ഇരിങ്ങാലക്കുട : ചേലൂര്‍ ബെത് സെയ്ഥാ ഭവന്‍ സുപ്പീരിയറും ഇരിങ്ങാലക്കുട മലബാര്‍ മിഷനറി ബ്രദേഴ്‌സ് ആശ്രമത്തില്‍ മുന്‍കാലങ്ങളില്‍ സേവനം അനുഷ്ട്ടിച്ചുള്ള ബ്രദര്‍ അല്‍ഫോന്‍സ്(62 ) വെളിയാഴ്ച രാവിലെ അന്തരിച്ചു. തിരുവനന്തപുരം ആര്‍ സി സിയില്‍ ചികില്‍സയില്‍ ആയിരുന്നു. വൈകീട്ട് 6 30 ന് ചേലൂര്‍ ബെത് സെയ്ഥാ ആശ്രമത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌ക്കാരം പിന്നീട്.
സാമൂഹ്യ വനവത്കരണ വകുപ്പിന് വിത്തുകള്‍ കൈമാറി.
കരൂപ്പടന്ന: ഹരിത കേരളം പദ്ധതിക്ക് വേണ്ടി വളളിവട്ടം ചെറുകിട ഭൂവുടമ സംഘം സാമൂഹ്യ വനവത്കരണ വകുപ്പ് ചാലക്കുടി റേഞ്ചിന് വിത്തുകള്‍ കൈമാറി.ജൈവ കര്‍ഷകന്‍ സലീം കാട്ടകത്ത് ശേഖരിച്ച വിത്തുകളാണ് സോഷ്യല്‍ ഫോറസ്ട്രി ചാലക്കുടി റെയ്ഞ്ച് ഓഫീസര്‍ ഇ.എസ്.സദാനന്ദന്‍ ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുശാന്തില്‍ നിന്ന് ഏറ്റുവാങ്ങിയത്. സലീംകാട്ടകത്തിന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ എ.ആര്‍.രാമദാസ് അധ്യക്ഷത വഹിച്ചു.സാലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.വിജയന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.മോഹനന്‍, ഷണ്‍മുഖന്‍ പുവ്വത്തും കടവില്‍, ഫോറസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ട കത്ത് സലീം എന്നിവര്‍ സംസാരിച്ചു.ഇലഞ്ഞി, പുന്നക്കുരു, വാളന്‍പുളി, സീതപ്പഴം തുടങ്ങിയ വിവിധ മരങ്ങളുടെ വിത്തുകളാണ് കൈമാറിയത്.
ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്‌സ് പള്ളിയില്‍ തിരുനാളിനു കൊടിയേറി
ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്‌സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ വ്യാകുല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. വികാരി ഫാ. ജോയ് പാലിയേക്കര കൊടിയേറ്റം നിര്‍വഹിച്ചു. ഇന്നു വൈകീട്ട് അഞ്ചിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, 6.30 ന് ലിറ്റില്‍ ഫ്‌ലവര്‍ കപ്പേളയില്‍ കൊടികയറ്റം, 6.45 ന് സെന്റ് ജോര്‍ജ് കപ്പേളയില്‍ കൊടികയറ്റം, നാളെ രാവിലെ 6.30 ന് രൂപം എഴുന്നള്ളിച്ചുവെക്കല്‍, വിശുദ്ധ കുര്‍ബാന, പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിക്കല്‍, രാത്രി ഒന്‍പതിന് അന്‌പെഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 21 ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന. പത്തിനുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. റിജോ തുളുവത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജി കല്ലിങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും.വൈകീട്ട് നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ ഉണ്ടായിരിക്കും. 22 ന് രാവിലെ 6.30 ന് പൂര്‍വികരുടെ ഓര്‍മയാചരിച്ച് വിശുദ്ധ കുര്‍ബാന, വൈകീട്ട് ആറിന് കലാസന്ധ്യ, തുടര്‍ന്ന് നാടകം -‘ഒരാള്‍’. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോയ് പാലിയേക്കര, ജനറല്‍ കണ്‍വീനര്‍ അന്തോണി ഷാജു, ജോയിന്റ് കണ്‍വീനര്‍ ജേക്കബ് വര്‍ഗീസ്, കൈക്കാരന്മാരായ വറീത് ഡേവിസ്, ദേവസിക്കുട്ടി ജോസ് എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
ഇരിങ്ങാലക്കുടയില്‍ കഥാസായാഹ്നം നടത്തി.
ഇരിങ്ങാലക്കുട: ടൗണ്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ ആഭിമുഖ്യത്തില്‍ കഥാസായാഹ്നം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ അഡ്വ. ടി.കെ.രാജീവ് അധ്യക്ഷത വഹിച്ചു. ഖാദര്‍ പട്ടേപ്പാടം ‘ ഓര്‍മ്മയിലൊരു ഏഡ് മാഷ് ‘ എന്ന കഥ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എഴുത്തുകാരനും അധ്യാപകനുമായ തുമ്പൂര്‍ ലോഹിതാക്ഷന്‍, കെ. കെ. ചന്ദ്രശേഖരന്‍, പി.ഗോപിനാഥന്‍, ഐ.ബാലഗോപാല്‍, നളിനി ബാലകൃഷ്ണന്‍, പ്രതാപ് സിംഗ്, പ്രൊഫ. ഇ.എസ്.ദേവി, പി. ജാനകി എന്നിവര്‍ സംസാരിച്ചു.
തേലപ്പിള്ളി പാറമേല്‍ ഔസേപ്പ് മകന്‍ കൊച്ചുപോള്‍ (72) നിര്യാതനായി.
കരുവന്നൂര്‍ : തേലപ്പിള്ളി പാറമേല്‍ ഔസേപ്പ് മകന്‍ കൊച്ചുപോള്‍ (72) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ ഫിലോമിന.മക്കള്‍ ജിന്‍സി,ഗ്ലോയ്‌സി,ജോബി.മരുമക്കള്‍ തോമസ്,റാഫേല്‍.
മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ ഹാളിന്റെ അവസ്ഥ അതസ്ഥിത ജനവിഭാഗത്തോടു കാണിക്കുന്ന അവഗണനയുടെ നേര്‍കാഴ്ച്ച : കുമ്മനം രാജശേഖരന്‍
ഇരിങ്ങാലക്കുട ; കേരളം മാറി മാറി ഭരിച്ചിട്ടുള്ളവര്‍ അതസ്ഥിത ജനവിഭാഗത്തോടു കാണിക്കുന്ന നിന്ദക്കും അവഗണനക്കും ക്രൂരതക്കുമുള്ള തെളിവും അതിന്റെ നേര്‍ക്കാഴ്ചയുമാണ് മാപ്രാണം ചാത്തന്‍മാസ്റ്റര്‍ കമ്മ്യുണിറ്റി ഹാളെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.വികാസ യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനത്തിനിടെ ചാത്തന്‍ മാസ്റ്റര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി തകര്‍ന്ന് കിടക്കുന്ന ചാത്തന്‍മാസ്റ്റര്‍ മെമ്മേറിയല്‍ ഹാള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദേഹം.പാവങ്ങള്‍ക്കു വേണ്ടി പടത്തുയര്‍ത്തിയ കമ്മ്യുണിറ്റി ഹാളിന്റെ ഇപ്പോഴത്തെ സ്ഥിതിയുടെ ഉത്തരവാദിത്വം ആര്‍ക്കെന്ന് വ്യക്തമാക്കാന്‍ നഗരസഭയും സംസ്ഥാന മുഖ്യമന്തിയും, പട്ടികജാതി വകുപ്പുമന്ത്രിയും പ്രതിപക്ഷനേതാവും തയ്യാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. പി.കെ. ചാത്തന്‍ മാസ്റ്റര്‍ക്ക് സമുചിതമായ ഒരു സ്മാരകം നിര്‍മ്മിക്കുവാന്‍ എല്‍.ഡി.എഫിനോ, യു.ഡി.എഫിനോ ഇതുവരേയും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് സമുചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ഈ നാട്ടിലെ ജനങ്ങള്‍ അത് ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കമ്മ്യുണിറ്റി ഹാള്‍ പുനര്‍നിര്‍മ്മിക്കാനും അദ്ദേഹത്തിന്റെ പേരിലുള്ള സ്‌കൂളില്‍ വികസന പ്രവര്‍ത്തനം നടത്താനും നഗരസഭക്ക് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങളെ മുന്‍ നിറുത്തി ബി.ജെ.പി. നേത്യത്വം നല്‍കി സ്മാരകങ്ങള്‍ നിര്‍മ്മിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.ഇരിങ്ങാലക്കുട നഗരസഭ മുന്‍ ഭരണസമിതിയുടെ കാലത്താണ് നവീകരണത്തിന്റെ പേരില്‍ ഹാള്‍ പൊളിച്ചിട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരേയും ഹാള്‍ പുനര്‍ നിര്‍മ്മിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. കെ.പി.എം.എസ്, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന സമിതി എന്നിവയുടെ പ്രതിഷേധങ്ങളും കോടതി വ്യവഹാരങ്ങളുമാണ് കെട്ടിടം പുനര്‍ നിര്‍മ്മാണത്തിന് തടസ്സമായി നിന്നിരുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കിലും കോടതി അനുമതിയോടെ മാത്രമെ പുനര്‍ നിര്‍മ്മാണം നടക്കുകയൊള്ളുവെന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ നാളിതുവരെയായിട്ടും കെട്ടിടത്തിന്റെ ചുമരുകളും സ്ഥലവും കാട് വിഴുങ്ങാന്‍ അനുവദിക്കാതെ വ്യത്തിയാക്കിയിടാന്‍ പോലും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. 1957ലെ പ്രഥമ ഇ.എം.എസ് മന്ത്രിസഭയിലെ പട്ടികജാതി പഞ്ചായത്ത് സഹകരണ വകുപ്പ് മന്ത്രിയും, കെ.പി.എം.എസ് നേതാവുമായിരുന്നു പി.കെ ചാത്തന്‍മാസ്റ്റര്‍.അധസ്ഥിത വര്‍ഗ്ഗത്തിന്റെ മോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച തൊഴിലാളി വര്‍ഗ്ഗ പോരാളിയായിരുന്ന പി.കെ ചാത്തന്‍ മാസ്റ്ററുടെ പേരില്‍ 1989ല്‍ പട്ടികജാതി വികസന വകുപ്പാണ് ഹാള്‍ നിര്‍മ്മിച്ചത്. 16 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഹാള്‍ 2001ലാണ് പൊറത്തിശ്ശേരി പഞ്ചായത്തിന് കൈമാറിയത്. പിന്നിട് പഞ്ചായത്ത് നഗരസഭയില്‍ ലയിച്ചതോടെ ഹാള്‍ നഗരസഭയുടേതായി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എസ്.സി ഫണ്ടില്‍ നിന്ന് ഒരു കോടി ചിലവഴിച്ച് ഹാള്‍ പൊളിച്ചുമാറ്റി പുതിയ ഹാള്‍ നിര്‍മ്മിക്കാന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ പ്രോജക്റ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തടഞ്ഞതോടെ പദ്ധതി നടപ്പിലായില്ല. പിന്നിട് മുന്‍ ഭരണസമിതിയുടെ അവസാനകാലത്ത് അമ്പത് ലക്ഷം രൂപ പ്രത്യേക ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി. ഹാളിന്റെ മുന്‍വശം പൊളിച്ച് നീക്കി ഓഫീസ് സൗകര്യത്തോടെ മുന്‍വശം പുനര്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതിന്‍ പ്രകാരം ഹാള്‍ പൊളിച്ചുനീക്കാന്‍ നടപടി ആരംഭിച്ചതോടെ കെ.പി.എം.എസ്സും, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന സമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സമരങ്ങളും കോടതി വ്യവഹാരങ്ങളുമെക്കെയായി നവീകരണം നിലച്ചതോടെ സ്ഥലം കാടുകയറി. ഇപ്പോള്‍ പുല്‍പടര്‍പ്പുകള്‍ അസ്ഥികോലം പോലെ നില്‍ക്കുന്ന ചുവരുകള്‍ക്കൊപ്പമെത്തി. എന്നീട്ടും അധികാരികള്‍ അനങ്ങിയിട്ടില്ല.
ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ വാര്‍ഷികാ ദിനാഘോഷം സംഘടിപ്പിച്ചു.
ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌ക്കൂള്‍ വാര്‍ഷികാ ദിനാഘോഷവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയപ്പും, വിദ്യാലയത്തിലെ പ്രവര്‍ത്തന മികവിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാര വിതരണത്തിന്റെയും ഉല്‍ഘാടനം ഇരിഞ്ഞാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ റവ ഡോ ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കലാകായിക മല്‍സരങ്ങളില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണ പതക്കം നല്‍കി അനുമോദിച്ചു. വിരമിക്കുന്ന അധ്യാപകരായ പ്രധാന അധ്യാപിക ഷേര്‍ളി ജോര്‍ജ്ജ്, കെ എ ബിയാട്രീസ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനം കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോര്‍ജ്ജ് പാറമ്മേന്‍ നിര്‍വഹിച്ചു.ഡിഇഒ ഉഷറാണി പി, കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത്, പള്ളി ട്രസ്റ്റി ഇ ടി ജോണ്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ ഡി റെക്ടി, സ്‌കൂള്‍ ലീഡര്‍ ടി സി ബിജു, ഒ എസ് എ പ്രസിഡന്റ് ജിയോ പോള്‍, ജാന്‍സി ടീച്ചര്‍, ഫസ്റ്റ് അസ്സിസ്റ്റന്റ് ലിസി സി എ എന്നിവര്‍ പ്രസംഗിച്ചു.
കുമ്മനത്തിന്റെ വികാസ യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി ഇരിങ്ങാലക്കുട: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി. ഇരിങ്ങാലക്കുടയിലെ സാംസ്‌ക്കാരിക നായകന്മാരായ ചാത്തന്‍മാസ്റ്ററുടേയും കേശവന്‍ വൈദ്യരുടേയും സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മാപ്രാണം കുഴിക്കാട്ടുകോണത്ത് എത്തിയ യാത്രക്ക് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. തുടര്‍ന്ന് ചാത്തന്‍മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ കുമ്മനം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മാടായിക്കോണത്തുള്ള അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മാപ്രാണം സെന്ററില്‍ കാടുപിടിച്ച് നശിക്കുന്ന ചാത്തന്‍മാസ്റ്റര്‍ ഹാളും അദ്ദേഹം സന്ദര്‍ശിച്ചു. പിന്നിട് കാട്ടുങ്ങച്ചിറയിലുള്ള മതമൈത്രി നിലയം സന്ദര്‍ശിച്ച കുമ്മനം രാജശേഖരന്‍ കേശവന്‍ വൈദ്യരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേരളത്തിലെ സാമൂഹ്യപരിഷ്‌ക്കരണത്തിന് നെടുനായകത്വം വഹിച്ച നേതാക്കളെ പിന്നിട് വന്ന തലമുറ വിസ്മരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു. ഇവരെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയോ, അതിനുള്ള വേദികളോ, സംവിധനങ്ങളോ ഒരുക്കുകയോ ചെയ്യാതെ അവരെ നിന്ദിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സമ്പൂര്‍ണ്ണ, ജില്ലാ അധ്യക്ഷന്‍ എ. നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ അനീഷ് കുമാര്‍, കെ.പി. ജോര്‍ജ്ജ്, മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇരിങ്ങാലക്കുട: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി. ഇരിങ്ങാലക്കുടയിലെ സാംസ്‌ക്കാരിക നായകന്മാരായ ചാത്തന്‍മാസ്റ്ററുടേയും കേശവന്‍ വൈദ്യരുടേയും സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മാപ്രാണം കുഴിക്കാട്ടുകോണത്ത് എത്തിയ യാത്രക്ക് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. തുടര്‍ന്ന് ചാത്തന്‍മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ കുമ്മനം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മാടായിക്കോണത്തുള്ള അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മാപ്രാണം സെന്ററില്‍ കാടുപിടിച്ച് നശിക്കുന്ന ചാത്തന്‍മാസ്റ്റര്‍ ഹാളും അദ്ദേഹം സന്ദര്‍ശിച്ചു. പിന്നിട് കാട്ടുങ്ങച്ചിറയിലുള്ള മതമൈത്രി നിലയം സന്ദര്‍ശിച്ച കുമ്മനം രാജശേഖരന്‍ കേശവന്‍ വൈദ്യരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേരളത്തിലെ സാമൂഹ്യപരിഷ്‌ക്കരണത്തിന് നെടുനായകത്വം വഹിച്ച നേതാക്കളെ പിന്നിട് വന്ന തലമുറ വിസ്മരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു. ഇവരെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയോ, അതിനുള്ള വേദികളോ, സംവിധനങ്ങളോ ഒരുക്കുകയോ ചെയ്യാതെ അവരെ നിന്ദിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സമ്പൂര്‍ണ്ണ, ജില്ലാ അധ്യക്ഷന്‍ എ. നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ അനീഷ് കുമാര്‍, കെ.പി. ജോര്‍ജ്ജ്, മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം ജനുവരി 20 മുതല്‍ 29 വരെ
ഇരിങ്ങാലക്കുട : കേരളത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രങ്ങളിലെന്നായ അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 20ന് കൊടികയറി 29ന് ആറാട്ടോട് കൂട് സമാപിയ്ക്കും.20ന് സന്ധ്യയ്ക്ക് കാവ്യകേളി,7ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്രതാരം സഞ്ജു ശിവറാം നിര്‍വഹിയ്ക്കും.