ഗ്ലോറിയ 2017 കരോള്‍ഗാന മത്സരം തെക്കന്‍ താണിശ്ശേരിയ്ക്ക് ഒന്നാംസ്ഥാനം

408
Advertisement
കരുവന്നൂര്‍ : കാത്തലിക്ക് മൂവ്‌മെന്റ് കരുവന്നൂര്‍ പള്ളിയില്‍ സംഘടിപ്പിച്ച മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഗ്ലോറിയ 2017 കരോള്‍ഗാന മത്സരത്തില്‍ തെക്കന്‍ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് ഇടവക ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ക്രൈസ്റ്റ് യൂണിറ്റ് രണ്ടാംസ്ഥാനവും ചെമ്മണ്ട ലൂര്‍ദ്ദ്മാത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികള്‍ക്ക് യഥാക്രമം 25000,15000,10000 രൂപയും ട്രോഫിയും സംഗീത സംവിധായകന്‍ ഇഗ്ന്യേഷസ് സമ്മാനിച്ചു.രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മത്സരം ഉദ്ഘാടനം ചെയ്തു.പ്രഥമ കര്‍മ്മശ്രഷ്ഠ പുരസ്‌ക്കാരം ലഭിച്ച ഫിജോ ആന്റണിയെ ചടങ്ങില്‍ ആദരിച്ചു.ഫാ.വാട്ടര്‍ തേലപ്പിള്ളി ക്രിസ്മസ് സന്ദേശം നല്‍കി.ഫാ.ജോസ് വൈതമറ്റില്‍,തോമസ് ആടൂര്‍,ജോണി പോട്ടോക്കാരന്‍,ജോസഫ് തെക്കൂടന്‍ എന്നിവര്‍ പ്രസംഗിച്ചു.ഹൃദയ പാലിയേറ്റിവ് കെയറിനുള്ള കെ സി വൈ എം ന്റെ സാമ്പത്തിക സഹായം ചടങ്ങില്‍ കൈമാറി.
Advertisement