നിര്‍ദ്ധരരായ രോഗികള്‍ക്ക് ആശ്വസമായി ആര്‍ദ്രം പദ്ധതി ആരംഭിച്ചു.

425
Advertisement

ഇരിങ്ങാലക്കുട :ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍ദ്ധരരായ രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി മരുന്ന് നല്‍കുന്ന ആര്‍ദ്രം പദ്ധതി ഉദ്ഘാടനം ചെയ്തു.ഠാണാവിലുള്ള നീതി മെഡിക്കല്‍സിനു സമീപം മുന്‍ സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംഘം പ്രസിഡന്റ് അഡ്വ. എം എസ് അനില്‍കുമാര്‍ അദ്ധ്യക്ഷനായിരിന്നു.സംഘം വൈസ് പ്രസിഡന്റ് ടി വി ജോണ്‍സണ്‍,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍,ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി എ അബ്ദുള്‍ ബഷീര്‍,കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് വര്‍ഗ്ഗീസ് പുത്തനങ്ങാടി,ദയ ചാരിറ്റബീള്‍ ട്രസ്റ്റ് സെക്രട്ടറി ഷാറ്റോ കുരിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement