നോണ്‍ ടീച്ചിംങ്ങ് സ്റ്റാഫ് ജില്ലാസമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു

486
Advertisement

ഇരിങ്ങാലക്കുട : കേരള എയ്ഡഡ് സ്‌കൂള്‍ ടീച്ചിംങ്ങ് സ്റ്റാഫ് അസോസിയേഷന്‍ വിദ്യഭ്യാസ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി ഐ ജോയ് അദ്ധ്യക്ഷത വഹിച്ചു.അനദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക,ഹയര്‍സെക്കന്ററി അനദ്ധ്യാപകരെ ഉടന്‍ നിയമിക്കുക,കലോത്സവ മാന്യൂവലില്‍ അനദ്ധ്യാപകരെ ഉള്‍പെടുത്തുക എന്നി ആവശ്യങ്ങള്‍ സമ്മേളനം ആവശ്യപ്പെട്ടു.കൗണ്‍സിലര്‍ സോണിയ ഗിരി,സംസ്ഥാന സെക്രട്ടറി എന്‍ വി മധു,വി എസ് സുരേഷ്,സി സി ഷാജു,പി എ ബിജു,ഐ സന്തോഷ്,കെ ഡി ജെസി എന്നിവര്‍ പ്രസംഗിച്ചു.സര്‍വീസില്‍ നിന്നും വിരമിച്ച അനദ്ധ്യാപകര്‍ക്കും സേവനമിത്ര അവാര്‍ഡ് ലഭിച്ച എം കെ ജോസഫിനെയും അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി ,പ്ലസ് ടു പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു.പുതിയ ഭാരവാഹികളായി വി ഐ ജോയ് (പ്രസിഡന്റ്).സജിന്‍ ആര്‍ കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്),പി എ ബിജു(സെക്രട്ടറി),പി ആര്‍ ബാബു (ജോ.സെക്രട്ടറി),ഐ സന്തോഷ് കുമാര്‍ (ട്രഷറര്‍),വനിതവിഭാഗം കണ്‍വീനര്‍ (ജെസി.കെ.ഡി) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement