കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷവിഭാഗം ആര്‍ച്ചറി ഇന്‍സെന്‍ റൗണ്ട് വിഭാഗത്തില്‍ ചാമ്പ്യന്‍മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം
നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കുക: മന്ത്രി സുനില്‍ കുമാര്‍
ജനറല്‍ ആശുപത്രിക്ക് 45 ലക്ഷം ചിലവഴിച്ച് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നു
ഇരിങ്ങാലക്കുട: നഗരമദ്ധ്യത്തിലുള്ള ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് 45 ലക്ഷം രൂപ ചിലവില്‍ ചുറ്റുമതില്‍ പണിയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നേട്ടത്തിലാണ് പണി നടക്കുന്നത്. കോമ്പൗണ്ടിന്റെ കിഴക്കുഭാഗത്തെ മതില്‍ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. മതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന പാഴ് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ എച്ച്.എം.സി. തിരുമാനിച്ചിരുന്നു. ഇതിനോടൊപ്പം ആശുപത്രിയുടെ പിറകുവശത്തെ മുളംകാടും പാഴ്മരങ്ങളും മുറിച്ചുമാറ്റാനും യോഗത്തില്‍ തിരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ആശുപത്രിയുടെ പുറകുവശത്ത് അതിര്‍ത്തി അളന്ന് തിരിച്ചതിന് ശേഷം മാത്രമേ അവിടെ മതിലിന്റെ പണി ആരംഭിക്കുവാന്‍ കഴിയു. എന്നാല്‍ ആശുപത്രിയിലെ മുളംകാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വമിത്ര ഹരിതസേന പ്രവര്‍ത്തകര്‍ ആശുപത്രി സുപ്രണ്ടിന് കത്ത് നല്‍കി. മുളംകാടും മരങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് സീറോ കാര്‍ബണേറ്റ് പ്രദേശമായി മാറ്റാന്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കണമെന്നും ഹരിതസേന കത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രി വികസനത്തിന് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ കേരള സ്‌റ്റേറ്റ് ട്രി പ്രിസര്‍വേഷന്‍ ആക്റ്റ് പ്രകാരം മാത്രമെ നടപടിയെടുക്കാവുയെന്നും ഹരിതസേന കത്തില്‍ ആവശ്യപ്പെട്ടു. അടുത്ത എച്ച്.എം.സി.യില്‍ കത്ത് പരിഗണിക്കുമെന്നും മോര്‍ച്ചറിയ്ക്ക് നാശമുണ്ടാക്കുന്ന തരത്തില്‍ നില്‍ക്കുന്ന മുളംകാടുകള്‍ വെട്ടുന്നതായിരിക്കും അഭികാമ്യമെന്നും സുപ്രണ്ട് എ.എ. മിനിമോള്‍ പറഞ്ഞു. ആശുപത്രിയിലെ മറ്റ് മരങ്ങള്‍ മുറിയ്ക്കുന്നതിന് രണ്ട് തവണ ടെണ്ടര്‍ നല്‍കിയിട്ടും ആരും ഏറ്റെടുത്തിട്ടില്ലെന്നും മൂന്നമതൊരു ടെണ്ടറിന് ശേഷം മറ്റ് നടപടികള്‍ ആലോചിക്കുകയൊള്ളുവെന്നും സുപ്രണ്ട് അറിയിച്ചു
ഷണ്‍മുഖം കനാലിലെ തകര്‍ന്നുവീണ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തില്‍ ഷണ്‍മുഖം കനാലിന് കുറുകെയുണ്ടായിരുന്ന തകര്‍ന്നുവീണ നടപ്പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം. കനാലിന്റെ ഇരുകരകളേയും ബന്ധിപ്പിച്ചുള്ള രണ്ട് പാലങ്ങള്‍ തകര്‍ന്നുവീണിട്ട് രണ്ട് വര്‍ഷത്തോളമായി. ഷണ്‍മുഖം കനാല്‍ മെയിന്‍ പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാലവും ചരുംന്തറ ഭാഗത്തെ നടപ്പാലവുമാണ് തകര്‍ന്നുവിണത്. നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള പാലമാണ് ചരുംന്തറ ഭാഗത്തെ തകര്‍ന്ന് വീണ നടപ്പാലം. 2016 ജനുവരിയിലാണ് പാലം തകര്‍ന്നുവീണത്. ആദ്യം മരപ്പാലമായിരുന്ന പാലം പിന്നിട് കോണ്‍ക്രീറ്റില്‍ പുതുക്കി പണിയുകയായിരുന്നു. എന്നാല്‍ അതിനുശേഷം യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. ഇതിനെ തുടര്‍ന്ന് പാലത്തിലെ കൈവരികള്‍ തകരുകയും സിമന്റ് അടര്‍ന്ന് കമ്പികള്‍ പുറത്താകുകയും ചെയ്തു. പാലം അപകടത്തിലായിട്ടും യാതൊരു അറ്റകുറ്റപ്പണി നടത്താതെ അധികൃതര്‍ പാലത്തെ പൂര്‍ണമായും അവഗണിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെട്ടിയാല്‍, കാക്കാത്തുരുത്തി ഭാഗത്തുള്ളവര്‍ക്ക് പഞ്ചായത്തിലേക്കും ആശുപത്രിയിലേക്കും എത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഇത്. എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള കുട്ടികളടക്കം നിരവധിപേര്‍ ദിനംപ്രതി യാത്ര ചെയ്തിരുന്നത് ഈ പാലത്തിലൂടെയായിരുന്നു. പാലം തകര്‍ന്നതോടെ കനാലിന്റെ ഇരുവശത്തുമുള്ള ജനങ്ങള്‍ ബുദ്ധിമുട്ടിലായി. പാലം അടിയന്തിരമായി പുനര്‍നിര്‍മ്മിക്കുമെന്ന് പാലം സന്ദര്‍ശിച്ച അന്നത്തെ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞിരുന്നു. ഇതിനുവേണ്ട എസ്റ്റിമേറ്റും അധികൃതര്‍ തയ്യാറാക്കിയിരുന്നു. എന്നില്‍ പിന്നിട് യാതൊരു നടപടിയും ഉണ്ടായില്ല. പാലങ്ങള്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കിയിട്ടുണ്ടെന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു പറഞ്ഞു. ഷണ്‍മുഖം കനാല്‍ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ പാലങ്ങളും പുനര്‍നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഈ പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചാല്‍ സര്‍ക്കാറിന്റെ ടൂറിസം പാക്കേജ് തടസ്സങ്ങളില്ലാതെ നടപ്പിലാക്കാന്‍ സാധിക്കുമെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
ഠാണ-ബസ് സ്റ്റാന്റ് റോഡില്‍ അനധികൃത കൈയേറ്റങ്ങള്‍ തുടരുന്നു
ഇരിങ്ങാലക്കുട : ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ അനധികൃത കൈയേറ്റങ്ങള്‍ തുടര്‍കഥയാകുന്നു.ആല്‍ത്തറയ്ക്ക് സമീപം പുതിയതായി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന വസ്ത്രശാലയ്ക്ക് മുന്‍വശത്താണ് റോഡിലേക്കിറക്കി നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്.ഈ റോഡില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നിരവധി സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയത് പൊളിയ്ക്കുവാനായി പൊതുമരാമത്തും വകുപ്പും നഗരസഭയും തര്‍ക്കത്തില്‍ ഏര്‍പെടുകയും ഒടുവിലായി പൊതുമരാമത്തും വകുപ്പ് ഉടമസ്ഥരോട് ഏഴ് ദിവസത്തിനകം സ്വമേധ്വയ പൊളിച്ച് നീക്കിയില്ലെങ്കില്‍ അധികൃതര്‍ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസ് നല്‍കിയിരുന്നു.ഈയൊരു സാഹചര്യത്തിലാണ് ഏകദേശം 15 അടിയോളം നീളത്തില്‍ നഗരമദ്ധ്യത്തിലെ കൈയേറ്റം.പ്രതൃകവൃക്ഷമായ ആല്‍ റോഡില്‍ സ്ഥിതിചെയ്യുന്നതിനാലും തകര്‍ന്ന് കിടക്കുന്ന റോഡിനാലും ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്ക് അനുഭവപെടുന്ന ആല്‍ത്തറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കൈയേറ്റം എത്രയും വേഗം പൊളിച്ച് നീക്കണമെന്നാണ് പൊതുജനാവശ്യം
കൂടിയാട്ടത്തെ കൂടുതല്‍ ജനകീയമാക്കണം : അശോക് കുമാര
ഇരിങ്ങാലക്കുട : ലോകപ്രസിദ്ധമായ കൂടിയാട്ടം കലാരൂപത്തെ കൂടുതല്‍ ജനകീയമാക്കണെന്ന് സംസ്‌കാര്‍ ഭാരതി അഖിലഭാരതീയ കാര്യകാരി അംഗം അശോക് കുമാര പറഞ്ഞു. കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നടനകൈരളി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയടിസ്ഥാനത്തില്‍ കൂടിയാട്ടത്തെ ഒതുക്കാതെ കൂത്തമ്പലങ്ങളില്‍ എല്ലാവര്‍ക്കും കൂടിയാട്ടം അവതരിപ്പിക്കാന്‍ അവസരമുണ്ടാകണം. കൂടിയാട്ടം കലാകാരന്മാരെ ഗവര്‍മെന്റുകള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടനകൈരളി ഡയറക്ടര്‍ വേണുജി, നടനകൈശകി നിര്‍മ്മല പണിക്കര്‍, കപിലവേണു, കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ്, ജില്ല സംഘടനാ സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, താലൂക്ക് പ്രസിഡണ്ട് പുരുഷോത്തമന്‍ ചാത്തംപിള്ളി, താലൂക്ക് സെക്രട്ടറി രഞ്ജിത്ത്മേനോന്‍, എ.എസ്.സതീശന്‍, ഇ.കെ.കേശവന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ അത്ലറ്റിക് മീറ്റ് 2017
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ” ആനുവല്‍ അത്ലറ്റിക് മീറ്റ് 2017 ”ന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു . സ്‌കൂള്‍ ലീഡര്‍ ധനീഷ് ദേവദാസ് പ്രതിജ്ഞാ ചൊല്ലിക്കൊടുക്കുകയും മുന്‍വര്‍ഷത്തെ വ്യക്തിഗത ചമ്പ്യാന്മാരായ മുഹമ്മദ് യാസിന്‍, സൂര്യ ഗായത്രി, ഹരിനന്ദന്‍,സൂര്യനാരായണന്‍ എന്നിവര്‍ ദീപശിഖ ഏറ്റുവാങ്ങി . വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ ആവേശോജ്ജലമായ മാര്‍ച്ച് പാസ്റ്റില്‍ മജിസ്ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ചു. എസ്എന്‍ ഇ എസ് ചെയര്‍മാന്‍ കെ .ആര്‍. നാരായണന്‍, പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന്‍ പി.ജി, സെക്രട്ടറി എ.കെ ബിജോയ്, പ്രസിഡന്റ് എ.എ ബാലന്‍, വൈസ് ചെയര്‍മാന്‍ കെ. കെ കൃഷ്ണനാന്ദബാബു, മാനേജര്‍ എം.എസ് വിശ്വനാഥന്‍, എസ് എം സി ചെയര്‍മാന്‍ അഡ്വ . കെ.ആര്‍ അച്യുതന്‍, പി.ടി .എ .പ്രസിഡന്റ് റിമ പ്രകാശ്, പി.ടി ടീച്ചര്‍ ശോഭ പ്രദീപ് എന്നിവര്‍ സംസാരിച്ചു.
മലയാള മനോരമ ബാലജനസഖ്യം സംസ്ഥാന സിവല്‍ സര്‍വ്വീസ് ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍
ഇരിങ്ങാലക്കുട ; മലയാള മനോരമ ബാലജനസഖ്യത്തിന്റെ സംസ്ഥാന സിവില്‍ സര്‍വ്വിസ് ക്യാമ്പലേയ്ക്ക് ഇരിങ്ങാലക്കുട യുണിയനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെവര്‍ കെ എം അരുണിമ,എയ്ഞ്ചല്‍ ജയന്‍,ജിന്‍സി ജോസ്,കെ വി അര്‍ജ്ജുന്‍,യഥുകൃഷ്ണന്‍ എന്നിവര്‍ മാതാപിതാക്കളേടൊപ്പം.ഇരിങ്ങാലക്കുട യൂണിയന്‍ രക്ഷാധികാരി തോംസണ്‍ ചിരിയന്‍ങ്കണ്ടത്ത് സമീപം
ഒടിഞ്ഞ കൈയുമായി മാരത്തോണ്‍ റണ്ണറപ്പായി പൊറിത്തിശേരിക്കാരന്‍ നൈജോ.
ഇരിങ്ങാലക്കുട : ഒടിഞ്ഞ കൈയ്യുമായി മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്ത് പൊറിത്തിശേരി സ്വദേശി കണ്ടംകുളത്തി നൈജോ ജോസ് റണ്ണറപ്പായി. കൂര്‍ഗ് വെല്‍നെസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 21 കിലോമീറ്റര്‍ മാരത്തോണിലാണ് നൈജോ റണ്ണറപ്പായി പൊറിത്തിശ്ശേരിക്കാരുടെ അഭിമാനമായത്. മാരത്തോണ്‍ സ്വപ്നവുമായി കേരളത്തിലും പുറത്തും നടക്കുന്ന മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നൈജോ ഒടിഞ്ഞ കൈയ്യുമായി കൊച്ചിയില്‍ നടന്ന നേവി മാരത്തോണ്‍, 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി സ്പൈക്കോസ്റ്റ് മാരത്തോണ്‍ എന്നിവയില്‍ മത്സരിച്ച് സമ്മാനം നേടിയിരുന്നു. ഇതിനോടകം ഈ വര്‍ഷം 15 ഓളം മാരത്തോണുകളില്‍ നൈജോ പങ്കെടുത്തു കഴിഞ്ഞു. ഇരിങ്ങാലക്കുട സ്പോര്‍്ട്ടിംഗ് ക്ലബ് സെക്രട്ടറി കൂടിയാണ് നൈജോ. പൊറിത്തിശേരി വീവന്‍ നഗര്‍ പടിഞ്ഞാട്ടുമുറി സ്വദേശിയാണ് നൈജോ.
നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഡിസംബര്‍ 18 മുതല്‍ 25 വരെ
ഡി.വൈ.എഫ്.ഐ മാനവിക സദസ്സ് സംഘടിപ്പിച്ചു.
തെക്കനച്ചന്റെ ഓര്‍മ്മയില്‍ ഹിഗ്വിറ്റ ക്രൈസ്റ്റിലെ അരങ്ങില്‍ തിമിര്‍ത്താടി.
നെല്‍വയല്‍ മണ്ണിട്ടു നികത്തുന്നത് എഐവൈഎഫ് തടഞ്ഞു.
നിയന്ത്രണം വിട്ട കാര്‍ ഇലട്രിക്‌പോസ്റ്റ് തകര്‍ത്ത് കടയിലേയ്ക്ക് ഇടിച്ച്കയറി
ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ ലിസി കോളേജിന് സമീപം ഉച്ചതിരിഞ്ഞ് 5 മണിയോടെയായിരുന്നു അപകടം.തൃശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന പോട്ട സ്വദേശി സൗറില്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.ഇരുചക്ര വാഹനത്തേ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപെട്ട കാറ് റോഡരികിലെ ഇലട്രിക് പോസ്റ്റും സമീപത്തേ ഹോട്ടലിന്റെ മുന്‍വശവും തകര്‍ത്ത് തെട്ടടുത്ത കമ്പിവേലിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.സൗറിന്റെ ഭാര്യമാതാവും കാറില്‍ ഉണ്ടായിരുന്നു.പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദീത്തിന്റെ അമരത്വം അനാവരണം ചെയ്ത ‘ദൈവം മോഹിച്ച പുഷ്പം’ പ്രകാശിതമായി.
