ഗാനസമാഹാരം ഓഡിയോ പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.

386

ഇരിങ്ങാലക്കുട: ഖാദര്‍ പട്ടേപ്പാടം രചിച്ച നാല്‍പത് ഗാനങ്ങളുടെ ഓഡിയോ പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ഹരി ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുരേഷ് പി.കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. നളിനി ബാലകൃഷ്ണന്‍, കെ.കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാധരന്‍ മാസ്റ്റര്‍, എ.അനന്തപത്മനാഭന്‍, അസീസ്ബാവ, ജോജി ജോണ്‍സ്, പ്രസാദ് ഞെരുവശ്ശേരി, മുരളീധരന്‍, റിയാദ്, കെ.രാജലക്ഷ്മി എന്നിവര്‍ ഈണം നല്കിയ ഗാനങ്ങളൂടെ ആലാപനം സുജാത, പി.ജയചന്ദ്രന്‍, ജി.വേണുഗോപാല്‍, ശ്വേത,ബിജുനരായണന്‍, ഫ്രാങ്കോ, ഒ.യു.ബഷീര്‍, കല്ലറ ഗോപന്‍, കണ്ണൂര്‍ ശറീഫ്,രഹന, അഫ്‌സല്‍, മാര്‍ക്കോസ് തുടങ്ങിയവരാണു്. വിതരണം സൗജന്യം,ഫോണ്‍: 9288147061

 

Advertisement