ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം

414
ഇരിങ്ങാലക്കുട : ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്.തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനം ഇരിങ്ങാലക്കുടയിലും.ബി ജെ പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൂടല്‍മാണിക്യം പരിസരത്ത് നിന്നാരംഭിച്ച ആഹ്ലാദപ്രകടന ആല്‍ത്തറ പരിസരത്ത് സമാപിച്ചു.ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപി തുടര്‍ച്ചയായി ആറാമതും ഭരണത്തിലേക്ക് വരുന്നത്.പുതിയ പ്രസിഡന്റായി നിയോഗിതനായ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആദ്യ പരീക്ഷണം കൂടിയായിരുന്നു ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ്.
Advertisement