കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

561
Advertisement
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിനു പിന്‍വശമുള്ള ഞവരിക്കുളത്തില്‍ ഏകദേശം 65നും 70നും മദ്ധ്യേ പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30ഓടു കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വെളുത്ത തലമുടിയും വെളുത്ത മീശയും മെലിഞ്ഞ് ഇരുനിറത്തോടു കൂടിയതും 152 സെ.മീ. ഉയരവുമുണ്ട്. കറുത്ത ട്രൗസറും വെളുത്ത ഓറഞ്ച് നിറത്തിലുള്ള വസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. കുളത്തിനു സമീപത്ത് പേസ്റ്റും ബ്രഷും കിടപ്പുണ്ട്. ഇരിങ്ങാലക്കുട പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.
Advertisement