കാന്‍സര്‍ ബോധവത്കരണ പരിപാടിക്ക് പുല്ലൂരില്‍ തുടക്കമായി

401
Advertisement

പുല്ലൂര്‍: ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കാന്‍സര്‍ പ്രതിരോധ പരിപാടിയുടെ പ്രഥമഘട്ടമായ കാന്‍സര്‍ സര്‍വ്വേയ്ക്ക് പുല്ലൂരില്‍ തുടക്കം കുറിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍, ബ്‌ളോക്ക് പഞ്ചായത്തംഗം മിനി സത്യന്‍, വാര്‍ഡ് അംഗം തോമസ് തൊകലത്ത്, മുരിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി.സജീവ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഹോദയ നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, ജ്യോതിസ്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സര്‍വ്വേയില്‍ പങ്കാളികളായി

Advertisement