ഇരിങ്ങാലക്കുട ; അപകടത്തില്‍പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആദിത്ത് അവയവദാന രംഗത്ത് സൃഷ്ടിച്ച പുതുവിപ്ലവത്തിന്റെ വേദനയുടെയും മാതൃകയുടെയും ചിത്രം അനാവരണം ചെയ്യുന്ന സ്വന്തം പിതാവിന്റെ ഹൃദയരക്തത്തിലെഴുതിയ ‘ ദൈവം മോഹിച്ച പുഷ്പം ‘ എന്ന പുസ്തകം കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മേല്‍ പ്രകാശനം നിര്‍വഹിച്ചു.ആകാശത്തോളം ഉയര്‍ന്ന് രാജാതിര്‍ത്ഥികളും കടന്ന് വിശ്വത്തിന് മാതൃക കാണിച്ച ആദിത്തിന്റെ അവയവദാനം ചങ്ക് പൊട്ടുന്ന വേദനയിലും അപരനില്‍ ദൈവത്തേ ദര്‍ശിച്ച മാതാപിതാക്കളുടെയും സുഹ്യത്തുകളുടെയും അനുഭവസാക്ഷ്യമാണ് പുസ്തകത്തിലൂടെ അനാവരണം ചെയ്തിരിക്കുന്നത്.ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍ ആദ്യപ്രതി ഏറ്റുവാങ്ങി.ചടങ്ങില്‍ കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര അദ്ധ്യക്ഷത വഹിച്ചു.കിഡ്‌നി രോഗികള്‍ക്കുള്ള ധനസഹായം സെന്റ് മേരീസ് ചര്‍ച്ച് ചേലൂര്‍ വികാരി ഫാ.ആന്റണി മുക്കാട്ടുക്കരയും കേരള സഭ എഡിറ്റര്‍ ഫാ.വിന്‍സെന്റ് ഈരത്തറയും ഡയാലിസിസിനുള്ള തുക പോള്‍സണ്‍ കല്ലുക്കാരനും വിതരണം ചെയ്തു.ആദിത്ത് ഫൗണ്ടേഷനുള്ള മൂലധനം ബിജോയ് അനന്തത്തുപറമ്പില്‍ കാത്തലിക്ക് സെന്റര്‍ ചെയര്‍മാന്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാംപിള്ളിയ്ക്ക് കൈമാറി.പുസ്തക രൂപികരണത്തിന് നേതൃത്വം നല്‍കിയ പ്രതാപ് സിങ്ങ്,ബാബു കുവ്വക്കാടന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ചാവറ ഫാമിലി ഫോറം പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാളിയേക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി ലിയോണ്‍സ് പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ജ്യോതിസ് കോളേജ് ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു.
കാന്‍സര്‍ പ്രതിരോധത്തിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ ‘നാളം’ പദ്ധതിക്ക് തുടക്കമായി
ഓഖി ദുരിതബാധിതര്‍ക്ക് ക്രൈസ്റ്റ് തിരുനാള്‍ കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശം
ഇരിങ്ങാലക്കുട ; ക്രൈസ്റ്റ് ദേവാലയ തിരുനാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനാളിനു സ്വരൂപിച്ച ഫണ്ടില്‍ നിന്നും, ഓഖി ദുരിതബാധിതരായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട്, അഴിക്കോടും ഏറിയാടുമുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 13 കുടുംബങ്ങളെ നേരില്‍ കണ്ട് വിഷമതകള്‍ മനസിലാക്കുകയും ഓരോ കുടുംബത്തിനും നാലായിരം ഉറുപ്പിക വീതം സഹായധനം വിതരണം നടത്തി. തദവസരത്തില്‍ ക്രൈസ്റ്റ് ആശ്രാമാധിപന്‍ റവ.ഫാ.ജെയ്ക്കബ് ഞെരിഞ്ഞംബിള്ളി, ചര്‍ച്ച് ഇന്‍ ചാര്‍ജ് റവ.ഫാ.സണ്ണി പുന്നേലിപറമ്പില്‍, മാര്‍ തോമ ആശ്രാമാധി പന്‍ റവ.ഫാ.ആന്റണി വേലത്തി പറമ്പില്‍, അഴിക്കോട് വില്ലേജ് ഓഫീസര്‍ റസിയ.കെ.എ. അഴിക്കോട് 20-ാം വാര്‍ഡ് പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ ഷെരീഫ് ,തിരുന്നാള്‍ കമ്മിററിയംഗങ്ങളായ സിജു യോഹന്നാന്‍ ,ജെയ്‌സണ്‍ പാറേക്കാടന്‍.ജിമ്മി മാവേലി, ജോണി കണ്ടംകുളത്തി,വര്‍ഗീസ് തൊമ്മാന,ജോയ് നെയ്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഒടുവില്‍ തീരുമാനമായി ഠാണ- ബസ് സ്റ്റാന്റ് റോഡിലേയ്ക്ക് ഇറക്കിയുള്ള കോണ്‍ക്രീറ്റിങ്ങ് പൊളിച്ചുനീക്കുമെന്ന് പി.ഡബ്ല്യു.ഡി.
