ഇരിങ്ങാലക്കുട : പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കുക,അവശ്യസാധനങ്ങളുടെ വിലകയറ്റം തടയുക,സ്ത്രികള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് കെ ടി യു വിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫിസിലേയക്ക് മാര്‍ച്ച് നടത്തി.കേന്ദ്രകമ്മിറ്റി അംഗം ലളിത ബാലന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം മല്ലിക അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വത്സല ബാബു,കെ വി മദനന്‍,കെ കെ സുരേഷ് ബാബു,എ ആര്‍ പീതാംബരന്‍,സുമ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
സാഹിത്യചര്‍ച്ചാവേദി ‘സര്‍ഗജാലകം’ത്തിന് ആസ്വദകര്‍ ഏറുന്നു.
കാട്ടൂര്‍ : ഗ്രാമം കലാസാംസ്‌ക്കാരിക വേദീയുടെ ആഭിമുഖ്യത്തിലുള്ള പ്രതിമാസ സാഹിത്യചര്‍ച്ചാവേദി ‘സര്‍ഗജാലകം’ പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ചു.കേരള കലാപീഠം പാക്കനാര്‍ സാഹിത്യ പുരസ്‌കാരത്തിനര്‍ഹമായ ‘കൊലമുറി’ എന്ന നോവലിന്റെ രചയിതാവ് ശ്രീ.രാജേഷ് തെക്കിനിയേടത്തിന്റെ പുതിയ നോവലായ ‘നന്നങ്ങാടികള്‍’ എഴുത്തുകാരനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.ഹരി പരിചയപ്പെടുത്തി. തുടര്‍ന്നു നടന്ന കവിയരങ്ങില്‍ എഴുത്തുകാരായ രാധാകൃഷ്ണന്‍ വെട്ടത്ത്, സുനില്‍. പി.എന്‍, അരുണ്‍ ഗാന്ധിഗ്രാം എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതിയുടെ പുസ്തകപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
വഴിയാത്രക്കാര്‍ക്ക് കെണിയൊരുക്കി സംസ്ഥാന പാതയില്‍ കുഴിയെടുക്കല്‍
ഇരിങ്ങാലക്കുട : യാത്രക്കാര്‍ക്ക് കെണിയൊരുക്കി റോഡില്‍ വീണ്ടും കുഴിയെടുക്കല്‍.തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട മുതല്‍ കരുവന്നൂര്‍ വരെയുള്ള ഭാഗത്ത് രാത്രിയുടെ മറവിലാണ് വ്യാപകമായി മള്‍ട്ടിനാഷ്ണല്‍ കമ്പനികളുടെ ഫെബര്‍ ഓപ്റ്റിക്കല്‍ കേബിള്‍ വലിക്കുന്നതിനായി കുഴിയെടുക്കുന്നത്.നൂറ് മീറ്റര്‍ വ്യത്യാസത്തില്‍ 10 അടിയോളം താഴ്ച്ചയിലാണ് കുഴിയെടുക്കുന്നത്.പിന്നിട് അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴികള്‍ക്കിടയില്‍ തുരങ്കമാതൃകയില്‍ ഹോള്‍ നിര്‍മ്മിച്ച് കേബിള്‍ വലിക്കുകയാണ്.റോഡിലേയ്ക്ക് കയറിയാണ് പലയിടങ്ങളിലും കുഴികള്‍ നിര്‍മ്മിക്കുന്നത്.രാത്രിയില്‍ കുഴിയെടുക്കല്‍ നടക്കുമ്പോഴും വേണ്ടത്ര അപകട സൂചനകള്‍ ഇല്ലാത്തതും യാത്രക്കാര്‍ക്ക് കെണിയാവുകയാണ്.കുഴികള്‍ മുടിയിരിക്കുന്നതും വേണ്ടത്ര സുരക്ഷയില്ലാത്തതും ഇരുചക്രവാഹനങ്ങള്‍ക്കടക്കം ഭീഷണിയായവുകയാണ്.സൈക്കിള്‍ യാത്രക്കാരടകം നിരവധി പേരാണ് കുഴികളില്‍ വീണ് അപകടത്തില്‍പെടുന്നത്.റോഡ് വെട്ടിപൊളിച്ച് നിര്‍മ്മിച്ച കുഴികള്‍ മണ്ണ് മാത്രം ഇട്ട് മൂടിയാണ് ഇവര്‍ പോകുന്നത് ഇത് പിന്നീട് വന്‍ ഗര്‍ത്തങ്ങളായി മാറുകയാണ് പതിവ്.
ഇരിങ്ങാലക്കുട മണ്ഡലത്തില്‍ എ ഐ വൈ എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട : ഫാസിസം സര്‍വ്വനാശമാണ്_സമരമാണ് പ്രതിരോധം എന്ന സന്ദേശമുയര്‍ത്തി മെയ് 13 ന് ആരംഭിച്ച എ ഐ വൈ എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആവേശ്വോജ്ജ്വല തുടക്കം.മണ്ഡലത്തിലെ മുഴുവന്‍ യൂണിറ്റുകളിലും മെമ്പര്‍ഷിപ്പിന് തുടക്കം കുറിച്ചു.യൂണിറ്റ് ഭാരവാഹികളും മുതിര്‍ന്ന കമ്മിറ്റികളിലെ ഭാരവാഹികളുടെയും നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ വിവിധ പ്രദേശങ്ങളിലിറങ്ങി.സംസ്ഥാനകമ്മിറ്റി അംഗവും ജില്ലാ ജോ.സെക്രട്ടറിയുമായ സഖാവ് കെ സി ബിജു പത്തനങ്ങാടി യൂണിററ് ,മണ്ഡലം സെക്രട്ടറി വി.ആര്‍.രമേഷ് ചെട്ടിയാല്‍ യൂണിററ് ,മണ്ഡലം പ്രസിഡന്റ് എ എസ് ബിനോയ് പഞ്ഞപ്പിള്ളി യൂണിററ്,ജില്ലാകമ്മിറ്റി അംഗം എം സുധീര്‍ദാസ് തൃത്താണിപാടം യൂണിററ് ,എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണുശങ്കര്‍ പോത്താനി യൂണിറ്റിലും സ്‌ക്വാഡുകള്‍ക്ക് നേതൃത്ത്വം നല്‍കി.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ കാരുണ്യത്തില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തേ വീടും പൂര്‍ത്തിയായി.
ഇരിഞ്ഞാലക്കുട : പുത്തന്‍ തലമുറയ്ക്ക് മാതൃക പാഠമാവുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.പഠനത്തോടൊപ്പം കൃഷി ചെയ്തും തട്ടുകട നടത്തിയും പോക്കറ്റ് മണിയില്‍ നിന്നു മിച്ചം വച്ചും പണം സ്വരുപിച്ച് അര്‍ഹരായ ഭവന രഹിതരെ കണ്ടെത്തി അവര്‍ക്ക് വീട് നീര്‍മ്മിച്ച് നല്‍കുകയാണവര്‍.ഇത്തരത്തില്‍ നിര്‍മ്മിച്ച മൂന്നാമത്തേ വീട് പൂമംഗലം പഞ്ചായത്തില്‍ പൂര്‍ത്തിയായി.പൂമംഗലം പഞ്ചായത്തിന്റെ പൂര്‍ണ്ണ സഹകരണത്തേട് കൂടിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പരേതയായ അനില സന്തോഷിന്റെ അമ്മയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കുമാണ് വീട് നിര്‍മ്മിച്ചത്.സ്‌നേഹത്തണല്‍ എന്ന പേരില്‍ നടത്തുന്ന പ്രൊജക്ടിന്റെ ഭാഗമായി മൂന്നാമത്തേ വീടാണ് ഇവര്‍ നിര്‍മ്മിച്ച് പൂര്‍ത്തിയാക്കി നല്‍കുന്നത്.പൂമംഗലം പഞ്ചായത്തിലെ മറ്റൊരു വീടിന്റെ വൈദ്യുതീകരണവും അവര്‍ ഏറ്റെടുത്തിട്ടുണ്ട്.പണം സ്വരുപിച്ച് നല്‍കുന്നതിനൊപ്പം തന്നേ നിര്‍മ്മാണത്തിലും വിദ്യാര്‍ത്ഥികളുടെ സഹായഹസ്തങ്ങള്‍ എത്തുന്നുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരായ അഞ്ജു ആന്റണി, ബീന സി.എ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കര്‍മപരിപാടികള്‍ ഒരുക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ സി ക്രിസ്റ്റി പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.
