ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സബ്ബ് ജയിലില്‍ ജയില്‍ ക്ഷേമ ദിനാഘോഷം നടത്തി. കേരള ജയില്‍ വകുപ്പ് സംസ്ഥാനത്തെ ജയിലില്‍ കഴിയുന്ന തടവുകാരുടെ മാനസ്സിക സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനും അവരുടെ കലാ-കായിക പ്രതിഭയെ പരിപോഷിപ്പിക്കുന്നതിനും, സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കിത്തീര്‍ക്കുന്നതിനുമായി നടപ്പിലാക്കുന്ന തടവുകാരുടെ ക്ഷേമം പദ്ധതിയുടെ ഭാഗമായി നടന്ന ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം ചാലക്കുടി എം.പി. ഇന്നസെന്റ് നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ജീസസ്സ് ഫ്രട്ടേണിറ്റി മേഖല ഡയറക്ടര്‍ ഫാ.ജോയ് തറയ്ക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസ്, കെ.ജെ.എസ്.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം സ്വാഗതവും, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്‍സണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീസസ് ഫ്രട്ടേണിറ്റിയുടെയും തടവുകാരുടെയും വിവിധ കലാപരിപാടികളും ഇരിങ്ങാലക്കുട ഏയ്ഞ്ചല്‍ വോയ്‌സിന്റെ ഗാനമേളയും ഉണ്ടായിരുന്നു. ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവധ കലാ- കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഇന്നസെന്റ് എം.പി. വിതരണം ചെയ്തു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രൊഫണല്‍/ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായ 16 പേര്‍ക്ക് ലാപ്‌ടോപ്പും 6,7 ക്‌ളാസ്സുകളില്‍ പഠിക്കുന്ന 104 വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര എന്നിവയുമാണ് വിതരണം ചെയ്തത്. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസി.സെക്രട്ടറി എം.ശാലിനി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി. പ്രശാന്ത്, മോളി ജേക്കബ്, അജിത രാജന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, വൃന്ദ കുമാരി, ഗംഗാദേവി സുനില്‍, സരിത സുരേഷ്, ടി.വി. വത്സന്‍, എ.എം. ജോണ്‍സണ്‍, കോരുക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി കെ.ബി.സജീവ് കുമാര്‍, ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജയശ്രീ എന്നിവര്‍ആശംസകള്‍ നേര്‍ന്നു. ക്ഷേമകാര്യ ചെയര്‍മാന്‍ കെ.പി. പ്രശാന്ത് നന്ദി പറഞ്ഞു.
എ.പി.ജോര്‍ജ്ജ് കെ.എസ്.ഇ. ലിമിറ്റഡിന്റെ പുതിയ സാരഥി
ഇരിങ്ങാലക്കുട: കെ.എസ്.ഇ. ലിമിറ്റഡിന്റെ പുതിയ മാനേജിങ്ങ് ഡയറക്ടര്‍ ആയി എ.പി. ജോര്‍ജ്ജ് അക്കരക്കാരന്‍ ചാര്‍ജെടുത്തു. കഴിഞ്ഞ 54 വര്‍ഷമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച പ്രമോട്ടര്‍ ഡയറക്ടര്‍മാരില്‍ ഒരു വ്യക്തിയാണ്. കഴിഞ്ഞ 23 വര്‍ഷമായി കമ്പനിയുടെ ലീഗല്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു വര്‍ഷമായി കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇരിങ്ങാലക്കുടയുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, മുനിസിപ്പല്‍ കൗണ്‍സില്‍. പോപ്പുലര്‍ റൈസ് ആന്റ് ഓയില്‍ മില്‍സ് പാര്‍ട്ടണര്‍, കാത്തലിക് യൂണിയന്‍ ചിറ്റീസ് ഡയറക്ടര്‍, കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍, സോഷ്യല്‍ ഫോറം കുറീസ് ചെയര്‍മാന്‍, ഓള്‍ കേരള ചിറ്റ്‌സ് ഫോറം സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ദുരന്തമുഖത്ത് സഹായമൊരുക്കാന്‍ കൈകോര്‍ക്കുക- മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രൂപതാംഗങ്ങള്‍ കൈകോര്‍ക്കണമെന്ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വന്‍തോതില്‍ തീരദേശത്തെയും ഒപ്പം, ഉള്‍നാടന്‍-മലയോര പ്രദേശങ്ങളെയും ബാധിക്കുകയും ചെയ്ത ഈ ദുരന്തത്തില്‍ വേദനയനുഭവിക്കുന്നവരെ സഹായിക്കാന്‍ കെസിബിസിയ്ക്കൊപ്പം എല്ലാവിശ്വാസികളും ചേരണമെന്ന് മെത്രാന്‍ ആഹ്വാനം ചെയ്തു. മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 ഞായറാഴ്ച കേരളത്തിലെ കത്തോലിക്കാസഭയും ‘ഭാരത കത്തോലിക്കാസഭയും ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനാദിനമായി ആചരിക്കുകയാണ്. ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ദിവ്യബലിമധ്യേ അനുസ്മരിച്ചു പ്രാര്‍ത്ഥനകളുണ്ട്. അന്നേ ദിവസം സമാഹരിക്കുന്ന പ്രത്യേക ദുരിതാശ്വാസനിധി തീരദേശജനതയുടെ സമാശ്വാസത്തിനുവേണ്ടി നീക്കിവയ്ക്കുന്നതാണ്. രൂപതയിലെ എല്ലാ ഇടവകകളും, സ്ഥാപനങ്ങളും, സന്യാസ ഭവനങ്ങളും ഈ സംരഭത്തില്‍ പങ്കുചേരണമെന്നും സമാഹരിക്കുന്ന തുക ഡിസംബര്‍ 17 ഞായറാഴ്ചക്ക് മുന്‍പ് രൂപതാഭവനത്തില്‍ ഏല്പ്പിക്കേണ്ടതാണെന്നും മെത്രാന്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ അഴിക്കോട് കേന്ദ്രീകരിച്ച് രൂപതയുടെ സാമൂഹ്യക്ഷേമവിഭാഗമായ സോഷ്യല്‍ ആക്ഷന്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സുമനസ്സുകളുടെ സഹകരണം പിതാവ് ഓര്‍മിപ്പിച്ചു. വിശ്വാസികള്‍ ഒരു ദിവസത്തെ വരുമാനമെങ്കിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി സംഭാവനചെയ്യണമെന്ന് കെസിബിസി പിതാക്കന്‍മാരുടെ സമിതിയോട് ചേര്‍ന്ന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു.
ഊരകത്ത് ഇ- ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി
വൈകല്യമുള്ള മനസ്സുകള്‍ക്ക് സാന്ത്വനം നല്‍കുന്നത് ഏറ്റവും വലിയ പുണ്യം: മാര്‍ പോളി കണ്ണൂക്കാടന്‍
നാടന്‍ കോഴിമുട്ട കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു
വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പന നടത്തിയ സംഘത്തിലെ പ്രധാനി പിടിയില്‍
നേട്ടങ്ങളുടെ ഹരിതാഭയില്‍ ഒരു വര്‍ഷം
ഇരിങ്ങാലക്കുട: കേരള സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 2016 ഡിസംബര്‍ 8ന് ആരംഭിച്ച ഹരിത കേരളം മിഷന്‍ പദ്ധതിയില്‍ നാടിന്റെ മുഖച്ഛായ മാറ്റിയ നേട്ടങ്ങളാണ് ഇരിങ്ങാലക്കുട ബ്‌ളോക്ക പഞ്ചായത്ത് കൈവരിച്ചിരിക്കുന്നത്. 20 വര്‍ഷത്തിലധികമായി തരിശ്ശായിരുന്ന കാറളം പഞ്ചായത്തിലെ വെള്ളാനി- പുളിയംപാടം 174 ഏക്കര്‍ കോള്‍ നിലം പൂര്‍ണ്ണമായും കൃഷി നടത്തിക്കൊണ്ടാണ് മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഭൂമി തരിശു രഹിതമാക്കിയത് ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്താണ്. തൃശ്ശൂര്‍ ജില്ലയില്‍ ആദ്യമായി നമ്മുടെ ബ്‌ളോക്ക് പഞ്ചായത്ത് അജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി കാറളത്ത് ‘ ഹരിത ജീവനം’ എന്ന പേരില്‍ സംസ്‌കരണ കേന്ദ്രം ആരംഭിച്ചു. മുരിയാട് പറപ്പൂക്കരയിലും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറഅറി സെന്ററുകള്‍ 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. കാട്ടൂര്‍- കാറളം ഇറിഗേഷന്‍ പദ്ധതി 50 എച്ച്.