കൂടിയാട്ടത്തെ കൂടുതല്‍ ജനകീയമാക്കണം : അശോക് കുമാര

376

ഇരിങ്ങാലക്കുട : ലോകപ്രസിദ്ധമായ കൂടിയാട്ടം കലാരൂപത്തെ കൂടുതല്‍ ജനകീയമാക്കണെന്ന് സംസ്‌കാര്‍ ഭാരതി അഖിലഭാരതീയ കാര്യകാരി അംഗം അശോക് കുമാര പറഞ്ഞു. കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നടനകൈരളി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയടിസ്ഥാനത്തില്‍ കൂടിയാട്ടത്തെ ഒതുക്കാതെ കൂത്തമ്പലങ്ങളില്‍ എല്ലാവര്‍ക്കും കൂടിയാട്ടം അവതരിപ്പിക്കാന്‍ അവസരമുണ്ടാകണം. കൂടിയാട്ടം കലാകാരന്മാരെ ഗവര്‍മെന്റുകള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടനകൈരളി ഡയറക്ടര്‍ വേണുജി, നടനകൈശകി നിര്‍മ്മല പണിക്കര്‍, കപിലവേണു, കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ്, ജില്ല സംഘടനാ സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, താലൂക്ക് പ്രസിഡണ്ട് പുരുഷോത്തമന്‍ ചാത്തംപിള്ളി, താലൂക്ക് സെക്രട്ടറി രഞ്ജിത്ത്മേനോന്‍, എ.എസ്.സതീശന്‍, ഇ.കെ.കേശവന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Advertisement