പെട്രോളിയം വില വര്‍ദ്ധനവില്‍ പ്രതിഷേധം

463
Advertisement

ഇരിങ്ങാലക്കുട – പെട്രോളിന്റെയും ഡിസലിന്റെയും റെക്കോര്‍ഡ് വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍സ്റ്റേഷനു മുമ്പില്‍ പ്രതിഷേധസമരം നടത്തി.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില മാറ്റമില്ലാതെ തുടരുമ്പോഴും രാജ്യത്ത് പെട്രോള്‍ വില അടിക്കടി വര്‍ദ്ധിപ്പിക്കുന്ന എണ്ണക്കമ്പനികളെ നിയന്ത്രിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ ഭാഗമാണെന്ന് സമരത്തില്‍ ആരോപണമുയര്‍ന്നു.മേഖലാ പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റി അംഗം എ.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു.പി.ആര്‍റോഷന്‍,പി.എന്‍.പ്രേമന്‍,ഇ.ജി.റാണി,കെ.കെ.സിന്ധ്യ എന്നിവര്‍ സംസാരിച്ചു.

Advertisement