ഞാറ്റുവേല മഹോത്സവത്തിന് സംഘാടക സമിതി രൂപികരിച്ചു
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 7-ാംമത് ഞാറ്റുവേല മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ആരംഭിക്കുന്ന അനുബന്ധ പരിപാടികളും ജൂണ്‍ 15 മുതല്‍ 22 വരെ നടക്കുന്ന സപ്തദിന ഞാറ്റുവേല മഹോത്സവം വന്‍ വിജയമാക്കുവാന്‍ യോഗം തീരുമാനിച്ചു.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ യോഗം ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ഇന്ദിര തിലകന്‍,സരള വിക്രമന്‍,കെ സി ബിജു,ബാബു കെ എസ്,സന്ധ്യ നൈസണ്‍ തുടങ്ങിയവരും കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്രേറ്റര്‍ ഫാ.ജോണ്‍ പാലീയേക്കര,പ്രസ്‌ക്ലബ് പ്രസിഡന്റ് വി ആര്‍ സുകുമാരന്‍,കൂടല്‍മാണിക്യം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ ഇ ആര്‍ വിനോദ്,ബീന രഘു,എ ആര്‍ ഡേവീസ്,കെ ടി പീറ്റര്‍എന്നിവരും മുന്‍ എം പി സാവിത്രി ലക്ഷ്മണന്‍,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍,സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എ അബ്ദുള്‍ ബഷീര്‍,മീനാക്ഷി ജോഷി,വത്സല ശശി തുടങ്ങിയവര്‍ സംസാരിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഞാറ്റുവേല മഹോത്സവ പദ്ധതികള്‍ വിശദീകരിച്ചു.സോണിയ ഗിരി സ്വാഗതവും ടെല്‍സണ്‍ കെ പി നന്ദിയും പറഞ്ഞു.
ഗാനസമാഹാരം ഓഡിയോ പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട: ഖാദര്‍ പട്ടേപ്പാടം രചിച്ച നാല്‍പത് ഗാനങ്ങളുടെ ഓഡിയോ പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ഹരി ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുരേഷ് പി.കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. നളിനി ബാലകൃഷ്ണന്‍, കെ.കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാധരന്‍ മാസ്റ്റര്‍, എ.അനന്തപത്മനാഭന്‍, അസീസ്ബാവ, ജോജി ജോണ്‍സ്, പ്രസാദ് ഞെരുവശ്ശേരി, മുരളീധരന്‍, റിയാദ്, കെ.രാജലക്ഷ്മി എന്നിവര്‍ ഈണം നല്കിയ ഗാനങ്ങളൂടെ ആലാപനം സുജാത, പി.ജയചന്ദ്രന്‍, ജി.വേണുഗോപാല്‍, ശ്വേത,ബിജുനരായണന്‍, ഫ്രാങ്കോ, ഒ.യു.ബഷീര്‍, കല്ലറ ഗോപന്‍, കണ്ണൂര്‍ ശറീഫ്,രഹന, അഫ്‌സല്‍, മാര്‍ക്കോസ് തുടങ്ങിയവരാണു്. വിതരണം സൗജന്യം,ഫോണ്‍: 9288147061
തട്ടില്‍ പെരുമ്പിള്ളി അന്തോണി വര്‍ഗ്ഗീസ് ഭാര്യ ഫിലോമിന (54) നിര്യാതയായി.
പൊറുത്തിശ്ശേരി : തട്ടില്‍ പെരുമ്പിള്ളി അന്തോണി വര്‍ഗ്ഗീസ് ഭാര്യ ഫിലോമിന (54) നിര്യാതയായി.സംസ്‌ക്കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.മക്കള്‍ ഫില്‍വി,ഫില്‍സന്‍.മരുമക്കള്‍ ബിനോ ജോസഫ്,അഞ്ജു റോസ് ജോസഫ്.
അവിട്ടത്തൂര്‍ സ്‌പെയ്‌സ് ലൈബ്രറി ചരിത്ര ശാസ്ത്ര റഫറന്‍സ് ലൈബ്രറിയായി ഉയര്‍ത്തി.
അവിട്ടത്തൂര്‍ : ചരിത്ര ശാസ്ത്ര റഫറന്‍സ് ലൈബ്രറിയായി സ്‌പെയ്‌സ് ലൈബ്രറിയെ ഉയര്‍ത്തിതിന്റെ ഉദ്ഘാടനം എം എല്‍ എ കെ യു അരുണന്‍ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യ*ത വഹിച്ചു.പുസ്തകങ്ങളുടെ പ്രദര്‍ശനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര നിര്‍വഹിച്ചു.ബ്ലോക്ക് മെമ്പര്‍ തോമസ് കോലംങ്കണി,ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എന്‍ ഹരി,കെ പി രാഘവപൊതുവാള്‍,പി അപ്പു എന്നിവര്‍ പ്രസംഗിച്ചു.
നോണ്‍ ടീച്ചിംങ്ങ് സ്റ്റാഫ് ജില്ലാസമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു
ഇരിങ്ങാലക്കുട : കേരള എയ്ഡഡ് സ്‌കൂള്‍ ടീച്ചിംങ്ങ് സ്റ്റാഫ് അസോസിയേഷന്‍ വിദ്യഭ്യാസ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി ഐ ജോയ് അദ്ധ്യക്ഷത വഹിച്ചു.അനദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക,ഹയര്‍സെക്കന്ററി അനദ്ധ്യാപകരെ ഉടന്‍ നിയമിക്കുക,കലോത്സവ മാന്യൂവലില്‍ അനദ്ധ്യാപകരെ ഉള്‍പെടുത്തുക എന്നി ആവശ്യങ്ങള്‍ സമ്മേളനം ആവശ്യപ്പെട്ടു.കൗണ്‍സിലര്‍ സോണിയ ഗിരി,സംസ്ഥാന സെക്രട്ടറി എന്‍ വി മധു,വി എസ് സുരേഷ്,സി സി ഷാജു,പി എ ബിജു,ഐ സന്തോഷ്,കെ ഡി ജെസി എന്നിവര്‍ പ്രസംഗിച്ചു.സര്‍വീസില്‍ നിന്നും വിരമിച്ച അനദ്ധ്യാപകര്‍ക്കും സേവനമിത്ര അവാര്‍ഡ് ലഭിച്ച എം കെ ജോസഫിനെയും അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി ,പ്ലസ് ടു പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു.പുതിയ ഭാരവാഹികളായി വി ഐ ജോയ് (പ്രസിഡന്റ്).സജിന്‍ ആര്‍ കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്),പി എ ബിജു(സെക്രട്ടറി),പി ആര്‍ ബാബു (ജോ.സെക്രട്ടറി),ഐ സന്തോഷ് കുമാര്‍ (ട്രഷറര്‍),വനിതവിഭാഗം കണ്‍വീനര്‍ (ജെസി.കെ.ഡി) എന്നിവരെ തിരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഏകദിന പ്രാണായാമ ധ്യാനപരിശീലനം മെയ് 19 ന്
ഇരിങ്ങാലക്കുട : ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ചാരിറ്റബിള്‍ ട്രസ്റ്റ് കേരളയുടെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ആര്‍ഷയോഗ ഗുരുകുലം ട്രസ്റ്റ് ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ആചാര്യ എം സുരേന്ദ്രനാഥ് നയിക്കുന്ന ഏകദിന പ്രാണായാമ ധ്യാനപരിശീലനം മെയ് 19 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 4:30 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടത്തുന്നു.ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ജില്ലാ സെഷന്‍സ് ജഡ്ജ് ജി.ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഭക്ഷണം ഉള്‍പ്പെടെ രജിസ്ട്രേഷന്‍ ഫീ 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ഷയോഗ കേന്ദ്ര 9747430985 , 9961227515 എന്നി നമ്പറുകളില്‍ ബദ്ധപ്പെടേണ്ടതാണ്. പത്രസമ്മേളനത്തില്‍ ഷൈജു തെയ്യശേരി, ദിവ്യ ഷൈജു, കൃഷ്ണകുമാര്‍ സി, സോണി കൃഷ്ണകുമാര്‍, ഉമ സുകുമാരന്‍, അബ്ദുള്‍ ബഷീര്‍ പി എ , സുധീദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പരിധിയില്‍ ആദ്യത്തേ ആധുനിക ശ്മശാനം പ്രവര്‍ത്തനത്തിനൊരുങ്ങുന്നു
ഇരിങ്ങാലക്കുട : ആറടി മണ്ണില്‍ ചിതയൊരുക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കും മറ്റ് ബുദ്ധിമുട്ടുകള്‍ കാരണം സ്വന്തം സ്ഥലത്ത് സംസ്‌ക്കാരം നടത്താന്‍ കഴിയാത്തവര്‍ക്കും മറ്റ് നഗരസഭകളിലും മറ്റും ആധുനിക ശ്മശാനം നിര്‍മ്മിച്ചപ്പോള്‍ ഇരിങ്ങാലക്കുട നിവാസികള്‍ അത്തരമൊരു ശ്മാശാനം അന്യമായിരുന്നു.ഇതിന് പ്രതിവിധിയായി എസ് എന്‍ ബി എസ് സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ക്രിമിറ്റോറിയം നിര്‍മ്മാണം പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമാകുന്നു.ട്രംഞ്ചിംങ്ങ് ഗ്രണ്ടിന് സമീപത്ത് എസ് എന്‍ ബി എസ് സമാജത്തിന് ശ്മാശാന നടത്തപ്പിനായി അനുവദിച്ച് നല്‍കിയ ഭൂമിയിലാണ് ക്രിമിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്.2012 ആരംഭിച്ച ക്രിമിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുന്നതിന് നഗരസഭയില്‍ സമരങ്ങള്‍ വരെ നടത്തേണ്ടി വന്നിട്ടുണ്ട്.ഏകദേശം 1 കോടി ചിലവിലാണ് ക്രിമിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്.ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലോവറില്‍ പന്ത്രണ്ട് ഗ്യാസ് സിലണ്ടറുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കും.രണ്ട് ചേംബറുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കാവുന്ന തരത്തിലാണ് ക്രിമിറ്റോറിയം സജ്ജീകരിച്ചിരിക്കുന്നത്. ഒരു ചേംബര്‍ ഇപ്പോള്‍ സ്ഥാപിച്ചീട്ടുണ്ട്. 100 അടി ഉയരത്തിലാണ് പുറത്തേയ്ക്കുള്ള പുകകുഴല്‍ സ്ഥാപിച്ചിരിക്കുന്നത്.