സെന്റ് ജോസഫ്‌സ് കോളേജിലെ കൊമേഴ്‌സ് വിഭാഗം റൂബിജൂബിലി ആഘോഷിച്ചു

312
Advertisement
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ റൂബി ജൂബിലി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സെറീന പി.യു. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സി.ക്രിസ്റ്റി യോഗത്തിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഡോ.സി. ലില്ലി കാച്ചപ്പിള്ളി, ഡോ.സി.ഇസബെല്‍, ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്റര്‍ ഡോ.ആശ തോമസ്, കൊമേഴ്‌സ് വകുപ്പ് മേധാവി എലിസബത്ത് പോള്‍ സി, വിജയ ഇ.എസ്. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗുരു പ്രണാമം ചടങ്ങില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പൂര്‍വ്വകാല അധ്യാപകരായ പ്രൊഫ.ജേക്കബ് ജി.മാമ്പിള്ളി, പ്രൊഫ.തോമസ് കെ.ഐ., ഡോ.സി.റോസ് ബാസ്റ്റിന്‍, ഡോ.ഫിലോ ഫ്രാന്‍സിസ്, ഡോ. ജാന്‍സി ഡേവി എന്നിവരെ ആദരിച്ചു.
Advertisement