Thursday, June 18, 2026
27.6 C
Irinjālakuda

നേട്ടങ്ങളുടെ ഹരിതാഭയില്‍ ഒരു വര്‍ഷം

ഇരിങ്ങാലക്കുട: കേരള സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 2016 ഡിസംബര്‍ 8ന് ആരംഭിച്ച ഹരിത കേരളം മിഷന്‍ പദ്ധതിയില്‍ നാടിന്റെ മുഖച്ഛായ മാറ്റിയ നേട്ടങ്ങളാണ് ഇരിങ്ങാലക്കുട ബ്‌ളോക്ക പഞ്ചായത്ത് കൈവരിച്ചിരിക്കുന്നത്. 20 വര്‍ഷത്തിലധികമായി തരിശ്ശായിരുന്ന കാറളം പഞ്ചായത്തിലെ വെള്ളാനി- പുളിയംപാടം 174 ഏക്കര്‍ കോള്‍ നിലം പൂര്‍ണ്ണമായും കൃഷി നടത്തിക്കൊണ്ടാണ് മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഭൂമി തരിശു രഹിതമാക്കിയത് ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്താണ്. തൃശ്ശൂര്‍ ജില്ലയില്‍ ആദ്യമായി നമ്മുടെ ബ്‌ളോക്ക് പഞ്ചായത്ത് അജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി കാറളത്ത് ‘ ഹരിത ജീവനം’ എന്ന പേരില്‍ സംസ്‌കരണ കേന്ദ്രം ആരംഭിച്ചു. മുരിയാട് പറപ്പൂക്കരയിലും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറഅറി സെന്ററുകള്‍ 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. കാട്ടൂര്‍- കാറളം ഇറിഗേഷന്‍ പദ്ധതി 50 എച്ച്.പി. മോട്ടോര്‍ ഉപയോഗിച്ച് ഏകദേശം 4 വാര്‍ഡുകളില്‍ കരഭൂമിയില്‍ കൃഷി നടത്തുവാന്‍ സഹായിക്കുന്നതാണ്. പദ്ധതി പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. 33 ലക്ഷം രൂപയാണ് ഇതിനു ചെലവ്. കാറളം പഞ്ചായത്തിലെ ചെമ്മണ്ടയില്‍ ജലദൗര്‍ബല്യം പരിഹരിക്കുന്നതിനായി മണലിപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ബ്‌ളോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2017 ഡിസംബര്‍ 9-ാം തിയ്യതി ശനിയാഴ്ച ബ്‌ളോക്ക് ഡിവിഷന്‍ മെമ്പര്‍ ഷംല അസീസിന്റെ അധ്യക്ഷതയില്‍ ബ്‌ളോക്ക പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ.ഉദയപ്രകാശ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img