രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി

48
Advertisement

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.കൊറോണയ്‌ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരും. അടുത്ത ആഴ്ച ഏറെ നിര്‍ണായകമാണെന്നും മോദി പറഞ്ഞു.കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാൻ അനുമതി നൽകും.സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം നടപ്പാക്കും.രാജ്യത്ത് കോവിഡിനെതിരായ യുദ്ധം വിജയകരമായി നടക്കുകയാണെന്നും രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.