ദയാബായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍

1351
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗവും വിമണ്‍ സെല്ലും സംയുക്തമായി ബുധനാഴ്ച (22/11/2017) നടത്തുന്ന ദേശീയ മനുഷ്യാവകാശ കോണ്‍ഗ്രസില്‍ പ്രമുഖ സാമൂഹ്യ- മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പങ്കെടുക്കും. ബുധനാഴ്ച രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തില്‍  ‘പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ജനശബ്ദം സാഹിത്യത്തില്‍ ‘ എന്ന വിഷയത്തില്‍ അവര്‍ പ്രഭാഷണം നടത്തും. ‘മനുഷ്യാവകാശം’ എന്ന വിഷയത്തില്‍  കോളജ് വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ ഷോര്‍ട്ട് ഫിലിമുകളുടെ മത്സരവും നടത്തും. പ്രിന്‍സിപ്പല്‍ സി. ക്രിസ്റ്റി അധ്യക്ഷയാകും. ചടങ്ങില്‍ വിമണ്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാലി ആന്റപ്പന്‍, ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ  ആഷ തോമസ്,  ഗീത ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിക്കും.

Advertisement