റോഡ് നിര്‍മ്മാണം പാതിവഴിയില്‍ : ഫെയ്‌സ്മാസ്‌ക്കുനല്‍കി പ്രതീകാത്മക സമരം

427
Advertisement

കാട്ടൂര്‍ ; ഹൈസ്‌ക്കൂള്‍ ജംഗ്ഷന്‍ മുതല്‍ നെടുംപുര സെന്റര്‍ വരെയുള്ള ഭാഗത്ത് റോഡ്പണിയുമായി ബന്ധപ്പെട്ട് വളവുകള്‍ ഉള്‍പ്പെടെ പലഭാഗങ്ങളും യാതൊരു രീതിയിലുള്ള സുരക്ഷാ നിര്‍ദ്ദശങ്ങളും വെക്കാതെ വെട്ടിപൊളിച്ചിട്ടിരിക്കുന്നത് പ്രതിഷേധത്തിനിടയാക്കി.വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിധം പൊടി ശല്യം വ്യാപകമായതാണ് പ്രതിക്ഷധത്തിനു കാരണമായിരിക്കുന്നത് .പലകാരണങ്ങളും പറഞ്ഞ് റോഡ് നിര്‍മ്മാണം നിലച്ചിരിക്കുന്ന അവസ്ഥയിലുമാണ്.സാമൂഹികാരോഗ്യകേന്ദ്രം കൂടി നിലകൊള്ളുന്ന പ്രദേശമായതിനാല്‍ വിഷയത്തിന് കൂടുതല്‍ പ്രാധാന്യംമേറുന്നു. സംഭവത്തിന്റെ ഗൗരവത്തെ അധികാരികള്‍ മുഖവിലക്കെടുക്കാത്തതിലും,പരിഹാരനടപടികള്‍ കൈക്കൊള്ളാത്തതിലും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ഫെയ്‌സ്മാസ്‌ക്കുനല്‍കി പ്രതീകാത്മക സമരവും, പ്രതിക്ഷേധ പ്രകടനവും നടത്തി മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ്,കിരണ്‍ ഒറ്റാലി ,ധീരജ്‌തേറാട്ടില്‍,ഷെമീര്‍ പടവലപറമ്പില്‍,ബ്ലോക്ക്‌മെമ്പര്‍ അംബുജരാജന്‍,മെമ്പര്‍മാരായ അമീര്‍ തൊപ്പിയില്‍,ബെറ്റിജോസ്, സി എല്‍ ജോയ്,എംഐ അഷ്‌റഫ് തുങ്ങിയവര്‍ നേതൃത്ത്വം നല്‍കി

Advertisement