നിയന്ത്രണം വിട്ട കാര്‍ ഇലട്രിക്‌പോസ്റ്റ് തകര്‍ത്ത് കടയിലേയ്ക്ക് ഇടിച്ച്കയറി

423

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ ലിസി കോളേജിന് സമീപം ഉച്ചതിരിഞ്ഞ് 5 മണിയോടെയായിരുന്നു അപകടം.തൃശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന പോട്ട സ്വദേശി സൗറില്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.ഇരുചക്ര വാഹനത്തേ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപെട്ട കാറ് റോഡരികിലെ ഇലട്രിക് പോസ്റ്റും സമീപത്തേ ഹോട്ടലിന്റെ മുന്‍വശവും തകര്‍ത്ത് തെട്ടടുത്ത കമ്പിവേലിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.സൗറിന്റെ ഭാര്യമാതാവും കാറില്‍ ഉണ്ടായിരുന്നു.പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement