ദിവ്യജ്യോതി പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ നിന്നും 1500 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനം.

428

ഇരിങ്ങാലക്കുട : ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ് എന്‍ ഡി പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണം ഡിസംബര്‍ 13-ാം തിയ്യതി ബുധനാഴ്ച്ച കൊടങ്ങല്ലൂരില്‍ എത്തിചേരുമ്പോള്‍ സ്വീകരിക്കുന്നതിനായി മുകുന്ദപുരം യൂണിയനില്‍ നിന്നും 1500 പേരെ പങ്കെടുപ്പിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം,സെക്രട്ടറി പി കെ പ്രസന്നന്‍ എന്നിവര്‍ അറിയിച്ചു.യോഗം ഡയറക്ടര്‍മാരായ സി കെ സുധി,കെ കെ ചന്ദ്രന്‍,കൗണ്‍സിലര്‍മാരായ സുഗതന്‍ മുണ്ടയ്ക്കല്‍,അനീഷ് പി കടവില്‍,കെ എസ് ഷാജു,ബിജോയ് നെല്ലിപറമ്പില്‍,വനിതാസംഘം നേതാക്കളായ മാലിനി പ്രേംകുമാര്‍,സുലഭമനോജ്,എസ് എന്‍ ബി എസ് സമാജം പ്രസിഡന്റ് എം കെ വിശ്വംഭരന്‍, എ എ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement