കലാസദന്റെ കാവ്യോത്സവം 24ന്

366
ഇരിങ്ങാലക്കുട: കാട്ടൂര്‍ കലാസദനത്തിന്റെ ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി കാവ്യോത്സവം സംഘടിപ്പിക്കും. ഞായറാഴ്ച കാട്ടൂര്‍ ടി.കെ ബാലന്‍ ഹാളില്‍ രാവിലെ 10 മുതല്‍ രാത്രി പത്തുവരെയാണ് പരിപാടി. രാവിലെ 10ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് അശോകന്‍ ചരുവില്‍ അധ്യക്ഷനായിരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന കവിത ക്യാമ്പ് കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്കുമാര്‍ അധ്യക്ഷനായിരിക്കും. കവി. പി.എന്‍. ഗോപീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ആറിന് നടക്കുന്ന കാവ്യാലാപനം സി. രാവുണ്ണി ഉദ്ഘാടനം ചെയ്യും. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ അധ്യക്ഷനായിരിക്കും. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. കവിത ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 7356215708 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Advertisement