ഒടിഞ്ഞ കൈയുമായി മാരത്തോണ്‍ റണ്ണറപ്പായി പൊറിത്തിശേരിക്കാരന്‍ നൈജോ.

382

ഇരിങ്ങാലക്കുട : ഒടിഞ്ഞ കൈയ്യുമായി മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്ത് പൊറിത്തിശേരി സ്വദേശി കണ്ടംകുളത്തി നൈജോ ജോസ് റണ്ണറപ്പായി. കൂര്‍ഗ് വെല്‍നെസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 21 കിലോമീറ്റര്‍ മാരത്തോണിലാണ് നൈജോ റണ്ണറപ്പായി പൊറിത്തിശ്ശേരിക്കാരുടെ അഭിമാനമായത്. മാരത്തോണ്‍ സ്വപ്നവുമായി കേരളത്തിലും പുറത്തും നടക്കുന്ന മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നൈജോ ഒടിഞ്ഞ കൈയ്യുമായി  കൊച്ചിയില്‍ നടന്ന  നേവി മാരത്തോണ്‍,  42 കിലോമീറ്റര്‍  ദൈര്‍ഘ്യമുള്ള കൊച്ചി സ്പൈക്കോസ്റ്റ് മാരത്തോണ്‍ എന്നിവയില്‍ മത്സരിച്ച് സമ്മാനം നേടിയിരുന്നു. ഇതിനോടകം ഈ വര്‍ഷം 15 ഓളം മാരത്തോണുകളില്‍ നൈജോ പങ്കെടുത്തു കഴിഞ്ഞു. ഇരിങ്ങാലക്കുട സ്പോര്‍്ട്ടിംഗ് ക്ലബ് സെക്രട്ടറി കൂടിയാണ് നൈജോ. പൊറിത്തിശേരി വീവന്‍ നഗര്‍ പടിഞ്ഞാട്ടുമുറി സ്വദേശിയാണ് നൈജോ.

Advertisement