രാത്രി 8.30ന് കൊടിയേറ്റം തുടര്‍ന്ന് നൃത്തനൃത്തങ്ങള്‍ 10.15ന് കൊടിപുറത്ത് വിളക്ക്.21ന് സന്ധ്യയ്ക്ക് സംഗീതാര്‍ച്ചന,നൃത്തനൃത്തങ്ങള്‍, 22ന് രാത്രി 7.30ന് നാട്ട്യരങ്ങ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, 23-ാം തിയ്യതി സന്ധ്യയ്ക്ക് 6.45ന് സുപ്രസിദ്ധ സിനിമാതാരം ദേവീചന്ദന അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 24-ാം തിയ്യതി 6.45ന് ചലച്ചിത്ര പിന്നണി ഗായകരായ എടപ്പാള്‍ വിശ്വനാഥ്, റീന മുരളി, ഇന്ദുലേഖ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യ, 25-ാം തിയ്യതി കണ്ണൂര്‍ ജയശ്രീ രാജീവും സംഘവും അവതരിപ്പിക്കുന്ന ക്‌ളാസിക്കല്‍ ഫ്യൂഷന്‍, 10.30ന് കിരീതം കഥകളി, 26 വെള്ളിയാഴ്ച രാവിലെ കാണിക്കയിടല്‍ മാതൃക്കല്‍ ദര്‍ശനം, വൈകീട്ട് 7ന് മട്ടന്നൂര്‍ ശ്രീരാജ് നയിക്കുന്ന തായമ്പക, 10.30ന് തിരുവന്തപുരം അക്ഷരകലയുടെ നാടകം എഴുത്തച്ചന്‍ എന്നിവ ഉണ്ടായിരിക്കും. എട്ടാം ഉത്സവമായ 27 ശനിയാഴ്ച രാവിലെ 9 മുതല്‍ 12.30 വരെ ഏഴ് ആനകളോടുകൂടിയ ശീവേലി, മോളകലാനിധി പെരുവനം സതീശന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം, പ്രസാദ ഊട്ട് എന്നിവ നടക്കും. വൈകീട്ട് 7 മണിക്ക് പിന്നണി ഗായിക ഹരിത ഹരീഷ്, പെരുമ്പാവൂര്‍ ഷൈന്‍, അഖില്‍ ചന്ദ്രശേഖര്‍ തുടങ്ങിയവരുടെ ഭക്തിഗാനമേള സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കുന്നു. രാത്രി 8.30ന് എഴുന്നെള്ളിപ്പും 10മുതല്‍ ചെറുശ്ശേരി ശ്രീകുമാര്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യവും, രാത്രി 12ന് പാണ്ടി മേളവും ഉണ്ടാകും. പത്താം ഉത്സവമായ 29 തിങ്കളആഴ്ച രാവിലം ക്ഷേത്രകുളമായ അയ്യന്‍ചിറയിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ്, 10 മണിക്ക് ആറാട്ട്, തുടര്‍ന്ന് കൊടിക്കല്‍പറ, ആറാട്ടുകഞ്ഞി വിതരണം എന്നിവയും നടക്കും. പത്തു ദിവസവും രാവിലെ ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. സെക്രട്ടറി എം.എസ്. മനോജ്, ട്രഷര്‍ വി.പി.ഗോവിന്ദന്‍കുട്ടി, പബ്‌ളിസിറ്റി ചെയര്‍മാന്‍ സി.സി.സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ലഹരിക്കെതിരെ ഇരിങ്ങാലക്കുടയില്‍ മനുഷ്യചങ്ങല
ഇരിങ്ങാലക്കുട : എക്സൈസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാതല വിമുക്തി മിഷന്‍ ഉദ്ഘാടനം നടത്തി. ബോയ്സ് സ്‌കൂളില്‍ നടന്ന ചടങ്ങ് എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മി ഷിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷാനവാസ് ലഹരിവിരുദ്ധ സന്ദേശം നല്‍കി.വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍.കൗണ്‍സിലര്‍മാരായ വി സി വര്‍ഗ്ഗീസ്,മീനാക്ഷി ജോഷി,പി എ അബ്ദുള്‍ ബഷീര്‍,ബേബി ജോസ് കാട്ട്‌ള,സോണിയ ഗിരി,സുജ സജീവ് കുമാര്‍,സെക്രട്ടറി ഒ എന്‍ അജിത്ത് കുമാര്‍,തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ഠാണവ് മുതല്‍ ബസ് സ്റ്റാന്റ് വരെ മനുഷ്യചങ്ങല തീര്‍ത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ദിനാഘോഷത്തോടനുബദ്ധമായി കഴിഞ്ഞ ദിവസം വിളംബര ജാഥയും ക്യാന്‍വാസ് ഡ്രോയിംഗ് ,ഗവ മോഡല്‍ ബോയ്സ് സ്‌കൂളിലെ വിഎച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ നാടന്‍പാട്ട് ,നാടകം, ഫ്ലാഷ് മോബ് എന്നിവ ഉണ്ടായിരിന്നു.
കടകളില്‍ പരിശോധന; 72 കിലോ പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ 50 മൈക്രോണില്‍ താഴെയുള്ള 72.150 കിലോഗ്രാം പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുത്തു. മാര്‍ക്കറ്റ് പരിസരത്തും തൃശ്ശൂര്‍ റോഡിലുമുള്ള കടകളിലായിരുന്നു പരിശോധന. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ്കുട്ടി എമ്മിന്റെ നേതൃത്വത്തില്‍ എച്ച്.ഐ.മാരായ സലില്‍ കെ., ഷീല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ രാകേഷ്, രമാദേവി, അനില്‍ കെ.എന്‍., എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ വ്യക്തമാക്കി.
പെട്രോളിയം വില വര്‍ദ്ധനവില്‍ പ്രതിഷേധം
ഇരിങ്ങാലക്കുട – പെട്രോളിന്റെയും ഡിസലിന്റെയും റെക്കോര്‍ഡ് വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍സ്റ്റേഷനു മുമ്പില്‍ പ്രതിഷേധസമരം നടത്തി.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില മാറ്റമില്ലാതെ തുടരുമ്പോഴും രാജ്യത്ത് പെട്രോള്‍ വില അടിക്കടി വര്‍ദ്ധിപ്പിക്കുന്ന എണ്ണക്കമ്പനികളെ നിയന്ത്രിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ ഭാഗമാണെന്ന് സമരത്തില്‍ ആരോപണമുയര്‍ന്നു.മേഖലാ പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റി അംഗം എ.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു.പി.ആര്‍റോഷന്‍,പി.എന്‍.പ്രേമന്‍,ഇ.ജി.റാണി,കെ.കെ.സിന്ധ്യ എന്നിവര്‍ സംസാരിച്ചു.
80-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഐരാറ്റ് വീട്ടില്‍ ഐ കെ കമലാക്ഷനും കുടുംബത്തിനും എല്ലാവിധ ആശംസകളും
80-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഐരാറ്റ് വീട്ടില്‍ ഐ കെ കമലാക്ഷനും കുടുംബത്തിനും എല്ലാവിധ ആശംസകളും
ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : എക്സൈസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാതല വിമുക്തി മിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിളംബര ജാഥ ബോയ്‌സ് സ്‌കൂളില്‍ നിന്നാരംഭിച്ച് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മി ഷിജു ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അനുബന്ധമായി സംഘടിപ്പിച്ച ക്യാന്‍വാസ് ഡ്രോയിംഗ് ക്യാന്‍വാസ് ക്യാപ്ഷന്‍ മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് നിര്‍വ്വഹിച്ചു.തുടര്‍ന്ന് ഗവ മോഡല്‍ ബോയ്സ് സ്‌കൂളിലെ വിഎച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ നാടന്‍പാട്ട് ,നാടകം, ഫ്ലാഷ് മോബ് എന്നിവ ഉണ്ടായിരിന്നു. വ്യാഴാഴ്ച ആയിരങ്ങള്‍ അണിനിരക്കുന്ന മനുഷ്യ ചങ്ങല ഉണ്ടായിരിക്കും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാനവാസ് , നഗരസഭാ കൗണ്‍സിലര്‍മാരായ എം ആര്‍ ഷാജു, അഡ്വ. വി സി വര്‍ഗ്ഗീസ്, സോണിയ ഗിരി, സിന്ധു ബൈജന്‍, ബിജി യജകുമാര്‍, സുജ സജീവ്കുമാര്‍, നഗരസഭാ സെക്രട്ടറി ഓ.എന്‍ അജിത്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളുമായി സി.റോസ് ആന്റോയുടെ വൃക്കദാനം നാളെ നടക്കും
ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവത്തിന്റെ കൊടിയേറ്റം നടന്നു :ഷഷ്ഠി ജനുവരി 23ന്
ഇരിങ്ങാലക്കുട : എസ്. എന്‍. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവത്തിന്റെ കൊടിയേറ്റം നടന്നു. ജനുവരി 23 ചൊവ്വാഴ്ചയാണ് ഷഷ്ഠി. വൈകീട്ട് 7 നും 7:30 നും മദ്ധ്യേ പെരിങ്ങോട്ടുകര ശ്രീനാരായണാ ആശ്രമത്തിലെ ബ്രഹ്മശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികളുടെ സാന്നിധ്യത്തില്‍ പറവൂര്‍ രാഗേഷ് തന്ത്രി കൊടിയേറ്റം നിര്‍വ്വഹിച്ചു. ഷഷ്ഠി മഹോത്സവത്തിനോടനുബന്ധിച്ച നാടക മത്സരങ്ങള്‍ ജനുവരി 15ന് സിനിമാതാരം ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്തു.നാടക മത്സരത്തിന് മുന്‍പായി എസ് എന്‍ ബി എസ് സമാജം പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറും.കൊടിയേറ്റം മുതല്‍ ഉത്സവം വരെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും.22ന് നാടക മത്സരസമാപനം എം എല്‍ എ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്യും.സിനിമാസംവിധായകന്‍ ജിജു അശോകന്‍ സമ്മാനദാനം നിര്‍വഹിയ്ക്കും.ഉത്സവദിനമായ 23ന് പ്രാദേശിക ഉത്സവാഘോഷകമ്മിറ്റികളായ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാറ്റുമുറി, കോമ്പാറ വിഭാഗം എന്നിവരുടെ കാവടി വരവ് 8 മണിക്ക് ആരംഭിച്ച് 12:30 മുതല്‍ ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ച് 2:25ന് അഭിഷേകത്തോടുകൂടി അവസാനിക്കുന്നു. രാത്രി 8 മണി മുതല്‍ ഉത്സവാഘോഷ കമ്മിറ്റികളുടെ ഭസ്മക്കാവടി വരവ് ആരംഭിച്ച് രാത്രി 2:40ന് അവസാനിക്കുന്നു.ഉച്ചതിരിഞ്ഞു 3:30ന് ആനകളുടെ പൂരം എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. കലാമണ്ഡലം ശിവദാസ് & പാര്‍ട്ടിയുടെ മേളവും ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും ഉണ്ടായിരിക്കും. ജനുവരി 22 ന് പള്ളിവേട്ടയും 24 ന് ആറാട്ടും നടത്തും.സമാജം പ്രസിഡണ്ട് എം.കെ.വിശ്വംഭരന്‍, വൈസ് പ്രസി#ണ്ട് പ്രവികുമാര്‍ ചെറാക്കുളം,സെക്രട്ടറി സി.വി.രാമാനന്ദന്‍, ട്രഷറര്‍ ഗോരി മണമാടത്തില്‍,സിബിന്‍ കൂനാക്കംപ്പിളളി,സത്യന്‍ തറയില്‍,വിജു കൊറ്റിക്കല്‍,സജീവന്‍ എലിഞ്ഞിക്കോടന്‍, ക്ഷേത്രംമേല്‍ശാന്തി മണി, ക്ഷേത്രം ശാന്തി ശരണ്‍ എന്നിവര്‍ കൊടിയേറ്റത്തിന് മേല്‍ നോട്ടം വഹിച്ചു.
ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി.
ഇരിങ്ങാലക്കുട : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ആല്‍തറക്കല്‍ ധര്‍ണ്ണ നടത്തി.ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, വി.സി വര്‍ഗ്ഗീസ്, പി കെ അബ്ദുള്‍ ബഷീര്‍, സുജ സജീവ് കുമാര്‍,എം ആര്‍ ഷാജു, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ,സോമന്‍ ചിറ്റയത്ത്,ബൈജു കുറ്റിക്കാടന്‍, ഐ ആര്‍ ജെയിംസ്,എല്‍ ഡി ആന്റൊ, അഡ്വ: നിധിന്‍ ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു
കൗണ്‍സില്‍ തര്‍ക്കത്തില്‍ മുങ്ങി : അജണ്ടകള്‍ ആരംഭിയ്ക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ബി ജെ പി അംഗങ്ങള്‍ ഇറങ്ങിപ്പോയി.
ഇരിങ്ങാലക്കുട : കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ ആരംഭിയ്ക്കാന്‍ വൈകിയതിനാല്‍ ബി ജെ പി അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ആരംഭിക്കേണ്ട കൗണ്‍സില്‍ യോഗം എല്‍ ഡി എഫ് ,യു ഡി എഫ് തകര്‍ക്കത്തില്‍ മുങ്ങി നീണ്ട് പോവുകയായിരുന്നു.ഉച്ചയ്ക്ക് 1മണി ആയിട്ടും തര്‍ക്കങ്ങള്‍ അവസാനിക്കാത്തതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ യോഗം താല്‍കാലികമായി പിരിച്ച് വീട്ടു.തുടര്‍ന്ന് 2 മണിയോടെ ആരംഭിച്ച യോഗത്തില്‍ വീണ്ടും തര്‍ക്കങ്ങള്‍ തുടരുകയും ചെയ്തു.മാടായികോണത്തേ സ്വകാര്യ വ്യക്തിയെ കടയുടെ പെര്‍മിറ്റിനായി 56 തവണ മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ കയറ്റി ഇറക്കി ഇത് വരെ പെര്‍മിറ്റ് നല്‍കാത്ത നടപടിയിലെ അഴിമതിയാണ് തര്‍ക്കത്തിന് പ്രധാന കാരണമായത്.തര്‍ക്കം മൂലം 2:30നു ശേഷവും കൗണ്‍സിലില്‍ അജണ്ട ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി .ജെ.പി. കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, രമേശ് വാര്യര്‍, അമ്പിളി ജയന്‍ എന്നിവര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.19 അംഗങ്ങള്‍ ഉള്ള യുഡിഎഫ് ന് കൗണ്‍സില്‍ നടത്താന്‍ അറിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്നാവശ്യപ്പെട്ടായിരുന്നു ബി ജെ പി അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്.ബുധനാഴ്ച്ച ചേര്‍ന്ന കൗണ്‍സിലില്‍ 19 അജണ്ടകളായിരുന്നു ചര്‍ച്ചക്കായി ഉണ്ടായിരുന്നത്.
