പടിയൂര്‍ ഇടത്പക്ഷപ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചതായി പരാതി

361

പടിയൂര്‍ ; വൈക്കം സുബ്രമുണ്യസ്വാമി ക്ഷേത്രത്തിലെ പൂയഘോഷത്തിന് ശേഷം മടങ്ങുകയായിരുന്ന ഡി വൈ എഫ് ഐ,എ ഐ വൈ എഫ് പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് എത്തിയ ബിജെപി പ്രവര്‍ത്തകര്‍ വീട് കയറിയും വഴിയില്‍ തടഞ്ഞ് നിര്‍ത്തിയും ആക്രമിച്ചതായി പരാതി.പരിക്കേറ്റ 9 ഓളം പേരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് മുന്‍പുണ്ടായ സംഘര്‍ഷത്തേ തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിയാണ് ആക്രമണത്തിന് കാരണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.നിധിഷ് (17),അക്ഷയ് (20),സുരജ് (14),വിഷ്ണു(16).അരുണ്‍ (23) എന്നി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയും വിഷ്ണുപ്രസാദ് (21),ഷിബിന്‍(16),വൈഷ്ണവ്(16),ജിതിന്‍(17) തുടങ്ങിയ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.ബി ജെ പി അക്രമരാഷ്ട്രിയം തുടരുന്നത് അവസാനിപ്പിക്കണമെന്ന് പരിക്കേറ്റവരെ സന്ദര്‍ശിച്ച സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജനും ബിജെപി ദളിത് പീഢനം അവസാനിപ്പിക്കണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി എം മണിയും ആവശ്യപ്പെട്ടു.മൂന്നിടങ്ങളിളായാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത് യുവരശ്മി ക്ലബ് പരിസരത്തും,പത്തനംങ്ങാടി,പഞ്ചായത്താഫീസ് പരിസരത്തുമായാണ് ആക്രമണം നടന്നത്.കാട്ടൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement