റോഡ് വികസനത്തിനായി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

374
Advertisement

ചോലൂര്‍: അരിപ്പാലം റോഡിന്റെയും, വെള്ളാങ്കല്ലൂര്‍- മതിലകം റോഡിന്റെയും പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായി പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം ചേര്‍ന്നു. ചേലൂര്‍- അരിപ്പാലം റോഡിന്റെ പണികള്‍ ഈ മാസം അവസാനം പൂര്‍ത്തീകരിക്കുന്നതിനും, വെള്ളാങ്കല്ലൂര്‍- മതിലകം റോഡിലെ പണിയുടെ തടസങ്ങള്‍ എന്തെല്ലാമാണെന്നറിയുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ റോഡ്‌സ് വിഭാഗം, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി., ടെലിഫോണ്‍സ് എന്നീ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരുടെയും നേതൃത്വത്തില്‍ നാളെ സ്ഥല സന്ദര്‍ശനം നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ്, പി.ഡബ്‌ള്യു റോഡ്‌സ് കൊടുങ്ങല്ലൂര്‍ എ ഇ.ഐ. ജോയ്, എ.ഇ. ജിതിന്‍, വാട്ടര്‍ അതോറ്റി നാട്ടിക സിവില്‍ എ.ഇ.ഐ. ബെന്നി, എ.ഇ. ഫ്രാന്‍സിസ്, ഇരിങ്ങാലക്കുട ഡിവിഷന്‍ എ.ഇ. വാസുദേവന്‍, ഓവര്‍സിയര്‍ സുരേഷ് ബാബു, ബി.എസ്.എന്‍.എല്‍. വെള്ളാങ്കല്ലൂര്‍ സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ വിജയന്‍, കെ.എസ്.ഇ.ബി. നമ്പര്‍ 1 സെക്ഷന്‍ സബ് എഞ്ചിനീയര്‍ എല്‍ജോ, കോണ്‍ട്രാക്ടര്‍ വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.

Advertisement