രണ്ട് മണിക്കൂര്‍ മാത്രമാണ് പരമാവധി ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ ആവശ്യമായി വരുക.രണ്ട് മാസത്തിനകം ബാക്കിയുള്ള പേപ്പര്‍ വര്‍ക്കുകള്‍ കൂടി പൂര്‍ത്തികരിച്ച് ക്രിമിറ്റോറിയം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാടുനിറഞ്ഞ് കെ.എല്‍.ഡി.സി. കനാല്‍; കൃഷിക്ക് ഭീഷണിയായി നീര്‍നായകളും നീലക്കോഴികളും
കാറളം: ചെമ്മണ്ട കായല്‍ പാടശേഖരത്തിലൂടെ കടന്നുപോകുന്ന കെ.എല്‍.ഡി.സി. കനാലില്‍ ചണ്ടിയും കാടും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടീട്ട് വര്‍ഷങ്ങളായി. പുല്ലത്തറ പാലം മുതല്‍ ചെമ്മണ്ട പാലം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് ഈ അവസ്ഥ. വര്‍ഷങ്ങളായി ഈ അവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ചണ്ടിയും കാടും നീക്കം ചെയ്യാന്‍ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കനാലിനുള്ളില്‍ കാടും മരങ്ങളും നിറഞ്ഞതോടെ നീലക്കോഴികളുടേയും നീര്‍നായ്ക്കളുടേയും ശല്യം രൂക്ഷമായതായി അവര്‍ ചൂണ്ടിക്കാട്ടി. കനാലിന് വടക്കുഭാഗത്ത് കൃഷിയിറക്കിയ രണ്ടുപേരുടെ നെല്ല് പൂര്‍ണ്ണമായും ഇവ നശിപ്പിച്ചുകളഞ്ഞു. ചെമ്മണ്ട കടുംപാട്ട് പാടശേഖരത്തില്‍ 140 ഏക്കറോളമാണ് കൃഷിസ്ഥലമുള്ളത്. പത്ത് മീറ്ററോളം വളര്‍ന്നുനില്‍ക്കുന്ന ഈ കാടും മരങ്ങളും നീക്കം ചെയ്ത് കെ.എല്‍.ഡി.സി. കനാല്‍ ഉപയോഗ്യമാക്കിയാലെ അടുത്ത പൂവ്വ് കൃഷി ചെയ്യാന്‍ കഴിയു. മാത്രമല്ല, കാടും ചെടികളും നീക്കം ചെയ്താല്‍ മാത്രമെ നീലക്കോഴികളുടേയും നീര്‍നായ്ക്കളുടെ ശല്യവും ഒഴിവാകു. അതിനാല്‍ എത്രയും പെട്ടന്ന് കനാല്‍ വ്യത്തിയാക്കി കൃഷിയേയും കനാലും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ന്യൂ ആരോമ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ കൃഷിമന്ത്രിക്കും എം.എല്‍.എ.ക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രികള്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട : കെ എസ് ആര്‍ ട്ടി സി സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച്ച ഉച്ചയോടെ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ സ്‌കൂട്ടര്‍ ഓട്ടോറിക്ഷയുടെ അടിയില്‍പെടുകയായിരുന്നു.പരിക്കേറ്റ കൊരുമ്പിശ്ശേരി സ്വദേശികളായ തറയില്‍ ചന്ദ്രന്‍ ഭാര്യ ഷീജ(39) മകള്‍ സാന്ദ്ര (14) എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍ദ്ധരരായ രോഗികള്‍ക്ക് ആശ്വസമായി ആര്‍ദ്രം പദ്ധതി ആരംഭിച്ചു.
ഇരിങ്ങാലക്കുട :ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍ദ്ധരരായ രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി മരുന്ന് നല്‍കുന്ന ആര്‍ദ്രം പദ്ധതി ഉദ്ഘാടനം ചെയ്തു.ഠാണാവിലുള്ള നീതി മെഡിക്കല്‍സിനു സമീപം മുന്‍ സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംഘം പ്രസിഡന്റ് അഡ്വ. എം എസ് അനില്‍കുമാര്‍ അദ്ധ്യക്ഷനായിരിന്നു.സംഘം വൈസ് പ്രസിഡന്റ് ടി വി ജോണ്‍സണ്‍,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍,ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി എ അബ്ദുള്‍ ബഷീര്‍,കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് വര്‍ഗ്ഗീസ് പുത്തനങ്ങാടി,ദയ ചാരിറ്റബീള്‍ ട്രസ്റ്റ് സെക്രട്ടറി ഷാറ്റോ കുരിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഞാറ്റുവേല മഹോത്സവം സ്വാഗതസംഘം രൂപീകരണയോഗം മെയ് 14 തിങ്കള്‍ 4 മണിയ്ക്ക്
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 7-ാംമത് ഞാറ്റുവേല മഹോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം 2018 മെയ് 14 ന് ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് കാത്തലിക് സെന്ററിലെ ജ്യോതിസ് കോളേജില്‍ വച്ച് നടക്കും.ജനപ്രതിനിധികള്‍,കലാ സാംസ്‌ക്കാരിക നായകര്‍,കര്‍ഷക പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ നാനതുറകളിലുള്ളവര്‍ സംഘാടകസമിതി യോഗത്തില്‍ പങ്കെടുക്കും.ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ആരംഭിക്കുന്ന അനുബന്ധ പരിപാടികളും ജൂണ്‍ 15 മുതല്‍ 22 വരെ നടക്കുന്ന സപ്തദിന ഞാറ്റുവേല മഹോത്സവം വിജയിപ്പിക്കുന്നതിനേ കുറിച്ച് ആലോചിക്കുന്നതിനും വിപുലമായ സംഘാടക സമിതി രൂപീകരണ യോഗത്തിലേയ്ക്ക് മണ്ണിനേ സ്‌നേഹിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നു.
മുരിയാട് മണ്ഡലം പൂല്ലൂര്‍ മേഖല കോണ്‍ഗ്രസ്സ് ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു
മുരിയാട് : മണ്ഡലം പൂല്ലൂര്‍ മേഖല ആരോഗ്യ സദസ്സിന്റെ ഉല്‍ഘാടനം കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് നിര്‍വഹിച്ചു.ആരോഗ്യ സദസ്സിന്റെ ഭാഗമായി നേത്രരോഗനിര്‍ണ്ണയ ക്യാമ്പും നിര്‍ധനരായ രോഗികള്‍ക് സൗജന്യമായി മരുന്നും തിമിര ശാസത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ചാലക്കുടി ഐവിഷന്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഓപ്പറേഷന്‍ ചെയ്ത് കൊടുക്കും ഇനിയും മനുഷരുടെ പൂര്‍ണ്ണമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ സനദ്ധ സേന രൂപികരിക്കുവാനും പ്രവര്‍ത്തിക്കാനും തീരുമാനിച്ചു മുരിയാട് മണ്ഡലം ജനറല്‍ സെക്രട്ടിയായ കെ കെ വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, ശശി കാരപ്പിള്ളി, വര്‍ഗ്ഗീസ് കൂനന്‍, ഷീജ നാരയാണന്‍, എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഫലം കണ്ടു : കൊറ്റനല്ലൂരില്‍ ഗതാഗതം പുനര്‍സ്ഥാപിച്ചു
കൊറ്റനെല്ലൂര്‍ : റോഡ് പൂര്‍ണ്ണമായും വട്ടം പൊളിച്ച് അശാസ്ത്രീയമായി കലുങ്ക് നിര്‍മ്മാണം നടത്തി രണ്ട് മാസക്കാലമായി നാട്ടുകാരുടെ കാല്‍ നടയാത്ര വരെ മുടക്കിയതിനെ കുറിച്ച് irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.ജനങ്ങളെ വെല്ലുവിളിച്ച് രാത്രിയില്‍ ജെ സി ബി കൊണ്ട് വന്ന് റോഡ് പൊളിച്ചിട്ട കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള യുവജനതാദള്‍ ഇരിഞ്ഞാലക്കുട മണ്ഢലം കമ്മിറ്റിയുടെ പ്രതിഷേധം കൂടിയാണ് ഫലപ്രാപ്തി കൈവരിച്ചത്. നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് നടന്ന നിര്‍മ്മാണ രീതി ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. പത്ര – ദൃശ്യ – സോഷ്യല്‍ മീഡിയകള്‍ ഒരുമിച്ച് കൈകോര്‍ത്തപ്പോള്‍ 3 ദിവസത്തിനുള്ളില്‍ പ്രവൃത്തി നടത്തി റോഡ് ഗതാഗതത്തിനായ് തുറന്ന് കൊടുത്തു.
