വിവേക് സുധാകരന്‍(കാസര്‍ഗോഡ്) പ്രബന്ധം അവതരിപ്പിച്ചു.
ശാസ്ത്ര സെമിനാര്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു . വളരെ അധികം ചികിത്സാ ചിലവ് വരുന്ന ഈ മേഖലയിലേക്കുളള ഹോമിയോപ്പതിയുടെ കടന്നു കയറ്റം പൊതുജനങ്ങള്‍ക്ക് ആശ്വാസകരമെന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡറ്റ് ഡോ.കുഞ്ഞുമൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ഡോ.കെ.പി.സന്തോഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.ഉണ്ണി കൃഷ്ണന്‍. ബി.നായര്‍, ജനറല്‍ സെക്രട്ടറി ഡോ.അനീഷ് രഘുവരന്‍, ഡോ.സുനില്‍ കുമാര്‍, ഡോ.റെജു കരീം, ഡോ.വി.സി. കിരണ്‍, ഡോ.ഡിംപിള്‍, ഡോ.അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Advertisement