റോഡ് നിര്‍മ്മാണം പാതിവഴിയില്‍ : ഫെയ്‌സ്മാസ്‌ക്കുനല്‍കി പ്രതീകാത്മക സമരം
കാട്ടൂര്‍ ; ഹൈസ്‌ക്കൂള്‍ ജംഗ്ഷന്‍ മുതല്‍ നെടുംപുര സെന്റര്‍ വരെയുള്ള ഭാഗത്ത് റോഡ്പണിയുമായി ബന്ധപ്പെട്ട് വളവുകള്‍ ഉള്‍പ്പെടെ പലഭാഗങ്ങളും യാതൊരു രീതിയിലുള്ള സുരക്ഷാ നിര്‍ദ്ദശങ്ങളും വെക്കാതെ വെട്ടിപൊളിച്ചിട്ടിരിക്കുന്നത് പ്രതിഷേധത്തിനിടയാക്കി.വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിധം പൊടി ശല്യം വ്യാപകമായതാണ് പ്രതിക്ഷധത്തിനു കാരണമായിരിക്കുന്നത് .പലകാരണങ്ങളും പറഞ്ഞ് റോഡ് നിര്‍മ്മാണം നിലച്ചിരിക്കുന്ന അവസ്ഥയിലുമാണ്.സാമൂഹികാരോഗ്യകേന്ദ്രം കൂടി നിലകൊള്ളുന്ന പ്രദേശമായതിനാല്‍ വിഷയത്തിന് കൂടുതല്‍ പ്രാധാന്യംമേറുന്നു. സംഭവത്തിന്റെ ഗൗരവത്തെ അധികാരികള്‍ മുഖവിലക്കെടുക്കാത്തതിലും,പരിഹാരനടപടികള്‍ കൈക്കൊള്ളാത്തതിലും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ഫെയ്‌സ്മാസ്‌ക്കുനല്‍കി പ്രതീകാത്മക സമരവും, പ്രതിക്ഷേധ പ്രകടനവും നടത്തി മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ്,കിരണ്‍ ഒറ്റാലി ,ധീരജ്‌തേറാട്ടില്‍,ഷെമീര്‍ പടവലപറമ്പില്‍,ബ്ലോക്ക്‌മെമ്പര്‍ അംബുജരാജന്‍,മെമ്പര്‍മാരായ അമീര്‍ തൊപ്പിയില്‍,ബെറ്റിജോസ്, സി എല്‍ ജോയ്,എംഐ അഷ്‌റഫ് തുങ്ങിയവര്‍ നേതൃത്ത്വം നല്‍കി
തരിശ് കിടന്ന പാടത്ത് ജൈവകൃഷിയിറക്കിയ യുവകര്‍ഷകന്‍ കൊയ്യാന്‍ സാധിക്കാതെ നട്ടംതിരിയുന്നു.
ഇരിങ്ങാലക്കുട : 15 വര്‍ഷം തരിശായി കിടന്ന പാടം പാട്ടത്തിന് ഏറ്റെടുത്ത് ജൈവ കൃഷി നടത്തിയ പാടം കൊയ്ത് മെഷ്യന്‍ തടഞ്ഞ് തിരച്ചയച്ചതിനാല്‍ കൊയ്യാനാകെ നെല്ല് നാശമാകുന്നു.ഇരിങ്ങാലക്കുട നഗരസഭയുടെയും കാറളം പഞ്ചായത്തിന്റെയും അതിര്‍ത്തിയില്‍പ്പെട്ട കൊരുമ്പിശ്ശേരി കൊരുമ്പ്ക്കാവ് പാടശേഖരത്തില്‍ കൃഷി ചെയ്ത നാടകകലാകാരന്‍ കൂടിയായ മധു പള്ളിപ്പാട്ടിനാണ് ഇത്തരമവസ്ഥയുണ്ടായിരിക്കുന്നത്.രണ്ടാഴ്ച്ച മുന്‍പാണ് നെല്ല് കൊയ്യുന്നതിനായി കൊയ്ത് യന്ത്രം പാടത്തേയ്ക്ക് കൊണ്ട് വന്നത് എന്നാല്‍ കൊയ്ത് യന്ത്രം ഓടിയ്ക്കുന്നതിനാല്‍ പാടത്തേയ്ക്ക് ഉള്ള റോഡ് തകരാറിലാകും എന്ന് പറഞ്ഞ് സ്ഥലം അധികൃതര്‍ പോലിസിന്റെ സഹായത്താല്‍ യന്ത്രം പിടിച്ചെടുക്കുകയും 10000 രൂപ പിഴ ഈടാക്കുകയും ചെയ്തു.കൊയ്യാന്‍ പാകമായ പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി ചെയ്ത അതിയാന്‍ പട്ടാമ്പി വിഭാഗത്തില്‍ പെട്ട നെല്ല് അടര്‍ന്ന് വീണ് മുളച്ച് തുടങ്ങിയിരിക്കുന്നു.രാസവളങ്ങള്‍ ഒന്നും ഉപയോഗിയ്ക്കാതെ വെച്ചൂര്‍ പശുക്കളുടെ ചാണകം പ്രധാനവളമായി ഉപയോഗിച്ച ഉയര്‍ന്ന നിലവാരമുള്ള നെല്ലാണ് ഇത്തരത്തില്‍ പാഴായിപോകുന്നത്.തരിശ് ഭൂമിയിലെ കൃഷി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ കാലത്ത് ഇത്തരമെരു അനുഭവം വേദനാജനകമാണെന്നാണ് ഈ യുവകര്‍ഷകന്റെ ഭാഷ്യം.