തരിശ് കിടന്ന പാടത്ത് ജൈവകൃഷിയിറക്കിയ യുവകര്‍ഷകന്‍ കൊയ്യാന്‍ സാധിക്കാതെ നട്ടംതിരിയുന്നു.

519
Advertisement

ഇരിങ്ങാലക്കുട : 15 വര്‍ഷം തരിശായി കിടന്ന പാടം പാട്ടത്തിന് ഏറ്റെടുത്ത് ജൈവ കൃഷി നടത്തിയ പാടം കൊയ്ത് മെഷ്യന്‍ തടഞ്ഞ് തിരച്ചയച്ചതിനാല്‍ കൊയ്യാനാകെ നെല്ല് നാശമാകുന്നു.ഇരിങ്ങാലക്കുട നഗരസഭയുടെയും കാറളം പഞ്ചായത്തിന്റെയും അതിര്‍ത്തിയില്‍പ്പെട്ട കൊരുമ്പിശ്ശേരി കൊരുമ്പ്ക്കാവ് പാടശേഖരത്തില്‍ കൃഷി ചെയ്ത നാടകകലാകാരന്‍ കൂടിയായ മധു പള്ളിപ്പാട്ടിനാണ് ഇത്തരമവസ്ഥയുണ്ടായിരിക്കുന്നത്.രണ്ടാഴ്ച്ച മുന്‍പാണ് നെല്ല് കൊയ്യുന്നതിനായി കൊയ്ത് യന്ത്രം പാടത്തേയ്ക്ക് കൊണ്ട് വന്നത് എന്നാല്‍ കൊയ്ത് യന്ത്രം ഓടിയ്ക്കുന്നതിനാല്‍ പാടത്തേയ്ക്ക് ഉള്ള റോഡ് തകരാറിലാകും എന്ന് പറഞ്ഞ് സ്ഥലം അധികൃതര്‍ പോലിസിന്റെ സഹായത്താല്‍ യന്ത്രം പിടിച്ചെടുക്കുകയും 10000 രൂപ പിഴ ഈടാക്കുകയും ചെയ്തു.കൊയ്യാന്‍ പാകമായ പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി ചെയ്ത അതിയാന്‍ പട്ടാമ്പി വിഭാഗത്തില്‍ പെട്ട നെല്ല് അടര്‍ന്ന് വീണ് മുളച്ച് തുടങ്ങിയിരിക്കുന്നു.രാസവളങ്ങള്‍ ഒന്നും ഉപയോഗിയ്ക്കാതെ വെച്ചൂര്‍ പശുക്കളുടെ ചാണകം പ്രധാനവളമായി ഉപയോഗിച്ച ഉയര്‍ന്ന നിലവാരമുള്ള നെല്ലാണ് ഇത്തരത്തില്‍ പാഴായിപോകുന്നത്.തരിശ് ഭൂമിയിലെ കൃഷി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ കാലത്ത് ഇത്തരമെരു അനുഭവം വേദനാജനകമാണെന്നാണ് ഈ യുവകര്‍ഷകന്റെ ഭാഷ്യം.