ഠാണ-ബസ് സ്റ്റാന്റ് റോഡില്‍ അനധികൃത കൈയേറ്റങ്ങള്‍ തുടരുന്നു

517

ഇരിങ്ങാലക്കുട : ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ അനധികൃത കൈയേറ്റങ്ങള്‍ തുടര്‍കഥയാകുന്നു.ആല്‍ത്തറയ്ക്ക് സമീപം പുതിയതായി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന വസ്ത്രശാലയ്ക്ക് മുന്‍വശത്താണ് റോഡിലേക്കിറക്കി നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്.ഈ റോഡില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നിരവധി സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയത് പൊളിയ്ക്കുവാനായി പൊതുമരാമത്തും വകുപ്പും നഗരസഭയും തര്‍ക്കത്തില്‍ ഏര്‍പെടുകയും ഒടുവിലായി പൊതുമരാമത്തും വകുപ്പ് ഉടമസ്ഥരോട് ഏഴ് ദിവസത്തിനകം സ്വമേധ്വയ പൊളിച്ച് നീക്കിയില്ലെങ്കില്‍ അധികൃതര്‍ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസ് നല്‍കിയിരുന്നു.ഈയൊരു സാഹചര്യത്തിലാണ് ഏകദേശം 15 അടിയോളം നീളത്തില്‍ നഗരമദ്ധ്യത്തിലെ കൈയേറ്റം.പ്രതൃകവൃക്ഷമായ ആല്‍ റോഡില്‍ സ്ഥിതിചെയ്യുന്നതിനാലും തകര്‍ന്ന് കിടക്കുന്ന റോഡിനാലും ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്ക് അനുഭവപെടുന്ന ആല്‍ത്തറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കൈയേറ്റം എത്രയും വേഗം പൊളിച്ച് നീക്കണമെന്നാണ് പൊതുജനാവശ്യം

Advertisement