ഡി.വൈ.എഫ്.ഐ മാനവിക സദസ്സ് സംഘടിപ്പിച്ചു.

384
ഇരിങ്ങാലക്കുട :  ഭാരതത്തിന്റെ മതേതര പാരമ്പര്യത്തിന് മുറിവേല്‍പ്പിച്ച്  ബാബ്‌റി മസ്ജിദ് തകര്‍ത്ത് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്ന ഘട്ടത്തില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങളോടും, ദളിത് വിഭാഗങ്ങളോടുമുള്ള അസഹിഷ്ണുതയും, ഹൈന്ദവ  ഫാസിസവും ശക്തിപ്പെടുന്നതിനെതിരെ ജനകീയപ്രതിരോധം തീര്‍ത്ത് ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാലിയും തുടര്‍ന്ന് ‘മതവിദ്വേഷത്തിനെതിരെ മാനവിക സദസ്സും’ സംഘടിപ്പിച്ചു. സി.പി.ഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയുമായ പി.കെ.ഡേവിസ് മാസ്റ്റര്‍ സദസ്സ് ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി കെ.എന്‍.ഷാഹിര്‍ അദ്ധ്യക്ഷത വഹിച്ചു.എം.ബി.രാജുമാസ്റ്റര്‍, ആര്‍.എല്‍.ശ്രീലാല്‍,   കെ.ശ്രീയേഷ്, വിഷ്ണുപ്രഭാകരന്‍, മായ മഹേഷ്, സനീഷ്.എം.എസ്, എന്‍.എം.സനോജ്, പി.എം.അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജി അജയകുമാര്‍ സ്വാഗതവും, ബിജി അജയകുമാര്‍ നന്ദിയും പറഞ്ഞു.
Advertisement