അനധികൃത മുന്തിരി സിറപ്പ് ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

451
ഇരിങ്ങാലക്കുട : കേരള സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ക്രിസ്തുമസ്സ് _ ന്യു ഇയര്‍ ആഘോഷ കാലയളവില്‍ പ്രത്യേക ജാഗ്രതയുടെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് .ഷാനവാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മറ്റത്തൂര്‍ വില്ലേജില്‍ മന്ദരപ്പിള്ളി ദേശത്തു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശിവഗംഗ ആയൂര്‍വേദിക്‌സ് എന്ന കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി ഉല്പാദനം നടത്തി വില്പനക്കായി സ്റ്റോക്ക് ചെയ്തിരിന്ന ആയിരത്തോളം ലിറ്റര്‍ മുന്തിരി സിറപ്പ് പിടിച്ചെടുത്തു.മുന്തിരി,  പഞ്ചസാര , വെള്ളം എന്നിവയുമായി ചേര്‍ത്താണ് സിറപ്പ് നിര്‍മിച്ചിരിന്നത്. ക്രിസ്തുമസ്സ് കാലയളവില്‍ കൂടുതല്‍ ഡിമാന്റുള്ളതിനാല്‍ ബേക്കറികളിലൂടെയും മറ്റും വില്ലന നടത്താനുദ്ദേശിച്ചാണ് സിറപ്പ് നിര്‍മിച്ചിരിന്നത്.300 ലിറ്ററിന്റെ 2 ഡ്രമ്മുകളിലും 750 ml കൊള്ളുന്ന 30 കുപ്പികളിലായുമാണ് മേല്‍ സിറപ്പ് സൂക്ഷിച്ചിരിന്നത്.മെഡിസിനല്‍ ആന്റ് ടോയ്‌ലറ്റ് പ്രിപ്പറേഷന്‍ ആക്ട് പ്രകാരം കേസ്സെടുത്ത് കമ്പനിയുടെ മാനേജറും നടത്തിപ്പുകാരനുമായ പൗലോസ് എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. കേസ്സ് രേഖകളും തൊണ്ടി മുതലുകളും ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.കൂടുതല്‍ അന്വേഷണം നടത്തുമെന്നും തുടര്‍ന്നും ശക്തമായ റെയ്ഡുകള്‍ ഉണ്ടാവുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.പാര്‍ട്ടിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഹാറൂണ്‍ റഷീദ് , സിഇഒ മാരായ ബെന്നി , സജികുമാര്‍ , പ്രദീപ് , ശിവന്‍ എന്നിവരുണ്ടായിരുന്നു
Advertisement