ഞാറ്റുവേല മഹോത്സവത്തിന് സംഘാടക സമിതി രൂപികരിച്ചു

504

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 7-ാംമത് ഞാറ്റുവേല മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ആരംഭിക്കുന്ന അനുബന്ധ പരിപാടികളും ജൂണ്‍ 15 മുതല്‍ 22 വരെ നടക്കുന്ന സപ്തദിന ഞാറ്റുവേല മഹോത്സവം വന്‍ വിജയമാക്കുവാന്‍ യോഗം തീരുമാനിച്ചു.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ യോഗം ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ഇന്ദിര തിലകന്‍,സരള വിക്രമന്‍,കെ സി ബിജു,ബാബു കെ എസ്,സന്ധ്യ നൈസണ്‍ തുടങ്ങിയവരും കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്രേറ്റര്‍ ഫാ.ജോണ്‍ പാലീയേക്കര,പ്രസ്‌ക്ലബ് പ്രസിഡന്റ് വി ആര്‍ സുകുമാരന്‍,കൂടല്‍മാണിക്യം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ ഇ ആര്‍ വിനോദ്,ബീന രഘു,എ ആര്‍ ഡേവീസ്,കെ ടി പീറ്റര്‍എന്നിവരും മുന്‍ എം പി സാവിത്രി ലക്ഷ്മണന്‍,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍,സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എ അബ്ദുള്‍ ബഷീര്‍,മീനാക്ഷി ജോഷി,വത്സല ശശി തുടങ്ങിയവര്‍ സംസാരിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഞാറ്റുവേല മഹോത്സവ പദ്ധതികള്‍ വിശദീകരിച്ചു.സോണിയ ഗിരി സ്വാഗതവും ടെല്‍സണ്‍ കെ പി നന്ദിയും പറഞ്ഞു.

 

Advertisement