ലഹരിക്കെതിരെ ഇരിങ്ങാലക്കുടയില്‍ മനുഷ്യചങ്ങല

798
Advertisement

ഇരിങ്ങാലക്കുട : എക്സൈസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാതല വിമുക്തി മിഷന്‍ ഉദ്ഘാടനം നടത്തി. ബോയ്സ് സ്‌കൂളില്‍ നടന്ന ചടങ്ങ് എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മി ഷിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷാനവാസ് ലഹരിവിരുദ്ധ സന്ദേശം നല്‍കി.വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍.കൗണ്‍സിലര്‍മാരായ വി സി വര്‍ഗ്ഗീസ്,മീനാക്ഷി ജോഷി,പി എ അബ്ദുള്‍ ബഷീര്‍,ബേബി ജോസ് കാട്ട്‌ള,സോണിയ ഗിരി,സുജ സജീവ് കുമാര്‍,സെക്രട്ടറി ഒ എന്‍ അജിത്ത് കുമാര്‍,തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ഠാണവ് മുതല്‍ ബസ് സ്റ്റാന്റ് വരെ മനുഷ്യചങ്ങല തീര്‍ത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ദിനാഘോഷത്തോടനുബദ്ധമായി കഴിഞ്ഞ ദിവസം വിളംബര ജാഥയും ക്യാന്‍വാസ് ഡ്രോയിംഗ് ,ഗവ മോഡല്‍ ബോയ്സ് സ്‌കൂളിലെ വിഎച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ നാടന്‍പാട്ട് ,നാടകം, ഫ്ലാഷ് മോബ് എന്നിവ ഉണ്ടായിരിന്നു.

 

Advertisement