നാടന്‍ കോഴിമുട്ട കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു

474
Advertisement
ഇരിങ്ങാലക്കുട: മിത്രഭാരതി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാടന്‍ മുട്ടക്കോഴി കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു. മുട്ടക്കോഴി വളര്‍ത്തലില്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരികരിക്കുന്നതിനും, കോഴിവളര്‍ത്തലില്‍ പ്രായോഗിക പരിശീലനം, കോഴിമുട്ടയുടെ വിപണനം, മുട്ടക്കോഴി വിതരണം എന്നിവയാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. വിഷമയമല്ലാത്ത കോഴിമുട്ട സ്വന്തം വീട്ടുമുറ്റത്ത് ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മിത്രഭാരതി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 5000 ത്തോളം മുട്ടക്കോഴികളെ മേഖലയില്‍ വിതരണം ചെയ്തില്‍നിന്ന്  നിലവില്‍ പ്രതിദിനം 2500 ഓളം കോഴിമുട്ടകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ പ്രതിദിനം 25000 കോഴി മുട്ട ഉത്പാദിപ്പിക്കുന്നതിനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.  കര്‍ഷക കൂട്ടായ്മ രൂപീകരണയോഗം സൊസൈറ്റി പ്രസിഡണ്ട് കെ.മനോജ് ഉദ്ഘാടനം ചെയ്തു. ധില്ലന്‍ അണ്ടിക്കോട്ട് അധ്യക്ഷത വഹിച്ചു. ജിതേന്ദ്രന്‍ ഒ.എസ്സ്, അജയകുമാര്‍ സി.വി. സൈജു എ.വി. എന്നിവര്‍ പ്രസംഗിച്ചു. പി.പരമേശ്വരന്‍ സ്വാഗതവും ജയ എന്‍.കെ.നന്ദിയും പറഞ്ഞു. പ്രസിഡണ്ടായി പി.പരമേശ്വരന്‍, വൈസ് പ്രസിഡണ്ടായി ബൈജു പുല്ലാട്ട്, സെക്രട്ടറിയായി രാജേഷ് മാമ്പുള്ളി, ജോ.സെക്രട്ടറിയായി  ജയ.എന്‍.കെ. എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ യോഗത്തില്‍ തെരഞ്ഞെടുത്തു.
Advertisement