റൂബീ ജൂബിലി ദനഹ തിരുന്നാള്‍ നേര്‍ച്ച വെഞ്ചരിപ്പ് നടത്തി
ഇരിങ്ങാലക്കുടയില്‍ മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര ഡിസംബര്‍ 23ന്
അയ്യപ്പഭക്തര്‍ക്കുള്ള വിശ്രമ കേന്ദ്രം മാതൃകയാകുന്നു.
കിഴുത്താനി: അയ്യപ്പഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കിഴുത്താനി മനപ്പടിയില്‍ ആരംഭിച്ചിട്ടുള്ള കാല്‍നടക്കാരായ അയ്യപ്പഭക്തര്‍ക്കുള്ള വിശ്രമ കേന്ദ്രം നൂറുകണക്കിന് ഭക്തരെ ആകര്‍ഷിക്കുന്നു.ഏതു സമയത്തും എത്തിച്ചേര്‍ന്നവര്‍ക്ക് ഇവിടെ ഭക്ഷണവും മറ്റും ലഭ്യമാണ് . നാട്ടുകാരുടെ സാമ്പത്തിക സഹായത്തിലാണ് വിശ്രമ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കാല്‍നട ഭക്തര്‍ക്കും വാഹനങ്ങളില്‍ എത്തുന്ന ഭക്തര്‍ക്കും ഏറെ സഹായകമാണ് ഈ വിശ്രമ കേന്ദ്രം. അജയന്‍ കുറുവത്ത്, തക്കപ്പന്‍ പാറയില്‍, ബാബു പെരുമ്പിള്ളി, ചേലക്കാട്ട് മണി, മൂലയില്‍ സേതു, അനൂപ്, ദിലീപ് കാട്ടൂര്‍ എന്നിവരാണ് നേതൃത്വം നല്‍ക്കുന്നത്.
പ്ലാസ്റ്റിക്ഒഴിവാക്കി ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ വിമലസെന്‍ട്രല്‍സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
താണ്ണിശ്ശേരി:തിരുപ്പിറവിയുടെആഘോഷമായക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ താണിശ്ശേരിവിമലസെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ഉണ്ടാക്കുന്നു.വിപണിയില്‍സജീവമായിരിക്കുന്ന പ്ലാസ്റ്റിക് നക്ഷത്രങ്ങളെയും അലങ്കാരങ്ങളെയും ഉപേക്ഷിച്ചുകൊണ്ടുപ്രകൃതിസ്‌നേഹം പ്രകടമാക്കുന്ന രീതിയില്‍ വര്‍ണ്ണകടലാസുകള്‍ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നകുട്ടികളില്‍പ്രകൃതിസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രകടമാക്കുന്നതാണ്.
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Published :19-Dec-2017
എ. കണാരന്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എ. കണാരന്‍ ദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.കെ.ടി.യു. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്.വിനയന്‍ ഉദ്ഘാടനം ചെയ്തു.എ.ആര്‍.പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.സുരേഷ് ബാബു, മല്ലിക ചാത്തുകുട്ടി, പി.വി.സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.കെ.വി.മദനന്‍ സ്വാഗതവും, കെ.കെ.പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
ഗ്ലോറിയ 2017 കരോള്‍ഗാന മത്സരം തെക്കന്‍ താണിശ്ശേരിയ്ക്ക് ഒന്നാംസ്ഥാനം
ഇരിങ്ങാലക്കുട രൂപത കെ സി വൈ എം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മണ്ണുങ്ങള്‍ എസ് സി സങ്കേതവികസനോദ്ഘാടനം നടത്തി
പടിയൂര്‍ ; പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ മണ്ണുങ്ങല്‍ പട്ടികജാതി സങ്കേതവികസനത്തിനായി തൃശ്ശൂര്‍ജില്ലാപഞ്ചായത്ത് അനുവദിച്ച 10ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ എന്‍ കെ ഉദയപ്രകാശ് നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ സുനിത മനോജ്,ആശ സുരേഷ്,കെ പി കണ്ണന്‍,സുധ വിശ്വംഭരന്‍,സംഗീത സുരേഷ്,കെ എസ് രാധാകൃഷ്ണന്‍,മല്ലിക എന്നിവര്‍ സംസാരിച്ചു.
