ലോക ഹൃദയ ദിനാചരണം നടത്തി.

196
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ലോക ഹൃദയ ദിനാചരണം നടത്തി . ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നടന്ന പരിപാടി ഡി വൈ എസ്.പി ശ്രീ ഫേമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ ബിജോയ് പി. ആര്‍, ഡോ. ബെബെറ്റോ തിമോത്തി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ് . സി എന്നിവര്‍ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ബോഡി മാസ് ഇന്റക്‌സ്, ഡയബറ്റിക് റിസ്‌ക് സ്‌കോര്‍ കണക്കാക്കുകയും രക്തസമ്മര്‍ദം, ബ്ലഡ് ഷുഗര്‍, ഇസിജി എന്നിവ പരിശോധിക്കുകയും ചെയ്ത ശേഷം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

 

Advertisement