ഇരിങ്ങാലക്കുട സേവാഭാരതി ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ കല്ലിടല്‍ നടന്നു
ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയ്ക്ക് പൊറുത്തിശ്ശേരിയിലെ സുന്ദരനും മുരിയാടിലെ വനജ ആണ്ടവനും ദാനമായി നല്‍കിയ 95 സെന്റ് സ്ഥലത്ത് വീട് വയ്ക്കുന്നതിനുള്ള അപേക്ഷകരില്‍ നിന്നും അര്‍ഹരായ 24 പേരെ കണ്ടെത്തി അതില്‍ നിന്നും ആദ്യഘട്ടമായി നിര്‍മ്മിക്കുന്ന 5 വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു.ചെമ്മണ്ട സുബ്രഹ്മുണ്യ സ്വാമി ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങില്‍ രാജ്യസഭാ എം പി വി മുരളിധരന്‍ കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു.ചടങ്ങില്‍ ഇലട്രിക് കോണ്‍ട്രാക്ടര്‍ അലിസാബ്രി,വെട്ടിക്കര നനദുര്‍ഗ്ഗ ക്ഷേത്രട്രസ്റ്റി കെ എന്‍ മേനോന്‍ എന്നിവരെ ആദരിച്ചു.സേവാഭാരതി സംസ്ഥാന സെക്രട്ടറി യു എന്‍ ഹദിദാസ് സേവാ സന്ദേശം നല്‍കി.സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി ഹരിദാസ് സ്വാഗതവും ട്രഷറര്‍ കെ ആര്‍ സുബ്രഹ്മണ്യന്റ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി കെ പ്രതാപവര്‍മ്മ രാജ,എം അനില്‍കുമാര്‍,ടി കെ മധു,വിനിഷ് കെ വി,സരിത വിനോദ്,എം ഡി ശശിധരപൈ തുടങ്ങിയവര്‍ സംസാരിച്ചു.
അഖില കേരള മിശ്രവിവാഹ സംഘം ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു
ഇരിങ്ങാലക്കുട : അഖില കേരള മിശ്രവിവാഹ സംഘം തൃശ്ശൂര്‍ ജില്ലാ സമ്മേളനം മെയ് 12,13 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും എസ് & എസ് ഹാളിലുമായി നടന്നു.ശനിയാഴ്ച്ച നടന്ന മതേതര സൗഹൃദ സദസ്സ് കെ ആര്‍ വിജയ ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ എം സി രമണന്‍ അദ്ധ്യക്ഷത വഹിച്ചു.ഞായറാഴ്ച്ച നടന്ന ജില്ലാ സമ്മേളനം എം എല്‍ എ പ്രൊഫ. കെയു അരുണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി എസ് സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുന്‍ ജില്ലാസെക്രട്ടറി സി ാര്‍ ദാമോദരന്‍ മാസ്റ്ററെ ആദരിച്ചു.സംസ്ഥാന പ്രസിഡന്റ് പി വി ബഷീര്‍ റീപോര്‍ട്ട് അവതരിപ്പിച്ചു.വി നന്ദകുമാര്‍,മാത്യു അന്തിക്കാട്,എ എം സുബ്രഹ്മണ്യന്‍,ഐ വി കുട്ടന്‍ മേരി ജയന്തി,എ വി രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.