സാമൂഹ്യ വനവത്കരണ വകുപ്പിന് വിത്തുകള്‍ കൈമാറി.

521
Advertisement

കരൂപ്പടന്ന: ഹരിത കേരളം പദ്ധതിക്ക് വേണ്ടി വളളിവട്ടം ചെറുകിട ഭൂവുടമ സംഘം സാമൂഹ്യ വനവത്കരണ വകുപ്പ് ചാലക്കുടി റേഞ്ചിന് വിത്തുകള്‍ കൈമാറി.ജൈവ കര്‍ഷകന്‍ സലീം കാട്ടകത്ത് ശേഖരിച്ച വിത്തുകളാണ് സോഷ്യല്‍ ഫോറസ്ട്രി ചാലക്കുടി റെയ്ഞ്ച് ഓഫീസര്‍ ഇ.എസ്.സദാനന്ദന്‍ ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുശാന്തില്‍ നിന്ന് ഏറ്റുവാങ്ങിയത്. സലീംകാട്ടകത്തിന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ എ.ആര്‍.രാമദാസ് അധ്യക്ഷത വഹിച്ചു.സാലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.വിജയന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.മോഹനന്‍, ഷണ്‍മുഖന്‍ പുവ്വത്തും കടവില്‍, ഫോറസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ട കത്ത് സലീം എന്നിവര്‍ സംസാരിച്ചു.ഇലഞ്ഞി, പുന്നക്കുരു, വാളന്‍പുളി, സീതപ്പഴം തുടങ്ങിയ വിവിധ മരങ്ങളുടെ വിത്തുകളാണ് കൈമാറിയത്.

Advertisement