സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

397
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെയും ഇരിങ്ങാലക്കുട എസ്.വൈ.എസ്. സാന്ത്വനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാട്ടുങ്ങചിറ നജ്മുന്‍ കോംപ്‌ളക്‌സില്‍ വച്ച് സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ എസ്.വൈ.എസ്. യൂണിറ്റ് പ്രസിഡന്റ് സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. തൃദീപ് സാഗര്‍ എം.ഡി; ഡി.എം., മാര്‍ക്കറ്റിംഗ് മാനേജര്‍ ആന്‍ജോ ജോസ്, എസ്.വൈ.എസ്. ക്ഷേമകാര്യ പ്രസിഡന്റ് സ്വാദിഖ് അലി ഫാളിലി കയ്പമംഗലം എന്നിവര്‍ സംസാരിച്ചു. ഡോ.തൃദീപ് സാഗര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.

Advertisement