ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ വാര്‍ഷികാ ദിനാഘോഷം സംഘടിപ്പിച്ചു.

588
Advertisement

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌ക്കൂള്‍ വാര്‍ഷികാ ദിനാഘോഷവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയപ്പും, വിദ്യാലയത്തിലെ പ്രവര്‍ത്തന മികവിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാര വിതരണത്തിന്റെയും ഉല്‍ഘാടനം ഇരിഞ്ഞാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ റവ ഡോ ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കലാകായിക മല്‍സരങ്ങളില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണ പതക്കം നല്‍കി അനുമോദിച്ചു. വിരമിക്കുന്ന അധ്യാപകരായ പ്രധാന അധ്യാപിക ഷേര്‍ളി ജോര്‍ജ്ജ്, കെ എ ബിയാട്രീസ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനം കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോര്‍ജ്ജ് പാറമ്മേന്‍ നിര്‍വഹിച്ചു.ഡിഇഒ ഉഷറാണി പി, കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത്, പള്ളി ട്രസ്റ്റി ഇ ടി ജോണ്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ ഡി റെക്ടി, സ്‌കൂള്‍ ലീഡര്‍ ടി സി ബിജു, ഒ എസ് എ പ്രസിഡന്റ് ജിയോ പോള്‍, ജാന്‍സി ടീച്ചര്‍, ഫസ്റ്റ് അസ്സിസ്റ്റന്റ് ലിസി സി എ എന്നിവര്‍ പ്രസംഗിച്ചു.

Advertisement