പി. മോട്ടോര്‍ ഉപയോഗിച്ച് ഏകദേശം 4 വാര്‍ഡുകളില്‍ കരഭൂമിയില്‍ കൃഷി നടത്തുവാന്‍ സഹായിക്കുന്നതാണ്. പദ്ധതി പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. 33 ലക്ഷം രൂപയാണ് ഇതിനു ചെലവ്. കാറളം പഞ്ചായത്തിലെ ചെമ്മണ്ടയില്‍ ജലദൗര്‍ബല്യം പരിഹരിക്കുന്നതിനായി മണലിപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ബ്‌ളോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2017 ഡിസംബര്‍ 9-ാം തിയ്യതി ശനിയാഴ്ച ബ്‌ളോക്ക് ഡിവിഷന്‍ മെമ്പര്‍ ഷംല അസീസിന്റെ അധ്യക്ഷതയില്‍ ബ്‌ളോക്ക പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ.ഉദയപ്രകാശ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ആനന്ദപുരം 17-ാം വാര്‍ഡില്‍ തരിശുരഹിത വാര്‍ഡ് പദ്ധതിയ്ക്ക് തുടക്കമായി
കാന്‍സര്‍ ബോധവത്കരണ പരിപാടിക്ക് പുല്ലൂരില്‍ തുടക്കമായി
പുല്ലൂര്‍: ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കാന്‍സര്‍ പ്രതിരോധ പരിപാടിയുടെ പ്രഥമഘട്ടമായ കാന്‍സര്‍ സര്‍വ്വേയ്ക്ക് പുല്ലൂരില്‍ തുടക്കം കുറിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍, ബ്‌ളോക്ക് പഞ്ചായത്തംഗം മിനി സത്യന്‍, വാര്‍ഡ് അംഗം തോമസ് തൊകലത്ത്, മുരിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി.സജീവ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഹോദയ നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, ജ്യോതിസ്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സര്‍വ്വേയില്‍ പങ്കാളികളായി
അനധികൃത മുന്തിരി സിറപ്പ് ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി
അഖിലകേരള കുടുംബ സംഗമം – 2017
പടിയൂര്‍ ഇടത്പക്ഷപ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചതായി പരാതി
പടിയൂര്‍ ; വൈക്കം സുബ്രമുണ്യസ്വാമി ക്ഷേത്രത്തിലെ പൂയഘോഷത്തിന് ശേഷം മടങ്ങുകയായിരുന്ന ഡി വൈ എഫ് ഐ,എ ഐ വൈ എഫ് പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് എത്തിയ ബിജെപി പ്രവര്‍ത്തകര്‍ വീട് കയറിയും വഴിയില്‍ തടഞ്ഞ് നിര്‍ത്തിയും ആക്രമിച്ചതായി പരാതി.പരിക്കേറ്റ 9 ഓളം പേരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് മുന്‍പുണ്ടായ സംഘര്‍ഷത്തേ തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിയാണ് ആക്രമണത്തിന് കാരണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.നിധിഷ് (17),അക്ഷയ് (20),സുരജ് (14),വിഷ്ണു(16).അരുണ്‍ (23) എന്നി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയും വിഷ്ണുപ്രസാദ് (21),ഷിബിന്‍(16),വൈഷ്ണവ്(16),ജിതിന്‍(17) തുടങ്ങിയ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.ബി ജെ പി അക്രമരാഷ്ട്രിയം തുടരുന്നത് അവസാനിപ്പിക്കണമെന്ന് പരിക്കേറ്റവരെ സന്ദര്‍ശിച്ച സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജനും ബിജെപി ദളിത് പീഢനം അവസാനിപ്പിക്കണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി എം മണിയും ആവശ്യപ്പെട്ടു.മൂന്നിടങ്ങളിളായാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത് യുവരശ്മി ക്ലബ് പരിസരത്തും,പത്തനംങ്ങാടി,പഞ്ചായത്താഫീസ് പരിസരത്തുമായാണ് ആക്രമണം നടന്നത്.കാട്ടൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചേതന സംഗീത-നാട്യ അക്കാദമി ഇരിങ്ങാലക്കുടയിലേക്ക്