പുല്ലൂര്‍: പുല്ലൂര്‍ : ഊരകം വരിക്കശ്ശേരി എസ്തപ്പാനോസ് ജോണി(73) നിര്യാതനായി.സംസ്‌ക്കാരം നാളെ ഉച്ചതിരിഞ്ഞ് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ .ഭാര്യ :അന്നംകുട്ടി.മക്കള്‍:മിനി വരിക്കശ്ശേരി (മുന്‍ മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം),സീമ,മരുമക്കള്‍:പീയൂസ്(Late),ബെന്നി(മുന്‍ ഇരിങ്ങാലക്കുട നഗരസഭാ അംഗം).Contact:9947117145
ഉണ്ണായി വര്യാര്‍ അനുസ്മരണം നടത്തി
‘ജെന്‍ഡര്‍ ഐഡന്റിറ്റി ആന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ്യൂസ് ‘ ടോക് ഷോ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജ് സ്വശ്രായ വിഭാഗം ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ ഐഡന്റിറ്റി ആന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ്യൂസ് എന്ന വിഷയത്തില്‍ ടോക് ഷോ സംഘടിപ്പിച്ചു.ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും അഭിനയത്രിയുമായ ശീതള്‍ ശ്യാം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ശീതള്‍ ശ്യാം മറുപടി നല്‍കി.ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റ് അദ്ധ്യാപിക സുമിസണ്ണി സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി അഖില അജിത്ത് നന്ദിയും പറഞ്ഞു.
പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു
കലാസദന്റെ കാവ്യോത്സവം 24ന്
ഇന്റര്‍ ചര്‍ച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്;കല്ലേറ്റുംക്കരക്ക് കിരീടം
അവിട്ടത്തൂര്‍: കെസിവൈഎമ്മും ഊരകം സിഎല്‍സിയും സംയുക്തമായി എല്‍ബിഎസ്എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ഇന്റര്‍ ചര്‍ച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ഫുട്‌ബോള്‍ ടീം കിരീടം നേടി. കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഫുട്‌ബോള്‍ ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കല്ലേറ്റുംകര വിജയിച്ചത്. രൂപതയിലെ പതിനാറ് ഇടവകകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.വിജയികള്‍ക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി താണിപ്പിള്ളി ലോനപ്പന്‍ മെമ്മോറിയല്‍ ട്രോഫി സമ്മാനിച്ചു. ജോണി താണിപ്പിള്ളി, ഡോ.സിജോ പട്ടത്ത്, ജോജി കോക്കാട്ട്, കുര്യന്‍ കൊടിയില്‍ എന്നിവര്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം
സംസാര ശേഷിയില്ലാത്തവരുടെ ഹ്രസസൃഷ്ടിയ്ക്ക് വീണ്ടും അംഗീകാരം
വേനലിനെ നേരിടാന്‍ തടയണ നിര്‍മ്മിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍
ഇരിങ്ങാലക്കുട : വേനലിലെ കുടിവെള്ള ക്ഷാമം നേരിടാന്‍ കരുതലായി വെലങ്ങന്‍ തോട്ടില്‍ തടയണ കെട്ടി യുവാക്കള്‍ മാതൃകയായി. ഇരിങ്ങാലക്കുട നഗരസഭയുടെയും, കാറളം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള വെലങ്ങന്‍ തോട് പണ്ട് വേനലിലും ജലസമൃദ്ധമായിരുന്നു. നെല്‍കൃഷി ഇല്ലാതായതോടെ ജനുവരി മാസമാകുമ്പോഴേക്കും തോട് വറ്റിവരണ്ടുണങ്ങും. നഗരസഭയിലെ 32,33 വാര്‍ഡുകളിലെ പടിഞ്ഞാറ് ഭാഗത്തെ കിണറുകളില്‍ ഇതോടെ വെള്ളം കുറയുകയും,നിറം മാറുകയും ചെയ്യും.ഇതിനു പരിഹാരമായാണ് പൊറത്തിശ്ശേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തോട്ടില്‍ തടയണ കെട്ടാന്‍ തീരുമാനിച്ചത്. ഡി വൈ എഫ് ഐ പൊറത്തിശ്ശേരി മേഖല സെക്രട്ടറി ടി.യു അനീഷ്, മേഖല പ്രസിഡണ്ട് സി.ആര്‍ മനോജ്, ജോ. സെക്രട്ടറി എം.എസ് സജ്ഞയ് , ശ്രീകുട്ടന്‍.കെ.എസ്, എം.എസ് ശരത്, എം.എ നിധിന്‍,ശിവപ്രസാദ് തുടങ്ങിയ യുവാക്കളുടെ ആവേശം കണ്ടപ്പോള്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത സുനില്‍ കുമാര്‍, കാരുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി എം.ബി ദിനേശ് പ്രദേശവാസികളായ വട്ടപറമ്പില്‍ പുരുഷോത്തമന്‍ , ഗൗതമന്‍ ,കുഞ്ഞിലിക്കാട്ടില്‍ രാജന്‍, തുടങ്ങിയവരും ഒപ്പം കൂടി.യുവാക്കള്‍ നിര്‍മ്മിച്ച തടയണ ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം മൃദുല ഗിരീഷ് ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആര്‍.എല്‍ ജീവന്‍ ലാല്‍ സംസാരിച്ചു. പൊറത്തിശ്ശേരി പഞ്ചായത്ത് ഇരിങ്ങാലക്കട നഗരസഭയില്‍ കൂട്ടി ചേര്‍ക്കുന്നതിനു മുമ്പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള അമ്മിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്നും പൊറത്തിശ്ശേരി കോട്ടപ്പാടത്തുള്ള ഇപ്പോള്‍ നവീകരണം പൂര്‍ത്തിയാക്കിയ പോട്ടക്കുളത്തിലേക്ക് വെള്ളം പമ്പ് ചെയ്ത് കുളം നിറഞ്ഞൊഴുകുന്ന വെള്ളം വെലങ്ങന്‍ തോട്ടില്‍ ഇപ്പോള്‍ കെട്ടിയതടയണയുടെ സഹായത്താല്‍ കെട്ടി നിര്‍ത്തിയാല്‍ സമീപ പ്രദേശത്തെ വീടുകളിലെ കിണറുകള്‍ വേനലില്‍ ജലസമൃദ്ധമാകും.
ഇരിങ്ങാലക്കുടക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് : നിര്‍മ്മാണപ്രവര്‍ത്തനം പുനരാരംഭിച്ചു
6-ാമത് മാധവഗണിത പുരസ്‌കാരം പ്രൊഫ. കെ. രാമസുബ്രഹ്മണ്യത്തിന്
ഇരിങ്ങാലക്കുട : സംഗമഗ്രാമ മാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ മാധവ ഗണിത പുരസ്‌കാരം ഈ വര്‍ഷം മുംബൈ ഐഐടി പ്രൊഫസര്‍ ഡോ.കെ.രാമസുബ്രഹ്മണ്യത്തിന് നല്‍കാന്‍ തീരുമാനിച്ചു. കേരളീയ ഗണിതത്തെകുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഡോ.സുബ്രഹ്മണ്യം. ദേശീയ ഗണിത ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 23 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കും. കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വിശിഷ്ടാതിഥിയായിരിക്കും. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ന്യാസ് ദേശീയ വേദഗണിത പ്രമുഖ് ഡോ.കൈലാസ് വിശ്വകര്‍മ്മ മുഖ്യാതിഥിയായിരിക്കും. കൊച്ചി മത്സ്യ സമുദ്ര ഗവേഷണ സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍, ഡോ.വി.പി.എന്‍.നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. സമ്മേളനത്തോടനുബന്ധിച്ച് യുവഗണിതപ്രതിഭാസംഗമം നടക്കും. സംസ്ഥാന ഗണിത ശാസ്ത്ര വിജയികളെ ചടങ്ങില്‍ അനുമോദിക്കും. 2.30 ന് ഭാരതീയ ഗണിതശാസ്ത്രം എന്ന മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും നടത്തും. 22 ന് മാധവാചാര്യന്റെ ജന്മഗൃഹമായ കല്ലേറ്റുംകര ഇരങ്ങാലപ്പിള്ളി മനയില്‍ വച്ച് മാധവ അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനത്തില്‍ ബഹു. രാജ്യസഭാ എം.പി പ്രൊഫ.റിച്ചാര്‍ഡ് ഹെ മുഖ്യാതിഥിയായിരിക്കും. സംഗമഗ്രാമ പൈതൃകത്തിന്റെ സംരക്ഷണത്തില്‍ മുഖ്യപങ്കു വഹിക്കുന്നവരെ ചടങ്ങില്‍ ആദരിക്കും. ആചാര്യന്റെ ജന്മഗൃഹത്തെകുറിച്ച് ആചാര്യന്‍ സൂചിപ്പിക്കുന്ന പ്രത്യേകതയെ പ്രതീകം എന്ന നിലയില്‍ ഇല്ലത്തിന് സമീപം ഇലഞ്ഞിമരത്തൈ നടും. ചടങ്ങില്‍ ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എന്‍.സി.ഇന്ദുചൂഢന്‍, പൗരപ്രമുഖര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് എ.വിനോദ് (സെക്രട്ടറി മാധവഗണിതകേന്ദ്രം),എ.എസ്.സതീശന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍, സ്വാഗതസംഘം), ഷീല പുരുഷോത്തമന്‍ (ജനറല്‍ സെക്രട്ടറി, സ്വാഗതസംഘം),ഇ.കെ.കേശവന്‍ (മീഡിയ കണ്‍വീനര്‍ സ്വാഗതസംഘം) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.