അഖിലകേരള കുടുംബ സംഗമം – 2017

523
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 10 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 4 മണിവരെ ഹോളിഫാമിലി കോഗ്രിഗേഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി കുടുംബ സെമിനാര്‍ നടക്കും. ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍  മാര്‍ പോളിക്കണ്ണുക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സെമിനാറില്‍ ഡോ.ടോണി ജോസഫ്, ഡോ.സി.ഷെറിന്‍ എന്നിവര്‍ സന്തോഷപ്രദമായകുടുംബ ജീവിതത്തെക്കുറിച്ച് ക്ലാസ്സുകള്‍ നയിക്കും. റവ.സി.മാരിസ്റ്റെല്ല, ഡോ.സി.രഞ്ജന, ഡോ.സി.റോസ് ബാസ്റ്റിന്‍ എന്നിവര്‍ ആശംസകള്‍ നേരും. കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വി.കുര്‍ബാനയ്ക്കു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
Advertisement