ഇരിങ്ങാലക്കുട ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ ഭിന്നശേഷി ദിനാചരണം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ ഡിസംബര്‍ 9ന് ഭിന്നശേഷി ദിനാചരണം നടത്തും. 9ന് രാവിലെ 9.30ന് ഇരിങ്ങാലക്കുട ആസാദ് റോഡിലുള്ള ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ മലപ്പുറം ഗവ.കോളേജ് പ്രൊഫ.വി.ഡി.തോബിയോ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. യോഗത്തില്‍ തരണനെല്ലൂര്‍ കോളേജ് പ്രിന്‍സിപ്പാള്‍ അധ്യക്ഷത വഹിക്കും. പ്രസിഡണ്ട് വി.ജെ. തോംസണ്‍ സ്വാഗതവും ഭിന്നശേഷിക്കാരായ ശ്രീനാഥ്, ശ്രീരാഗ് എന്നിവര്‍ ആശംസകളും അര്‍പ്പിക്കും. ഫിസിയോതെറാപ്പിസ്റ്റുകളായ അജീഷ്, സി.വി.ശ്രീജ എന്നിവര്‍ സംസാരിക്കും. ഭിന്നശേഷിക്കാരായ എഴുപതോളം പേരും തരണനെല്ലൂര്‍ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും. അര്‍ഹരായവര്‍ക്കുള്ള കട്ടില്‍, വാക്കര്‍, വീല്‍ചെയര്‍, വാക്കിങ്ങ് സ്റ്റിക്ക് എന്നിവ വിതരണം ചെയ്യും. പ്രസിഡണ്ട് വി.ജെ. തോംസണ്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എല്‍സമ്മ, രാധ ടീച്ചര്‍, എം.എന്‍. തമ്പാന്‍, കെ.സതീഷ്, കാക്കര വേണുഗോപാല്‍, ജോണ്‍സണ്‍, ഫിസിയോ തെറാപ്പിസ്റ്റ് ശ്രീജ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സെന്റ് ജോസഫ്‌സ് കോളേജിലെ കൊമേഴ്‌സ് വിഭാഗം റൂബിജൂബിലി ആഘോഷിച്ചു
റോഡ് വികസനത്തിനായി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
ചോലൂര്‍: അരിപ്പാലം റോഡിന്റെയും, വെള്ളാങ്കല്ലൂര്‍- മതിലകം റോഡിന്റെയും പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായി പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം ചേര്‍ന്നു. ചേലൂര്‍- അരിപ്പാലം റോഡിന്റെ പണികള്‍ ഈ മാസം അവസാനം പൂര്‍ത്തീകരിക്കുന്നതിനും, വെള്ളാങ്കല്ലൂര്‍- മതിലകം റോഡിലെ പണിയുടെ തടസങ്ങള്‍ എന്തെല്ലാമാണെന്നറിയുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ റോഡ്‌സ് വിഭാഗം, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി., ടെലിഫോണ്‍സ് എന്നീ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരുടെയും നേതൃത്വത്തില്‍ നാളെ സ്ഥല സന്ദര്‍ശനം നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ്, പി.ഡബ്‌ള്യു റോഡ്‌സ് കൊടുങ്ങല്ലൂര്‍ എ ഇ.ഐ. ജോയ്, എ.ഇ. ജിതിന്‍, വാട്ടര്‍ അതോറ്റി നാട്ടിക സിവില്‍ എ.ഇ.ഐ. ബെന്നി, എ.ഇ. ഫ്രാന്‍സിസ്, ഇരിങ്ങാലക്കുട ഡിവിഷന്‍ എ.ഇ. വാസുദേവന്‍, ഓവര്‍സിയര്‍ സുരേഷ് ബാബു, ബി.എസ്.എന്‍.എല്‍. വെള്ളാങ്കല്ലൂര്‍ സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ വിജയന്‍, കെ.എസ്.ഇ.ബി. നമ്പര്‍ 1 സെക്ഷന്‍ സബ് എഞ്ചിനീയര്‍ എല്‍ജോ, കോണ്‍ട്രാക്ടര്‍ വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.