ഊര്‍ജ്ജസംരക്ഷണ സന്ദേശ റാലി നടത്തി
ഇരിങ്ങാലക്കുട : ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യത്തെയും പൊതുജനങ്ങളില്‍ ബോധവല്‍കരിക്കുന്നതിനായി ഇരിങ്ങാലക്കുട ഊര്‍ജ്ജസംരക്ഷണ സന്ദേശ റാലി നടത്തി.കേന്ദ്ര-സംസ്ഥന സര്‍ക്കാരുകളുടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപികരിക്കപ്പെട്ട എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന ഊര്‍ജ്ജകിരണ്‍ പദ്ധതിയോടനുബദ്ധിച്ചാണ് ഊര്‍ജ്ജസംരക്ഷണ സന്ദേശ റാലി സംഘടിപ്പിച്ചത്.ഇരിങ്ങാലക്കുട നഗരസഭയില്‍ ഊര്‍ജ്ജകിരണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ നിയോഗിക്കപ്പെട്ട സന്നദ്ധസംഘടനയാണ് കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്).നഗരസഭയിലെ ഊര്‍ജ്ജസംരക്ഷണദിന പരിപാടികളുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗ്ഗീസ് നിര്‍വഹിച്ചു.സന്ദേശറാലി ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.നഗരസഭ സെക്രട്ടറി ഓ എന്‍ അജിത്ത്,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലതാ സുധാകരന്‍,കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.100 ഓളം പേര്‍ റാലിയില്‍ പങ്കെടുത്തു.
അങ്കണവാടി പണിയുന്നതില്‍ അനാസ്ഥയില്ല
പടിയൂര്‍: ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ 110-ാം നമ്പര്‍ അങ്കണവാടി പണിയുന്നതില്‍ പഞ്ചായത്തിന് അനാസ്ഥയില്ലെന്ന് പ്രസിഡന്റ് കെ.സി ബിജു. നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തികരിച്ച അങ്കണവാടിയും രണ്ട് റോഡുകളും ആരും എടുക്കാന്‍ തയ്യാറാകാത്തതിലുള്ള തടസ്സം മാത്രമാണ് ഇതിലുള്ളത്. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്ത് ഒരു അനാസ്ഥയും കാണിച്ചിട്ടില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹായത്താലാണ് അങ്കണവാടി പണിയുന്നത്. ഇതിനായി പത്ത് ലക്ഷം രൂപ വകയിരുത്തി സാങ്കേതിക അനുമതി വാങ്ങി രണ്ടുതവണ ടെണ്ടര്‍ നല്‍കി. എന്നാല്‍ തൊഴിലുറപ്പില്‍ കുടിശ്ശിക നിലനില്‍ക്കുന്നതിനാല്‍ ടെണ്ടര്‍ എടുക്കുവാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് സര്‍ക്കാറിന്റെ നടപടിക്രമപ്രകാരമാണ് ബ്ലോക്ക് പഞ്ചായത്തിനെ ഈ വര്‍ക്ക് ഏല്‍പ്പിച്ചത്. ബ്ലോക്കില്‍ ബന്ധപ്പെട്ട പ്രക്യൂയര്‍മെന്റ് കമ്മിറ്റി കൂടി അങ്കണവാടി ടെണ്ടര്‍ നല്‍കാന്‍ തിരുമാനിച്ചിട്ടിട്ടുണ്ടെന്നും ബിജു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.