ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.

702

ഇരിങ്ങാലക്കുട : എക്‌സൈസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാതല വിമുക്തി മിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിളംബര ജാഥ ബോയ്‌സ് സ്‌കൂളില്‍ നിന്നാരംഭിച്ച് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മി ഷിജു ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അനുബന്ധമായി സംഘടിപ്പിച്ച ക്യാന്‍വാസ് ഡ്രോയിംഗ് ക്യാന്‍വാസ് ക്യാപ്ഷന്‍ മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് നിര്‍വ്വഹിച്ചു.തുടര്‍ന്ന് ഗവ മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വിഎച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ നാടന്‍പാട്ട് ,നാടകം, ഫ്‌ലാഷ് മോബ് എന്നിവ ഉണ്ടായിരിന്നു. വ്യാഴാഴ്ച ആയിരങ്ങള്‍ അണിനിരക്കുന്ന മനുഷ്യ ചങ്ങല ഉണ്ടായിരിക്കും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാനവാസ് , നഗരസഭാ കൗണ്‍സിലര്‍മാരായ എം ആര്‍ ഷാജു, അഡ്വ. വി സി വര്‍ഗ്ഗീസ്, സോണിയ ഗിരി, സിന്ധു ബൈജന്‍, ബിജി യജകുമാര്‍, സുജ സജീവ്കുമാര്‍, നഗരസഭാ സെക്രട്ടറി ഓ.എന്‍ അജിത്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement