കൗണ്‍സില്‍ തര്‍ക്കത്തില്‍ മുങ്ങി : അജണ്ടകള്‍ ആരംഭിയ്ക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ബി ജെ പി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

501
Advertisement

ഇരിങ്ങാലക്കുട : കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ ആരംഭിയ്ക്കാന്‍ വൈകിയതിനാല്‍ ബി ജെ പി അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ആരംഭിക്കേണ്ട കൗണ്‍സില്‍ യോഗം എല്‍ ഡി എഫ് ,യു ഡി എഫ് തകര്‍ക്കത്തില്‍ മുങ്ങി നീണ്ട് പോവുകയായിരുന്നു.ഉച്ചയ്ക്ക് 1മണി ആയിട്ടും തര്‍ക്കങ്ങള്‍ അവസാനിക്കാത്തതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ യോഗം താല്‍കാലികമായി പിരിച്ച് വീട്ടു.തുടര്‍ന്ന് 2 മണിയോടെ ആരംഭിച്ച യോഗത്തില്‍ വീണ്ടും തര്‍ക്കങ്ങള്‍ തുടരുകയും ചെയ്തു.മാടായികോണത്തേ സ്വകാര്യ വ്യക്തിയെ കടയുടെ പെര്‍മിറ്റിനായി 56 തവണ മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ കയറ്റി ഇറക്കി ഇത് വരെ പെര്‍മിറ്റ് നല്‍കാത്ത നടപടിയിലെ അഴിമതിയാണ് തര്‍ക്കത്തിന് പ്രധാന കാരണമായത്.തര്‍ക്കം മൂലം 2:30നു ശേഷവും കൗണ്‍സിലില്‍ അജണ്ട ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി .ജെ.പി. കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, രമേശ് വാര്യര്‍, അമ്പിളി ജയന്‍ എന്നിവര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.19 അംഗങ്ങള്‍ ഉള്ള യുഡിഎഫ് ന് കൗണ്‍സില്‍ നടത്താന്‍ അറിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്നാവശ്യപ്പെട്ടായിരുന്നു ബി ജെ പി അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്.ബുധനാഴ്ച്ച ചേര്‍ന്ന കൗണ്‍സിലില്‍ 19 അജണ്ടകളായിരുന്നു ചര്‍ച്ചക്കായി ഉണ്ടായിരുന്നത്.

Advertisement